കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജമ്മു കശ്മീരില്‍ സൈനിക ഏറ്റുമുട്ടല്‍: വധിച്ചത് അഞ്ച് ഭീകരരെ, കൊല്ലപ്പെട്ടവരില്‍ കശ്മീരി പ്രൊഫസറും!

Google Oneindia Malayalam News

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സൈനിക ഏറ്റുമുട്ടലില്‍ അഞ്ച് ഭീകരെ വധിച്ചു. ജമ്മു കശ്മീരിലെ ഷോപ്പിയാനിലാണ് സംഭവം. ഭീകര സംഘടനയില്‍ ചേര്‍ന്ന കശ്മീര്‍ സര്‍വ്വകലാശാല അസിസ്റ്റന്റ് പ്രൊഫസറും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെട്ടതായി കരുതുന്നു. ഹിസ്ബുള്‍ കമാന്‍ഡര്‍ ബര്‍ഹാന്‍ വാനിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഇയാള്‍ കശ്മീരില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ജമ്മു കശ്മീര്‍ പൊലീസ് തലവന്‍ എസ്പി വേദ് ട്വീറ്റിലാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്.

കുറച്ച് വര്‍ഷം മുമ്പ് ഹിസ്ബുള്‍ മുജാഹിദ്ദീനില്‍ ചേര്‍ന്നിട്ടുള്ള മുഹമ്മദ് റാഫി ഭട്ട് കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നുണ്ടെന്നാണ് ജമ്മു കശ്മീര്‍ പൊലീസിനെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. കുടുംബാംഗങ്ങളെ സമീപിച്ച് അസിസ്റ്റന്റ് പ്രൊഫസറോട് കീഴടങ്ങാന്‍ പോലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മുഹമ്മദ് റാഫി അതിന് തയ്യാറായിരുന്നില്ല. കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും അതിന് തയ്യാറാവാതെ ഏറ്റുമുട്ടലിനിടെ ഇയാള്‍ നിരന്തരം വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് പോലീസിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സുരക്ഷാ സേന ഓപ്പറേഷന്‍ ആരംഭിക്കുമ്പോള്‍ ഹിസ്ബുള്‍ കമാന്‍ഡര്‍ സദ്ദാം പാദ്ദറുമായി ഭട്ട് കൂടിക്കാഴ്ച നടത്തുകയായിരുന്നു.

indian-army1

കശ്മീര്‍ പോലീസിന് പുറമേ സിആര്‍പിഫും ഇന്ത്യന്‍ സൈന്യവും ഭീകരര്‍ ഒളിഞ്ഞിരുന്ന ബാദിഗാം ഗ്രാമം വളഞ്ഞ ശേഷമാണ് ഭീകരരുമായി ഏറ്റുമുട്ടിയത്. ഭീകരര്‍ സൈന്യത്തിന് നേരെ വെടിയുതിര്‍ത്തതോടെ ഏറ്റുമുട്ടലില്‍ കലാശിക്കുകയായിരുന്നു. ഞായറാഴ്ച നടന്ന ഏറ്റുമുട്ടലില്‍ ഒരു സൈനികനും പോലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റിട്ടുണ്ട്. സംഭവത്തോടെ ദക്ഷിണ കശ്മീരിലെ ഇന്റര്‍നെറ്റ് ബന്ധം അധികൃതര്‍ വിച്ഛേദിച്ചിട്ടുണ്ട്.

English summary
Five terrorists have been killed in an encounter in south Kashmir's Shopian. An assistant professor of the Kashmir University is believed to be among the dead.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X