കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈന വിട്ട് ദക്ഷിണ കൊറിയ, ഇനി ഇന്ത്യയിലേക്ക്, നിര്‍മാണ യൂണിറ്റുകള്‍ മാറ്റുന്നു, ഏഷ്യയില്‍ മാറ്റങ്ങള്‍

Google Oneindia Malayalam News

ദില്ലി: കൊറോണവൈറസിന്റെ പശ്ചാത്തലത്തില്‍ ഏഷ്യയില്‍ വ്യവസായ സാഹചര്യം മാറുന്നു. ഇത്രയും കാലം ചൈന ആശ്രയിച്ച് നിന്നിരുന്ന പലരും മാറി ചിന്തിക്കാന്‍ തുടങ്ങിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ആയിരത്തിലധികം കമ്പനികള്‍ ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് നിര്‍മാണ യൂണിറ്റുകള്‍ മാറ്റാന്‍ തയ്യാറായിരുന്നു. ഇപ്പോഴിതാ ദക്ഷിണ കൊറിയയും ചൈനയില്‍ നിന്ന് നിര്‍മാണ യൂണിറ്റുകള്‍ മാറ്റാന്‍ ഒരുങ്ങുകയാണ്. ദക്ഷിണ കൊറിയയിലെ ഇന്ത്യന്‍ അംബാസിഡര്‍ ശ്രീപിയ രംഗനാഥന്‍ ഇക്കാര്യം സൂചിപ്പിക്കുന്നു. ദക്ഷിണ കൊറിയ കോവിഡിന്റെ പശ്ചാത്തലത്തില്‍ ചൈനയിലെ നിര്‍മാണ യൂണിറ്റുകള്‍ ഇന്ത്യയിലേക്ക് മാറ്റാനൊരുങ്ങുന്നു എന്നാണ് ഇവര്‍ പറയുന്നത്.

1

അതേസമയം ഇന്ത്യ വിദേശ നിക്ഷേപ നയത്തില്‍ മാറ്റം വരുത്തിയതിന് പിന്നാലെയാണ് ഈ നീക്കങ്ങള്‍ തുടങ്ങിയത്. പ്രധാനമായും ചൈനയെ ലക്ഷ്യമിട്ടായിരുന്നു ഈ നീക്കം. അന്താരാഷ്ട്ര തലത്തില്‍ ചൈനീസ് വിരുദ്ധ വികാരം ശക്തമാകുന്ന സാഹചര്യത്തില്‍ ഇന്ത്യ നടത്തിയ ഈ നീക്കം വിവിധ കമ്പനികളെ ഞെട്ടിച്ചിരുന്നു. ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ പലരും താല്‍പര്യം പ്രകടിപ്പിച്ചിരിക്കുകയാണ് ഈ സംഭവത്തിന് പിന്നാലെ. ഇന്ത്യയുടെ നിര്‍മാണ മേഖല ഇതോടെ സജീവമാകും. ആഗോള വിപണിയില്‍ മൊബൈല്‍ അടക്കമുള്ള നിര്‍മാണങ്ങളുടെ കേന്ദ്രമാണ് ദക്ഷിണ കൊറിയ. ഇവര്‍ ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്നതോടെ, തദ്ദേശീയമായി മൊബൈല്‍ നിര്‍മാണവും ഇന്ത്യക്ക് വികസിപ്പിക്കാനാവും.

ദക്ഷിണ കൊറിയ നിര്‍മാണ പ്ലാന്റുകള്‍ മാറ്റുന്ന കാര്യം വളരെ പെട്ടെന്ന് നടക്കില്ല. അടുത്ത രണ്ട് മാസത്തിനുള്ളില്‍ നടക്കാനിരിക്കുന്ന സംഭവവികാസമാണിത്. ഇന്ത്യന്‍ വിപണിയുടെ സാധ്യതകള്‍ അവര്‍ തിരിച്ചറിഞ്ഞ് കഴിഞ്ഞു. ഇവര്‍ നിര്‍മാണം ഇന്ത്യയില്‍ ആരംഭിച്ചാല്‍ വലിയ ഡിമാന്‍ഡുകള്‍ ഉയര്‍ന്ന് വരും. നിരവധി ആവശ്യക്കാരാണ് ദക്ഷിണ കൊറിയന്‍ ഉല്‍പ്പന്നങ്ങള്‍ക്കുള്ളതെന്ന് ശ്രീപിയ രംഗനാഥന്‍ പറഞ്ഞു. അതേസമയം ജപ്പാനാണ് ആദ്യം ചൈനയിലെ നിര്‍മാണ യൂണിറ്റുകള്‍ മാറ്റാന്‍ തീരുമാനിച്ചത്. ഇതിനായി പ്രത്യേക ഫണ്ടിംഗും പ്രധാനമന്ത്രി ഷിന്‍സൊ ആബെ അനുവദിച്ചിരുന്നു. ഇതോടെ വൈറ്റ് ഹൗസ് പ്രതിനിധികള്‍ അമേരിക്കന്‍ കമ്പനികളും ചൈന വിടണമെന്ന് ആവശ്യപ്പെട്ടിരുന്നു.

അതേസമയം ഏഷ്യന്‍ വിപണിയിലും ലോകവിപണിയിലും ചൈനയ്ക്കുള്ള ആധിപത്യം കുറയ്ക്കാനാണ് യുഎസ് അടക്കമുള്ളവര്‍ ലക്ഷ്യമിടുന്നത്. ഈ ആധിപത്യം മൂലം ചൈന മറ്റുള്ളവര്‍ക്ക് പ്രശ്‌നങ്ങളുണ്ടാക്കുന്നു എന്നാണ് ആരോപണം. യുഎസ്സും ജപ്പാനും ഇന്ത്യയില്‍ നിര്‍മാണ യൂണിറ്റുകള്‍ തുടങ്ങാന്‍ പോവുകയാണ്. ജപ്പാനിലെ ബിസിനസ് അധികൃതര്‍ക്ക് ഗുജറാത്ത് സര്‍ക്കാര്‍ നേരത്തെ കത്തയച്ചിരുന്നു. ഇവരോട് ഗുജറാത്തില്‍ നിര്‍മാണ യൂണിറ്റുകള്‍ തുടങ്ങാനായി അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്. ചൈനയില്‍ നിന്ന് നിര്‍മാണ യൂണിറ്റുകള്‍ മാറ്റണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. 2.2 ബില്യണിന്റെ സാമ്പത്തിക പാക്കേജും ജപ്പാനെ സഹായിക്കാനായി ഗുജറാത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ദക്ഷിണ കൊറിയയില്‍ നിന്ന് കൂടുതല്‍ പിപിഇ കിറ്റുകള്‍ വാങ്ങാന്‍ ഇന്ത്യയും ശ്രമിക്കുന്നുണ്ട്.

English summary
south korea may moves production units from china india will benefit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X