മൂന്ന് ദിവസം മുമ്പേ കാലവര്‍ഷം പറന്നെത്തി, കേരളത്തില്‍ ഇത്തവണ എന്താകും?
തെക്ക്-പടിഞ്ഞാറന്‍ മണ്‍സൂണ്‍ ആന്‍ഡമാന്‍ നിക്കോബാര്‍ തീരം കടന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ദില്ലി: തെക്ക്-പടിഞ്ഞാറന്‍ മണ്‍സൂണ്‍ ആന്‍ഡമാന്‍ നിക്കോബാര്‍ തീരം കടന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ വര്‍ഷം മൂന്ന് ദിവസം മുമ്പേ കാലവര്‍ഷം ആരംഭിച്ചെന്നാണ് റിപ്പോര്‍ട്ടുകളില്‍.
മെയ് 17ന് എത്തുന്ന തെക്ക്-പടിഞ്ഞാറന്‍ മണ്‍സൂണ്‍ ഇന്ത്യയിലെ ഭൂരിഭാഗം കൃഷിക്കാരും ജലസേചനത്തിനായി ഉപയോഗിക്കാറുണ്ട്. ബംഗാള്‍ ഉള്‍ക്കടല്‍, നിക്കോബര്‍ ദ്വീപുകള്‍, ആന്‍ഡമന്‍ സമുദ്രം എന്നിവടങ്ങളിലാണ് ഇത്തവണ നേരത്തെ കാലവര്‍ഷം എത്തിയത്.
72 മണിക്കൂര്‍ മുമ്പാണ് തെക്ക്-പടിഞ്ഞാറന്‍ മണ്‍സൂണ്‍ എത്തിയത്. ഇതോടെ മെയ് 15 മുതല്‍ മെയ് 17 വരെ കരുതല്‍ നടപടിയെടുക്കണമെന്ന് കാലവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
മൂന്ന് ദിവസം മുമ്പേ തെക്ക്-പടിഞ്ഞാറന്‍ മണ്‍സൂണ്‍ ആന്‍ഡമന്‍ തീരങ്ങളില്‍ എത്തിയെങ്കിലും കേരളത്തിലേക്ക് എപ്പോള്‍ മഴ എത്തും എന്നതിനെ കുറിച്ചുള്ള കൃത്യമായ വിശദീകരണം കാലവസ്ഥ വകുപ്പ് കേന്ദ്രം നല്‍കിയിട്ടില്ല.