Get Updates
Get notified of breaking news, exclusive insights, and must-see stories!

സോവറിന്‍ ഗോള്‍ഡ് ബോണ്ടില്‍ നിക്ഷേപമുണ്ടായിരുന്നോ? സര്‍ക്കാര്‍ വഴി വന്‍തുക കൈയിലെത്തും.. ആകെ തുക ഇത്ര

കഴിഞ്ഞ വര്‍ഷമാണ് കേന്ദ്ര സര്‍ക്കാര്‍ സോവറിന്‍ ഗോള്‍ഡ് ബോണ്ട് പദ്ധതി അവസാനിപ്പിച്ചത്. എന്തുകൊണ്ടാണ് ഈ പദ്ധതി നിര്‍ത്തിയത് എന്നതിനെ കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം നല്‍കിയിട്ടില്ല. ഭൗതിക സ്വര്‍ണത്തോടുള്ള താല്‍പര്യം കുറയ്ക്കുക, ഇറക്കുമതി നിയന്ത്രിച്ച് വ്യാപാര, കറന്റ് അക്കൗണ്ട് കമ്മികള്‍ കുറയ്ക്കുക എന്നിവ ലക്ഷ്യമിട്ടാണ് 2015 ല്‍ കേന്ദ്രം എസ്ജിബി അവതരിപ്പിച്ചത്.

മികച്ച നിക്ഷേപനേട്ടം കൊയ്യാവുന്ന അവസരമാണ് കേന്ദ്ര സര്‍ക്കാര്‍ സോവറിന്‍ ഗോള്‍ഡ് ബോണ്ട് അവസാനിപ്പിച്ചതോടെ നിക്ഷേപകര്‍ക്ക് നഷ്ടമായിരിക്കുന്നത്. ആദ്യത്തെ സ്വര്‍ണ ബോണ്ട് പദ്ധതിയില്‍ 93940 രൂപ നല്‍കി 35 ഗ്രാം സ്വര്‍ണ ബോണ്ടുകള്‍ വാങ്ങിയ നിക്ഷേപകര്‍ക്ക് 8 വര്‍ഷം കഴിഞ്ഞപ്പോള്‍ തിരികെ 2.14 ലക്ഷം രൂപയാണ് ലഭിച്ചത്. മെച്യൂരിറ്റി കാലാവധി തീരുമ്പോഴത്തെ സ്വര്‍ണത്തിന്റെ വിപണി വില എന്താണോ അതിന് അനുസരിച്ച് നിക്ഷേപവും പുറമെ 2.5 ശതമാനം വാര്‍ഷിക പലിശയും ലഭിക്കുന്ന തരത്തിലായിരുന്നു പദ്ധതി ആവിഷ്‌കരിച്ചിരുന്നത്.

Sovereign Gold Bond

ഏപ്രില്‍ 1 ലെ കണക്ക് അനുസരിച്ച് ഗ്രാമിന് 9,284 രൂപഎന്ന സ്വര്‍ണ്ണ നിരക്ക് കണക്കിലെടുത്ത് കുടിശ്ശികയുള്ള എല്ലാ സ്വര്‍ണ്ണ ബോണ്ടുകളും വീണ്ടെടുക്കണമെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ സോവറിന്‍ ഗോള്‍ഡ് ബോണ്ട് നിക്ഷേപകര്‍ക്ക് 12,06,92,00,00,000 കോടി രൂപ (12 ലക്ഷം കോടി രൂപ) നല്‍കേണ്ടിവരും. സ്വര്‍ണ്ണ ബോണ്ടുകളുടെ പലിശ അടയ്ക്കല്‍ കൂടാതെയാണ് ഈ തുക എന്നാണ് വിലയിരുത്തല്‍.

പാര്‍ലമെന്റിന് രേഖാമൂലം നല്‍കിയ മറുപടിയില്‍ 2025 മാര്‍ച്ച് 20 ലെ 130 ടണ്‍ സ്വര്‍ണ്ണത്തിന്റെ കുടിശ്ശിക മൂല്യം 67,322 കോടി രൂപയാണ് എന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. നിലവിലുള്ള വിപണി വിലയെ അടിസ്ഥാനമാക്കിയാണ് എസ്ജിബികളുടെ വീണ്ടെടുക്കല്‍. ഇതുവരെ, സര്‍ക്കാര്‍ ഇതിനകം 7 ട്രാന്‍ചെ സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ പൂര്‍ണ്ണമായും റിഡീം ചെയ്തിട്ടുണ്ട്.

എട്ടാം ട്രാന്‍ചെയുടെ എസ്ജിബി വരിക്കാര്‍ക്ക് പണം മുന്‍കൂട്ടി നല്‍കും എന്നും അറിയിച്ചിരുന്നു. ഉയര്‍ന്ന വായ്പാ ചെലവ് കാരണമാണ് സര്‍ക്കാര്‍ സോവറിന്‍ ഗോള്‍ഡ് ബോണ്ട് പദ്ധതി നിര്‍ത്തലാക്കിയത്. അതേസമയം എല്ലാ എസ്ജിബികള്‍ക്കും ഒറ്റയടിക്ക് പണം ചെലവഴിക്കേണ്ടിവരില്ല. കാരണം ഓരോ ട്രഞ്ചിനും അതിന്റേതായ കാലാവധി പൂര്‍ത്തിയാകുന്ന തീയതി ഉണ്ടായിരിക്കും.

എസ്ജിബിയുടെ അവസാന ട്രാന്‍ചെ 2032 ല്‍ റിഡംപ്ഷന് തയ്യാറാകും. സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ വ്യത്യസ്ത ട്രാന്‍ചെകളായി വിറ്റിരുന്നു. എട്ട് വര്‍ഷത്തെ കാലാവധിയോടെയാണ് വന്നത്. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ നിക്ഷേപകര്‍ക്ക് അവര്‍ വാങ്ങിയ സ്വര്‍ണത്തിന്റെ നിലവിലുള്ള മാര്‍ക്കറ്റ് വിലയും ആനുകാലിക പലിശയും ലഭിക്കും. എസ്ജിബികള്‍ പ്രാരംഭ നിക്ഷേപ തുകയ്ക്ക് പ്രതിവര്‍ഷം 2.50 ശതമാനം പലിശ നിരക്കാണ് വാഗ്ദാനം ചെയ്തിരുന്നു.

ഈ തുക നിക്ഷേപകന്റെ ബാങ്ക് അക്കൗണ്ടിലേക്ക് അര്‍ദ്ധ വാര്‍ഷികമായാണ് ക്രെഡിറ്റ് ചെയ്യപ്പെട്ടിരുന്നത്. എസ്ജിബിയില്‍ നിന്ന് ലഭിക്കുന്ന പലിശയ്ക്ക് നികുതി നല്‍കേണ്ടതാണെങ്കിലും ഒരു വ്യക്തിഗത നിക്ഷേപകന്‍ കാലാവധി പൂര്‍ത്തിയാകുന്നതുവരെ (8 വര്‍ഷം) എസ്ജിബികള്‍ കൈവശം വച്ചാല്‍ റിഡംപ്ഷനിലെ മൂലധന നേട്ടം നികുതി രഹിതമാണ്. അതേസമയം കഴിഞ്ഞ കുറെ മാസങ്ങളായി സ്വര്‍ണ വില കുതിച്ചുയരുകയാണ്.

ഭാവിയിലും ഇപ്പോഴുള്ളതുപോലെ വില കുതിച്ചുയരുന്നത് തുടരുകയും എസ്ജിബി നിക്ഷേപകര്‍ അവരുടെ നിക്ഷേപങ്ങള്‍ കാലാവധി പൂര്‍ത്തിയാകുന്നതുവരെ നിലനിര്‍ത്താന്‍ പദ്ധതിയിടുകയുമാണെങ്കില്‍ സര്‍ക്കാരിന് വളരെ ഉയര്‍ന്ന തുക തന്നെ നിക്ഷേപകര്‍ക്ക് നല്‍കേണ്ടിവരും. 2015 ല്‍ എസ്ജിബിയുടെ ആദ്യ ഗഡു പുറത്തിറക്കിയതിനുശേഷം സ്വര്‍ണ വില 252 ശതമാനം ഉയര്‍ന്നു.

ആദ്യ ഗഡുവിലെ എസ്ജിബി നിക്ഷേപകര്‍ക്ക് പലിശയില്ലാതെ 128 ശതമാനം പ്രീമിയം സര്‍ക്കാര്‍ നല്‍കേണ്ടിവന്നിരുന്നു. പലിശ കൂടി ചേര്‍ത്താല്‍ പ്രീമിയം 148 ശതമാനമായി ഉയര്‍ന്നു. 2024-25 വരെ 146.96 ടണ്‍ സ്വര്‍ണ്ണത്തിന്റെ ആകെ 67 ഗഡുക്കളായ സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ (എസ്ജിബി) സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ടെന്നാണ് കേന്ദ്രം ചൊവ്വാഴ്ച പാര്‍ലമെന്റിനെ അറിയിച്ചത്.

2025 മാര്‍ച്ച് 20 ലെ കണക്കനുസരിച്ച് ഇഷ്യു വിലയില്‍ 130 ടണ്‍ സ്വര്‍ണ്ണത്തിന്റെ കുടിശ്ശിക 67,322 കോടിയാണെന്ന് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി രേഖാമൂലമുള്ള മറുപടിയില്‍ പറഞ്ഞു. വിലയിലും പലിശയിലും ഉള്ള വ്യത്യാസം യഥാസമയം ക്രെഡിറ്റ് ചെയ്യുന്ന ഒരു സ്വര്‍ണ്ണ കരുതല്‍ നിധി സര്‍ക്കാര്‍ പബ്ലിക് അക്കൗണ്ടില്‍ നിലനിര്‍ത്തിയിട്ടുണ്ട് എന്നും പങ്കജ് ചൗധരി പറഞ്ഞു.

മറ്റ് വായ്പാ ഉപകരണങ്ങള്‍ക്ക് പുറമേ, ധനക്കമ്മി നികത്തുന്നതിനുള്ള വിഭവങ്ങള്‍ സ്വരൂപിക്കുന്നതിനുള്ള ഒരു ഉപകരണമായി എസ്ജിബികള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വര്‍ണ്ണ വിലയിലെ സമീപകാല ചാഞ്ചാട്ടവും ആഗോള സാമ്പത്തിക പ്രതിസന്ധികളും കാരണം, ഈ തരത്തിലുള്ള വായ്പയെടുക്കല്‍ താരതമ്യേന ചെലവേറിയതായി മാറിയ എന്നും പങ്കജ് വ്യക്തമാക്കി.

മികച്ച നേട്ടം കിട്ടുന്നതിനാല്‍ സ്വര്‍ണ ബോണ്ട് പദ്ധതിയുടെ ഓരോ സീരീസിനും പ്രതീക്ഷിച്ചതിലും കവിഞ്ഞ സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ഇത് മാത്രമായിരുന്നില്ല എസ്ജിബിയുടെ ആകര്‍ഷണം. കേന്ദ്രസര്‍ക്കാരിനു വേണ്ടി റിസര്‍വ് ബാങ്കാണ് എസ്ജിബി അവതരിപ്പിച്ചിരുന്നത് എന്നതിനാല്‍ തന്നെ കേന്ദ്രത്തിന്റെയും റിസര്‍വ് ബാങ്കിന്റെയും നിയന്ത്രണം ഉറപ്പായിരുന്നു. ഇത് സുരക്ഷയെ കുറിച്ചുള്ള ആശങ്കകള്‍ ഇല്ലാതാക്കി.

പൂര്‍ണമായും ഡിജിറ്റല്‍ പദ്ധതിയായതിനാല്‍ തന്നെ ഭൗതിക സ്വര്‍ണം വാങ്ങി സൂക്ഷിക്കുമ്പോഴുണ്ടാകാവുന്ന സുരക്ഷാഭീതിയോ മറ്റ് പ്രശ്‌നങ്ങളോ ഉദിക്കുന്നില്ല. ഇതെല്ലാം എസ്ജിബിയിലേക്ക് നിക്ഷേപകരുടെ ആകര്‍ഷണം വര്‍ധിപ്പിക്കാന്‍ കാരണമായിരുന്നു. പദ്ധതി അവസാനിപ്പിച്ചതോടെ നിക്ഷേപകരുടെ ലാഭം കൊയ്യാനുള്ള അവസ്ഥയ്‌ക്കൊപ്പം ഇക്കാര്യങ്ങളിലും ആശയക്കുഴപ്പം ഉടലെടുത്തിട്ടുണ്ട്.

അതേസമയം ആഗോള വിപണിയിലും അന്താരാഷ്ട്ര തലത്തിലും സ്വര്‍ണവില പിടിവിട്ട് കുതിക്കുകയാണ്. അമേരിക്കയുടെ പുതിയ താരിഫ് നയം പ്രഖ്യാപിച്ചതോടെ സ്വര്‍ണം ഇന്ന് വലിയ മുന്നേറ്റമാണ് നടത്തിയത്. അധികം വൈകാതെ തന്നെ ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 4000 ഡോളര്‍ എത്തും എന്നാണ് പ്രവചനം. അന്താരാഷ്ട്ര വിപണിയിലെ മാറ്റം ആഭ്യന്തര വിപണിയിലും പ്രതിഫലിക്കും.

ഇത്തരം ഒരു അവസരത്തില്‍ കേരളത്തില്‍ പവന് 90000 എന്ന നിരക്കിലേക്ക് പോലും എത്തിപ്പെടാം എന്നാണ് വിദഗ്ധരുടെ അനുമാനം. ലോകത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണ ഉപഭോഗമുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇന്ത്യന്‍ കുടുംബങ്ങള്‍ മൊത്തത്തില്‍ 25000 ടണ്‍ സ്വര്‍ണം കൈവശം വെച്ചിട്ടുണ്ട് എന്നാണ് ഏറ്റവും പുതിയ കണക്കില്‍ പറയുന്നത്. ലോകത്തിലെ ഏറ്റവും മികച്ച പത്ത് കേന്ദ്ര ബാങ്കുകളുടെ സംയോജിത കരുതല്‍ ശേഖരത്തെക്കാള്‍ കൂടുതലാണിത്.

റിസര്‍വ് ബാങ്കിന്റെ ഔദ്യോഗിക കരുതല്‍ ശേഖരമാം 854 മെട്രിക് ടണ്‍ ആണ്. ഇത് കൂടി കൂട്ടിച്ചേര്‍ക്കുമ്പോള്‍ ഇന്ത്യയുടെ മൊത്തം സ്വര്‍ണ ശേഖരം 25,854 ടണ്‍ കവിയും. ഇത് ലോകത്തിലെ സ്വര്‍ണ ശേഖരത്തിന്റെ 11% ന് തുല്യമാണ്. ഇന്ത്യന്‍ സംസ്‌കാരത്തില്‍ സ്വര്‍ണാഭരണങ്ങള്‍ സമൃദ്ധി, സുരക്ഷ, സാമൂഹിക പദവി എന്നിവയെ പ്രതീകപ്പെടുത്താന്‍ തുടങ്ങിയിട്ട് നൂറ്റാണ്ടുകളായി.

വധുവിന്റെ ആഭരണങ്ങള്‍, അനന്തരാവകാശം, മതപരമായ വഴിപാടുകള്‍ എന്നിവയിലൂടെ സ്വര്‍ണത്തിന്റെ കൈമാറ്റം രാജ്യത്ത് കൂടുതലും നടക്കുന്നത്. രാജ്യത്ത് വിവാഹിതരായ സ്ത്രീകള്‍ക്ക് നിയമപരമായി 500 ഗ്രാം വരെ സ്വര്‍ണം നികുതി രഹിതമായി കൈവശം വെക്കാം എന്നാണ് ചട്ടം. അവിവാഹിതരായ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും യഥാക്രമം 250 ഗ്രാമും 100 ഗ്രാമും എന്ന നിരക്കില്‍ പരിധിയുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+