Get Updates
Get notified of breaking news, exclusive insights, and must-see stories!

എസ്പിക്ക് കോണ്‍ഗ്രസ് കൈകൊടുക്കും: മത്സരിക്കില്ലെന്ന് ബിഎസ്പി, ബിജെപിയെ സഹായിക്കാനെന്ന് ആരോപണം

ലഖ്നൗ; അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ ബിജെപിയേയും പ്രതിപക്ഷ കക്ഷികളേയും സംബന്ധിച്ച് അഗ്നി പരീക്ഷണമായി മാറിയിരിക്കുകയാണ് ഉത്തര്‍പ്രദേശിലെ ജില്ലാ പഞ്ചായത്ത് അധ്യക്ഷ തിരഞ്ഞെടുപ്പ്.

പാര്‍ട്ടി ചിഹ്നത്തില്‍ അല്ല മത്സരമെങ്കിലും ഏപ്രില്‍ 15, 19, 26, 29 തീയതികളിലായി നടന്ന വോട്ടെടുപ്പിന്‍റെ ഫലം പുറത്ത് വന്നപ്പോള്‍ ബിജെപി പിന്തുണയ്ക്കുന്ന സ്ഥാനാര്‍ത്ഥികളേക്കാള്‍ കൂടുതല്‍ സീറ്റുകളില്‍ വിജയിക്കാന്‍ എസ്പി പിന്തുണയ്ക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് സാധിച്ചിരുന്നു.

ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നൂറാം വാർഷികം: ചൈനീസ് എംബസ്സിക്ക് മുന്നിൽ പ്രതിഷേധം

ജില്ലാ പഞ്ചായത്ത്

ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ശക്തി കേന്ദ്രങ്ങളില്‍ പോലും ബിജെപി തിരിച്ചടി നേരിടുന്നതാണ് കാണാന്‍ സധിച്ചത്. അയോധ്യ, വാരണസി, മഥുര എന്നിവിടങ്ങളിലെല്ലാം ബിജെപി പരാജയം നേരിട്ടു. അയോധ്യയിലും വാരണസിയിലും എസ്പി മികച്ച വിജയം നേടിയപ്പോള്‍ മഥുരയില്‍ മായാവതിയുടെ ബിഎസ്പിയും അജിത് സിങിന്റെ ആര്‍എല്‍ഡിയുമായിരുന്നു വിജയിച്ചത്.

ബിജെപി

എന്നാല്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപി തങ്ങളുടെ അധികാരം ഉപയോഗിച്ച് സ്വതന്ത്രര്‍ ഉള്‍പ്പടേയുള്ള അംഗങ്ങളെ തങ്ങളുടെ വരുതിയിലാക്കാന്‍ ശ്രമിക്കുന്നുവെന്നാണ് പ്രതിപക്ഷ കക്ഷികള്‍ ആരോപിക്കുന്നത്. അംഗങ്ങളെ ഭീഷണിപ്പെടുത്തിയും വലിയ വാഗ്ദാനങ്ങല്‍ നല്‍കിയും ഒപ്പം നിര്‍ത്തി ജില്ലാ പഞ്ചായത്തുകളുടെ ഭരണം പിടിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.

 75 ജില്ല

75 ജില്ലകളിൽ 22 ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരെ നേരത്തെ എതിരില്ലാതെ തിരഞ്ഞെടുത്തിരുന്നു. ഇതില്‍ 21 ഉം സ്വന്തമാക്കിയത് ബിജെപിയാണ്. തിരഞ്ഞെടുപ്പില്‍ എസ്പി ശക്തമായ പ്രകടനം കാഴ്ചവെച്ചെങ്കിലും ജില്ലാ പ്രസിഡന്‍റുമാരുടെ തിരഞ്ഞെടുപ്പില്‍ ബിജെപി ജയിച്ച് വന്ന സ്വതന്ത്രരെ അടക്കം ഒപ്പം മത്സരിപ്പില്ലാതെ ഭരണം പിടിക്കുകയായിരുന്നു.

ഗുണകരം

പിലഭിത്, ഷാജഹാന്‍പൂര്‍ എന്നിവിടങ്ങളില്‍ എസ് പിന്തുണയ്ക്കുന്ന നിരവധി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചെങ്കിലും തിരഞ്ഞെടുപ്പിന് ശേഷം ഇവരെയെല്ലാം ബിജെപി വലവീശിപ്പിടിച്ചു. അങ്ങനെയാണ് രണ്ട് ജില്ലകളിലും അധ്യക്ഷ സ്ഥാനത്തേക്ക് എതിരില്ലാതെ ബിജെപി വിജയിച്ചത്. സഹാറൻപൂരിൽ ബിഎസ്പി സ്ഥാനാർത്ഥി നാമനിർദേശം പിൻവലിച്ചതും ബിജെപിക്ക് ഗുണകരമായി.

ബിഎസ്പി


ശേഷിക്കുന്ന അമ്പതിലേറെ ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനങ്ങളിലേക്കാണ് വരും ദിവസങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്നത്. അധ്യക്ഷ തിരഞ്ഞെടുപ്പില്‍ ഒരിടത്തും തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ലെന്ന് മായാവതിയുടെ ബിഎസ്പി അടുത്തിടെ വ്യക്തമാക്കിയിരുന്നു. ബിജെപിയെ സഹായിക്കാനാണ് ഇതെന്നാണ് എസ്പിയും കോണ്‍ഗ്രസും ആരോപിക്കുന്നത്.

വെല്ലുവിളികള്‍

ബിഎസ്പി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനില്ലാത്ത സാഹചര്യം കൂടി കണക്കിലെടുക്കുമ്പോള്‍ എസ്പിക്ക് മുന്നില്‍ വെല്ലുവിളികള്‍ ഏറെയാണ്. ബിഎസ്പി പിന്തുണയ്ക്കുന്ന അംഗങ്ങളുടെ വോട്ടുകള്‍ നേടാന്‍ ബിജെപിക്ക് സാധിച്ചേക്കും. അതുമല്ലെങ്കില്‍ അവര്‍ അധ്യക്ഷ തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ട് നിന്നാല്‍ പോലും ഗുണം ബിജെപിക്കായിരിക്കും.

അഖിലേഷ് യാദവ്

ഈ ഒരു അവസ്ഥയില്‍ വളരെ ശ്രദ്ധാപൂര്‍വ്വം അധ്യക്ഷ തിരഞ്ഞെടുപ്പിലേക്ക് കടക്കാനാണ് പാര്‍ട്ടിയുടെ എല്ലാ ജില്ലാ ഘടകങ്ങള്‍ക്കും എസ്പി നേതാവ് അഖിലേഷ് യാദവ് നല്‍കിയ നിര്‍ദേശം. ഇരുന്നൂറിലേറെ സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളും വിജയിച്ചിട്ടുണ്ട്. ഇവരുടെ തീരുമാനവും നിര്‍ണ്ണായകമാണ്.

കോണ്‍ഗ്രസ് നീക്കം

ഔദ്യോഗികമായി സഖ്യ ചര്‍ച്ചകള്‍ ഒന്നും ഇല്ലെങ്കിലും പ്രാദേശിക തലത്തില്‍ എസ്പിയുമായി നീക്ക് പോക്കിനുള്ള തയ്യാറെടുപ്പിലാണ് കോണ്‍ഗ്രസ് നേതൃത്വം. ബിജെപിയുടെ പരാജയം ഉറപ്പ് വരുത്താനായി അംഗങ്ങോളോട് വോട്ട് ചെയ്യാന്‍ നിര്‍ദേശിക്കുമെന്നാണ് ഒരു കോണ്‍ഗ്രസ് നേതാവ് വ്യക്തമാക്കിയത്. കോണ്‍ഗ്രസിന് മേധാവിത്വമുള്ള ജില്ലയില്‍ മാത്രമാവും പാര്‍ട്ടി സ്ഥാനാര്‍ത്ഥി മത്സരിക്കുക.

ബിജെപിയുടെ കളി

അതേസമയം, പൊലീസിനെ ഉപയോഗിച്ച് ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന ആരോപണവുമായി അഖിലേഷ് യാദവ് രംഗത്ത് വന്നിട്ടുണ്ട്. 'പോലീസിന്റെ സഹായത്തോടെ തെരഞ്ഞെടുപ്പിൽ വിജയിക്കാൻ ബിജെപി ശ്രമിക്കുകയാണ്. പല എസ്പി സ്ഥാനാർത്ഥികളേയും നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ പോലും പൊലീസ് അനുവദിക്കുന്നില്ല'- അഖിലേഷ് യാദവ് ആരോപിച്ചു.

ഹോട്ട് ചിത്രങ്ങളുമായി അക്ഷര ഗൗഡ; വൈറലായ പുതിയ ഫോട്ടോഷൂട്ട് കാണാം

Recommended Video

cmsvideo
    Air India cancelled flights to UAE till july 21 | Oneindia Malayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+