കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്പിബിക്ക് അന്ത്യാഞ്ജലി...സംസ്‌കാരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ ചെന്നൈയിൽ നടന്നു

Google Oneindia Malayalam News

ചെന്നൈ: അന്തരിച്ച പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ സംസ്‌കാരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ ചെന്നൈയിൽ നടന്നു. താമരപാക്കത്തെ ഫാം ഹൗസിലരാണ് മൃതദേഹം സംസ്‌കരിച്ചത്. വെള്ളിയാഴ്ച അദ്ദേഹത്തിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചിരുന്നിവെങ്കിലും നുങ്കംപാക്കത്തെ വസതിയില്‍ തിരക്ക് കൂടിയതിനാല്‍ പൊതുദര്‍ശനം അവസാനിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം താമരപാക്കത്തെ ഫാം ഹൗസിലേക്ക് കൊണ്ടുപോകുകയായിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തിട്ടുള്ളൂ.

spb

കൊറോണ വൈറസ് ബാധിച്ച് അമ്പത് ദിവസത്തോളം ചികിത്സയില്‍ കഴിഞ്ഞ ശേഷം വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയ്ക്കായിരുന്നു അന്ത്യം സംഭവിച്ചത്. കൊവിഡ് ഭേദമായിരുന്നുവെങ്കിലും ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചിട്ടുള്ളതെന്നാണ് അദ്ദേഹം ചികിത്സയില്‍ കഴിഞ്ഞിരുന്ന സ്വകാര്യ ആശുപത്രി അറിയിച്ചത്.

Recommended Video

cmsvideo
40,000 പാട്ടുകള്‍, ഒരു ദിവസം 21 വരെ, ഗിന്നസ് റെക്കോര്‍ഡും

കോവിഡില്‍ നിന്ന് രോഗമുക്തി നേടി ആരോഗ്യം മെച്ചപ്പെട്ട് വരുന്നതിനിടെയാണ് വ്യാഴാഴ്ച വൈകിട്ട് ആരോഗ്യനില അതീവ ഗുരുതരമാണെന്ന് അറിയിച്ചുകൊണ്ടുള്ള മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തുവരുന്നത്. ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ ആശുപത്രിയില്‍ കഴിയുന്നതിനിടെയാണ് മരണം സംഭവിക്കുന്നത്. മകന്‍ എസ്പി ചരണാണ് മരണവാര്‍ത്ത പുറത്തുവിട്ടത്.

എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ മരണ കാരണം ഹൃദയാഘാതം, ആശുപത്രിയുടെ മെഡിക്കൽ ബുളളറ്റിൻഎസ്പി ബാലസുബ്രഹ്മണ്യത്തിന്റെ മരണ കാരണം ഹൃദയാഘാതം, ആശുപത്രിയുടെ മെഡിക്കൽ ബുളളറ്റിൻ

സംഗീത ലോകത്തിന്റെ ഇരുണ്ട ദിനം;തകര്‍ന്നു പോയെന്ന് എആര്‍ റഹ്മാന്‍; എസ് പി ബി യെ അനുശോചിച്ച് താരലോകംസംഗീത ലോകത്തിന്റെ ഇരുണ്ട ദിനം;തകര്‍ന്നു പോയെന്ന് എആര്‍ റഹ്മാന്‍; എസ് പി ബി യെ അനുശോചിച്ച് താരലോകം

നിലച്ചത് നാദബ്രഹ്മം മാത്രമല്ല; അരങ്ങൊഴിഞ്ഞ നടൻ, ഡബ്ബിങ് ആർട്ടിസ്റ്റ്! ത്രൈയ്യക്ഷരത്തിലെ കലാപ്രപഞ്ചംനിലച്ചത് നാദബ്രഹ്മം മാത്രമല്ല; അരങ്ങൊഴിഞ്ഞ നടൻ, ഡബ്ബിങ് ആർട്ടിസ്റ്റ്! ത്രൈയ്യക്ഷരത്തിലെ കലാപ്രപഞ്ചം

English summary
SP Balasubrahmanyam’s funeral held at his farmouse, last rites with state honours
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X