കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗസ്ഥിതി വീണ്ടും വഷളായി; അതീവ ഗുരുതരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ

Google Oneindia Malayalam News

ചെന്നൈ; ഗായകൻ എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ. അദ്ദേഹം ചികിത്സയിൽ തുടരുന്ന ചെന്നൈയിലെ എംജിഎം ഹോസ്പിറ്റലാണ് ആരോഗ്യസ്ഥിതി മോശമാണെന്ന് വ്യക്തമാക്കി മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കിയത്. നേരത്തേ കൊവിഡ് ബാധിതനായതിനെ തുടർന്ന് ആഗസ്റ്റ് 5 നാണ് എസ്പബിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി കൂടുതൽ വഷളായെന്നും എം‌ജി‌എം ഹെൽ‌ത്ത് കെയറിലെ വിദഗ്ദ ഡോക്ടർമാരുടെ സംഘം അദ്ദേഹത്തെ നിരീക്ഷിച്ച് വരികയാണെന്നും മെഡിക്കൽ ബുള്ളറ്റിനിൽ പറഞ്ഞു.

spb

എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനിലയിൽ മികച്ച പുരോഗതിയുണ്ടെന്ന് വ്യക്തമാക്കി മകനും ഗായകനുമായ എസ് പി ചരൺ കഴിഞ്ഞ ആഴ്ച രംഗത്തെത്തിയിരുന്നു. ഫിസിയോതെറാപ്പി സജീവമായി നടക്കുന്നുണ്ടെന്നും ഇപ്പോൾ 15 മുതൽ 20 മിനിറ്റ് വരെ അ ദ്ദേഹത്തിന് എഴുന്നേറ്റിരിക്കാനാവുമെന്നും ആന്തരികാവയവങ്ങളുടെ പ്രവർത്തനം തൃപ്തികരമാണെന്നും ചരൺ പറഞ്ഞിരുന്നു. സപ്റ്റംബർ 7 ന് എസ്ബിയുടെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ് ആയതായി ചരൺ വ്യക്തമാക്കിയിരുന്നു.

പിന്നാലെ 74 വയസുകാരനായ എസ്പിബി ആശുപത്രിയിൽ വെച്ച് വിവാഹ വാർഷിക ആഘോഷിച്ചെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. അതേസമയം ശ്വാസകോശത്തിന്‍റെ പ്രവർത്തനം കുറച്ചുകൂടി മെച്ചപ്പെടാനുണ്ടെന്നും ശ്വാസമെടുക്കുന്നത് പൂർണമായി പഴയനിലയിലേക്കെത്തിയിട്ടില്ലെന്നും ചരൺ വ്യക്തമാക്കിയിരുന്നു. കോവിഡ് ബാധിതനായി ആശുപത്രിയിൽ കഴിയവേയാണ് എസ്പിബിയുടെ ആരോഗ്യനില മോശമായത്. ഓഗസ്റ്റ് പതിമൂന്നോടെ അദ്ദേഹത്തിന്റെ ആരോ ഗ്യനില വഷളായതിനെ തുടർന്ന് അദ്ദേഹത്തെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു.

ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അനുവദിച്ച ഭൂമി പിണറായി സര്‍ക്കാര്‍ റദ്ദാക്കി; പ്രതിഷേധവുമായി ചിത്രലേഖഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അനുവദിച്ച ഭൂമി പിണറായി സര്‍ക്കാര്‍ റദ്ദാക്കി; പ്രതിഷേധവുമായി ചിത്രലേഖ

 സംസ്ഥാനത്ത് ഇന്ന് 6000 കടന്ന് കൊവിഡ് രോഗികളുടെ എണ്ണം! 5321 പേർക്ക് സമ്പർക്കം വഴി, 21 മരണം സംസ്ഥാനത്ത് ഇന്ന് 6000 കടന്ന് കൊവിഡ് രോഗികളുടെ എണ്ണം! 5321 പേർക്ക് സമ്പർക്കം വഴി, 21 മരണം

അന്ന് സൈനികര്‍ക്ക് നേരെ കല്ലെറിഞ്ഞു; ഇന്ന് നരേന്ദ്ര മോദിയുമായി സംവദിച്ചു; ആരാണ് അഫ്ഷാന്‍ ആഷിഖ്അന്ന് സൈനികര്‍ക്ക് നേരെ കല്ലെറിഞ്ഞു; ഇന്ന് നരേന്ദ്ര മോദിയുമായി സംവദിച്ചു; ആരാണ് അഫ്ഷാന്‍ ആഷിഖ്

പേരറിവാളന് പരോള്‍; സര്‍ക്കാര്‍ വാദം തള്ളി മദ്രാസ് ഹൈക്കോടതി, അര്‍പുത അമ്മാളിന്റെ ഹര്‍ജി അംഗീകരിച്ചുപേരറിവാളന് പരോള്‍; സര്‍ക്കാര്‍ വാദം തള്ളി മദ്രാസ് ഹൈക്കോടതി, അര്‍പുത അമ്മാളിന്റെ ഹര്‍ജി അംഗീകരിച്ചു

English summary
SP Balasubramaniam's health deteriorates again; Medical bulletin says extremely serious
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X