കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്പി ബാലസുബ്രഹ്മണ്യത്തിന് അന്ത്യവിശ്രമം ഒരുക്കുക റെഡ് ഹില്‍സില്‍; വൈകീട്ട് നുങ്കംബാക്കത്തേക്ക്

Google Oneindia Malayalam News

ചെന്നൈ: പ്രശസ്ത ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യത്തിന് അന്ത്യ വിശ്രമം ഒരുങ്ങുക അദ്ദേഹത്തിന്റെ ചെന്നൈ റെഡ്ഹില്‍സിലെ വീട്ടുപറമ്പില്‍ എന്ന് റിപ്പോര്‍ട്ട്. 54കാരനായ എസ്പിബി ഇന്ന് ഉച്ചയ്ക്ക് 1.04നാണ് ചെന്നൈയിലെ ആശുപത്രിയില്‍ മരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി രാംനാഥ് കോവിന്ദും കേരള മുഖ്യമന്ത്രി പിണറായി വിജയനും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ എസ്പിബിയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി. മരണത്തിന് തൊട്ടു മുമ്പാണ് നടന്‍ കമല്‍ഹാസനും സംവിധായകന്‍ ഭാരതിരാജയും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചത്.

S

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖര്‍ അദ്ദേഹത്തിന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തുമെന്നാണ് വിവരം. കൊറോണ നിയന്ത്രണമുള്ളതിനാല്‍ പോലീസും ആരോഗ്യ വകുപ്പും കൃത്യമായ നിര്‍ദേശങ്ങള്‍ ബന്ധുക്കള്‍ക്കും കുടുംബങ്ങള്‍ക്കും നല്‍കിയിട്ടുണ്ട്. വൈകീട്ട് നാല് മണിക്ക് എംജിഎം ഹെല്‍ത്ത് കെയര്‍ ആശുപത്രിയില്‍ നിന്ന് മൃതദേഹം നുംങ്കബാക്കത്തിലെ വീട്ടിലേക്ക് കൊണ്ടുപോകും. എംബാം ചെയ്യുന്ന ജോലികള്‍ കഴിഞ്ഞുവെന്ന് കുടുംബവുമായി അടുപ്പമുള്ളവര്‍ അറിയിച്ചു.

ആര്‍ക്കുമറിയാത്ത എസ്പിബി; എഞ്ചിനിയറാകാന്‍ പോയി... പക്ഷേ, റെക്കോഡുകളുടെ പെരുമഴക്കാലംആര്‍ക്കുമറിയാത്ത എസ്പിബി; എഞ്ചിനിയറാകാന്‍ പോയി... പക്ഷേ, റെക്കോഡുകളുടെ പെരുമഴക്കാലം

എസ്പിബിക്ക് നേരത്തെ കൊറോണ രോഗമുമുണ്ടായിരുന്നു എങ്കിലും ഈ മാസം നാലിന് ഭേദമായി. എസ്പിബിയുടെ റെഡ്ഹില്‍സിലെ ഫാംഹൗസില്‍ സുഹൃത്തുക്കളും ബന്ധുക്കളും നിറഞ്ഞിരിക്കുകയാണ്. കൂടുതല്‍ പേര്‍ എത്തിക്കൊണ്ടിരിക്കുന്നുണ്ട്. വെള്ളിയാഴ്ച വൈകീട്ടോ ശനിയാഴ്ച രാവിലെയോ സംസ്‌കാരം നടക്കുമെന്നാണ് ബന്ധുക്കള്‍ പറയുന്നത്. സംസ്ഥാനത്തിന് പുറത്തുള്ള പ്രമുഖരുടെ ആഗമനം പ്രതീക്ഷിക്കുന്നുണ്ട്. ശൃംഗേരി മഠത്തിലെയും കാഞ്ചി മഠത്തിലെയും സന്യാസിമാര്‍ അന്ത്യകര്‍മങ്ങള്‍ക്ക് സാക്ഷ്യം വഹിക്കും.

പ്രതിപക്ഷം ഇനി കാഴ്ചക്കാര്‍; ബിജെപിക്ക് സീറ്റ് കൂടും; ബില്ലുകള്‍ അതിവേഗം കടക്കാന്‍ രാജ്യസഭ റെഡിപ്രതിപക്ഷം ഇനി കാഴ്ചക്കാര്‍; ബിജെപിക്ക് സീറ്റ് കൂടും; ബില്ലുകള്‍ അതിവേഗം കടക്കാന്‍ രാജ്യസഭ റെഡി

Recommended Video

cmsvideo
Sp balasubrahmanyam passes away

ആഗസ്റ്റ് അഞ്ചിനാണ് എസ്പി ബാലസുബ്രഹ്മണ്യത്തെ എംജിഎം ഹെല്‍ത്ത് കെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആഗസ്റ്റ് 14ന് കൊറോണ സ്ഥിരീകരിച്ചതോടെ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യനില കൂടുതല്‍ വഷളായി എന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു എങ്കിലും പിന്നീട് മെച്ചപ്പെട്ടു. അദ്ദേഹം വീണ്ടും സജീവമാകുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു. സംഗീത ലോകം ആശ്വാസം കൊള്ളവെയാണ് ഇന്ന് രാവിലെ വീണ്ടും ആരോഗ്യനില വഷളായി എന്ന വിവരം വന്നത്. ഉച്ചയ്ക്ക് 1.04ന് മരണം സ്ഥിരീകരിച്ചു.

English summary
SP Balasubramaniam's last rites likely to at his house in Chennai's Red Hills
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X