കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയില്‍ എസ്പി- ബിഎസ്പി സഖ്യത്തിന് വന്‍ തിരിച്ചടി: പരാജയത്തിന് കാരണം വോട്ടിംഗ് മെഷീനിലെ ക്രമക്കേട്!

  • By S Swetha
Google Oneindia Malayalam News

ലഖ്‌നൗ: ലോക്‌സഭ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് ശേഷം വോട്ടിംഗ് മെഷീനെതിരെയും ബിജെപിക്കെതിരെയും ആരോപണങ്ങളുയര്‍ത്തി ബിഎസ്പി അധ്യക്ഷ മായാവതി രംഗത്ത്. ഇലക്ട്രോണിക് മെഷീനിലെ അട്ടിമറിയാണ് ദേശീയ തിരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണമെന്ന് മായാവതി പറഞ്ഞു. മാത്രമല്ല ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷനെ ഹൈജാക്ക് ചെയ്തതായും അവര്‍ ആരോപിച്ചു.

കര്‍ണാടകയില്‍ കോണ്‍ഗ്രസ് കൈവിട്ട കളിക്ക്; മുഖ്യമന്ത്രിപദം ഏറ്റെടുക്കും, സര്‍ക്കാരില്‍ പൊളിച്ചെഴുത്ത്കര്‍ണാടകയില്‍ കോണ്‍ഗ്രസ് കൈവിട്ട കളിക്ക്; മുഖ്യമന്ത്രിപദം ഏറ്റെടുക്കും, സര്‍ക്കാരില്‍ പൊളിച്ചെഴുത്ത്


ലോക്‌സഭയിലേക്ക് ഏറ്റവും കൂടുതല്‍ എംപിമാരെ അയയ്ക്കുന്ന സംസ്ഥാനമായ യുപിയില്‍ അഖിലേഷ് യാദവിന്റെ സമാജ് പാര്‍ട്ടിയും മായാവതിയുടെ ബിഎസ്പിയും ഒന്നിച്ചാണ് ബിജെപിക്കെതിരെ പോരാട്ടം നടത്തിയത്. പക്ഷേ സംസ്ഥാനത്തെ ആകെ സീറ്റുകളില്‍ നാലിലൊന്ന് മാത്രമാണ് സഖ്യത്തിന് നേടാനായത്. അതേസമയം അറുപതിലധികം സീറ്റുകളോടെ ബിജെപി വന്‍ വിജയം നേടി.

 വോട്ടിംഗ് മെഷീനെ കുറ്റപ്പെടുത്തി

വോട്ടിംഗ് മെഷീനെ കുറ്റപ്പെടുത്തി

വ്യക്തമായ ഭൂരിപക്ഷത്തോടെ ബിജെപിക്ക് ജയിക്കാനായത് ഇവിഎം മെഷീനുകളുടെ സഹായത്തോടെ തിരഞ്ഞെടുപ്പ് കമ്മീഷനെ ഹൈജാക്ക് ചെയ്തതിനാലാണെന്ന് മായാവതി വ്യാഴാഴ്ച കുറ്റപ്പെടുത്തി. മഹത്തായ സഖ്യത്തില്‍ നിന്ന് അത്തരമൊരു 'മോശം പ്രകടനം' പ്രതീക്ഷിക്കില്ലെന്നും പൊതുവികാരത്തിന്റെ വിപരീത ദൃശ്യമാണ് തിരഞ്ഞെടുപ്പ് ഫലത്തില്‍ കാണാനാകുന്നതെന്നും മായാവതി പറഞ്ഞു. രാജ്യമെമ്പാടുമുള്ളവര്‍ ഇവിഎം യന്ത്രങ്ങള്‍ക്കെതിരാണ്.

വിശ്വാസം നഷ്ടപ്പെട്ടെന്ന്

വിശ്വാസം നഷ്ടപ്പെട്ടെന്ന്

ലോക്സഭ തിരഞ്ഞെടുപ്പ് ഫലത്തോടെ പൊതുജനങ്ങളുടെ ബാക്കിയുണ്ടായ വിശ്വാസവും അവസാനിച്ചെന്നും മായാവതി പറഞ്ഞു. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷവും ബിജെപി വോട്ടിംഗ് യന്ത്രങ്ങളില്‍ ക്രമക്കേട് നടത്തിയെന്ന ആരോപണവുമായി മായാവതി രംഗത്തെത്തിയിരുന്നു.ഇവിഎമ്മുകള്‍ക്ക് പകരം ബാലറ്റ് പേപ്പര്‍ വഴി വോട്ടിംഗ് നടത്താന്‍ മായാവതി ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്ത് 50 ല്‍ കൂടുതല്‍ സീറ്റുകള്‍ നേടി മഹാഗഡ്ബന്ധന്‍ വിജയിക്കുമെന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് നേരത്തെ അവകാശപ്പെട്ടിരുന്നു.

 എസ്പി- ബിഎസ്പി സഖ്യം

എസ്പി- ബിഎസ്പി സഖ്യം


സംസ്ഥാനത്ത് കോണ്‍ഗ്രസിനെ പുറത്താക്കാന്‍ മായാവതിയുടെ ബിഎസ്പിയും അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ്വാദി പാര്‍ട്ടിയും അജിത് സിങ്ങിന്റെ രാഷ്ട്രീയ ലോക്ദളും ചേര്‍ന്നാണ് ഈ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. എന്നാല്‍ ഉത്തര്‍പ്രദേശിലെ ഭൂരിപക്ഷം സീറ്റുകളില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നിര്‍ബന്ധം പിടിച്ചത് ഭരണ വിരുദ്ധ വോട്ടുകള്‍ വിഭജിക്കാന്‍ ബിജെപിയെ സഹായിച്ചു.

 ബിജെപി വിരുദ്ധ സഖ്യം

ബിജെപി വിരുദ്ധ സഖ്യം

തിരഞ്ഞെടുപ്പിന് ശേഷം ബിജെപി ഇതര സര്‍ക്കാര്‍ രൂപീകരിക്കാന്‍ നിരവധി പ്രതിപക്ഷ പാര്‍ട്ടികളുമായി മായാവതി ചര്‍ച്ചകള്‍ നടത്തിയിരുന്നു. മാത്രമല്ല ദക്ഷിണേന്ത്യയിലെ പാര്‍ട്ടി നേതാവുമായി കൂടിക്കാഴ്ച നടത്തിയ മായാവതി പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള തന്റെ ആഗ്രഹവും വെളിപ്പെടുത്തി. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ അംബേദ്ക്കര്‍ നഗറില്‍ നിന്നും താന്‍ മത്സരിക്കുമെന്നും കാര്യങ്ങള്‍ എല്ലാം വിചാരിച്ചത് പോലെ നടക്കുകയാണെങ്കില്‍ ഉന്നത സ്ഥാനത്തേക്ക് താന്‍ എത്തുമെന്നും ഈ മാസം ആദ്യം മായാവതി പാര്‍്ട്ടി പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.

English summary
SP-BSP alliance face setback in UP, allegation aginst voting machine
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X