കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്ക് വെല്ലുവിളിയായി എസ്പി-ബിഎസ് പി സഖ്യം; ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജെപിയെ വലയ്ക്കും...

  • By Desk
Google Oneindia Malayalam News

ദില്ലി: ഉത്തർപ്രദേശിൽ രൂപം കൊണ്ട് എസ്പി-ബിഎസ്പി സഖ്യം ബിജെപിക്ക് തലവേദനാകും. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഈ സഖ്യം ബിജെപിക്ക് പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. എന്നാൽ അമേഠിയിലും റായി ബറേലിയിലും കോൺഗ്രസിനെ പരാജയപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.

2019 തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിച്ചാല്‍ എന്‍ഡിഎയെ തകര്‍ക്കാന്‍ കഴിയില്ലെന്ന് ബോധ്യമുള്ള പാര്‍ട്ടികള്‍ ചേര്‍ന്ന് സഖ്യം രൂപീകരിക്കുകയാണ്. ഓരോ സംസ്ഥാനത്തിലെയും ശക്തമായ പാർട്ടികൾ ചേർന്നാണ് സഖ്യം ഉണ്ടാക്കിയിരിക്കുന്നത്. എന്നാൽ എൻഡിഎയെ തകർക്കാൻ അവർക്കാവില്ലെന്ന് അമിത് ഷാ കൂട്ടിച്ചേർത്തു.

Amit Shah

പശ്ചിമബംഗാള്‍, ഒഡീഷ, ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്‌നാട്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലും ബിജെപി മികച്ച നേട്ടമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം മഹാരാഷ്ട്രയില്‍ ശിവസേനയുമായുള്ള സഖ്യം അവസാനിപ്പിക്കാന്‍ ബിജെപിക്ക് ആഗ്രഹമില്ല. എന്നാൽ ഏത് സാഹചര്യത്തെയും പൊരുത്തപ്പെടാൻ ബിജെപി ഒരുക്കമാണെന്നും അദ്ദേഹം വ്യക്തമാക്കി.

എൻഡിഎയിൽ നിന്ന് പുറത്ത് പോകുന്നതും പോകാതരിക്കുന്നതും അവരുടെ ഇഷ്ടമാണ്. അവര്‍ പുറത്തുപോകുകയാണെങ്കില്‍ മഹാരാഷ്ട്രയില്‍ ബിജെപിയും ശിവസേനയുമായിരിക്കും ഏറ്റുമുട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു. മധ്യപ്രദേശ്, രാജസ്ഥാൻ, ഛണ്ഡീഗഡ് തുടങ്ങിയ സംസ്ഥാനങ്ങലിലെ ഭരണം നിലനിൽത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

English summary
BJP president Amit Shah on Friday said that an alliance between the BSP and SP in Uttar Pradesh will be a challenge for the BJP in 2019 but asserted that the BJP will defeat the Congress either in Amethi or Rae Bareli.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X