ബദ്ധവൈരികള്‍ എസ്പിയും ബിഎസ്പിയും ഒരേ വേദിയില്‍!!!ബിജെപിക്ക് വെല്ലുവിളിയാകുമോ..?
ലഖ്‌നൗ: ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തിലെ ബദ്ധവൈരികളായ എസ്പിയും ആര്‍എസ്പിയും ഒരേ വേദി പങ്കിടുന്നു!! പരിപാടി സംഘടിപ്പിക്കുന്നത് ലാലുപ്രസാദ് യാദവിന്റെ ആര്‍ജെഡിയും. ആര്‍ജെഡി നടത്തുന്ന ബീഹാര്‍ റാലിയിലാണ് ഇരു പാര്‍ട്ടിയിലെയും നേതാക്കള്‍ പങ്കെടുക്കുക. സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും ബിഎസ്പി നേതാവ് മായാവതിയും വാര്‍ത്ത ശരിയാണെന്ന് അറിയിച്ചു. ഇരുവരെയും ലാലുപ്രസാദ് പ്രത്യേകം ക്ഷണിച്ചിട്ടുണ്ടെന്ന് ആര്‍ജെഡി സംസ്ഥാന യൂണിറ്റ് അദ്ധ്യക്ഷന്‍ അശോക് സിങ് പറഞ്ഞു.
സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവും പരിപാടിയില്‍ പങ്കെടുക്കുമെന്ന് അശോക് സിങ് അറിയിച്ചു. ബദ്ധവൈരികള്‍ ഒരു വേദി പങ്കിടുന്നതിനെ ആകാംക്ഷയോടെയാണ് സംസ്ഥാനത്തെ രാഷ്ട്രീയ നിരീക്ഷകര്‍ നോക്കിക്കാണുന്നത്. ഇരുപാര്‍ട്ടികളും ഒന്നിച്ചു നിന്നാല്‍ അത് ബിജെപിക്ക് വെല്ലുവിളിയാകുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

ഡിഎംകെയില്‍ നിന്ന് എംകെ സ്റ്റാലിന്‍ എത്തുമെന്ന് ഉറപ്പു നല്‍കിയതായും അശോക് സിങ് പറഞ്ഞു. കോണ്‍ഗ്രസിനെ പ്രതീനിധീകരിച്ച് അദ്ധ്യക്ഷ സോണിയ ഗാന്ധി എത്തിയേക്കുമെന്നും സൂചനയുണ്ട്. എങ്കിലും കോണ്‍ഗ്രസ് നേതാക്കള്‍ ഈ വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ല.












Click it and Unblock the Notifications