കള്ളവോട്ട് ചെയ്യാന്‍ മടിക്കേണ്ടെന്ന് സ്ഥാനാര്‍ഥി
ഗൗതംബുദ്ധ് നഗര്‍: വോട്ടിംഗ് ശതമാനം ഉയര്‍ത്താന്‍ വേണ്ടി കള്ളവോട്ട് ചെയ്യാനും മടിക്കേണ്ട കാര്യമില്ലെന്ന സ്ഥാനാര്‍ഥിയുടെ പ്രസ്താവന വിവാദമാകുന്നു. ഉത്തര്‍ പ്രദേശിലെ ഗൗതംബുദ്ധ് നഗറിലെ സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ഥിയായ നരേന്ദ്ര ഭട്ടിയാണ് വിവാദത്തിലായിരിക്കുന്നത്. നേരത്തെ രണ്ടിടത്ത് വോട്ട് ചെയ്യാന്‍ വേണ്ടി പറഞ്ഞ എന്‍ സി പി നേതാവ് ശരദ് പവാറും വിവാദത്തിലായിരുന്നു.
മണ്ഡലത്തിലെ ഓരോ ബൂത്തിലും 90 ശതമാനത്തില്‍ കൂടുതല്‍ പോളിംഗ് ഉറപ്പുവരുത്താനാണ് സ്ഥാനാര്‍ഥി അണികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന് വേണ്ടി ഒന്നില്‍ കൂടുതല്‍ സ്ഥലത്ത് വോട്ട് ചെയ്യുന്നതില്‍ തെറ്റില്ല. നിങ്ങളെക്കൊണ്ട് എന്തൊക്കെ പറ്റുമോ അതൊക്കെ ചെയ്‌തോളൂ. പോലീസ് കേസിനെക്കുറിച്ച് പേടിക്കേണ്ട കാര്യമില്ല.

തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ സര്‍ക്കാര്‍ എല്ലാ കേസുകളും പിന്‍വലിക്കും. ഇക്കാര്യം ഞാന്‍ പാര്‍ട്ടി നേതൃത്വവുമായി ചര്‍ച്ച ചെയ്ത് തീരുമാനിച്ചിട്ടുണ്ട്. കള്ളവോട്ട് ചെയ്യാന്‍ വേണ്ടി ഇദ്ദേഹം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഉറപ്പു നല്‍കിയത് ഇങ്ങനെയാണ്. പ്രസംഗം ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. നരേന്ദ്ര ഭട്ടിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാന്‍ ഒരുങ്ങുകയാണ് എതിര്‍ പാര്‍ട്ടിക്കാര്‍.
1993 ല്‍ പോളിംഗ് ബൂത്ത് ആക്രമിച്ച കേസിലെ പ്രതിയാണ് ഇയാള്‍. തനിക്ക് വെറും 28 വോട്ടുകള്‍ മാത്രം കിട്ടിയ ബൂത്താണ് ഇയാള്‍ ആക്രമിച്ചത്. അന്ന് ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തെങ്കിലും തൊട്ടടുത്ത വര്‍ഷം പിന്‍വലിച്ചു. 2009 തിരഞ്ഞെടുപ്പില്‍ ബി എസ് പിയാണ് ഗൗതംബുദ്ധ് നഗറില്‍ നിന്നും ജയിച്ചത്. രണ്ടാം സ്ഥാനം ബി ജെ പിക്കാണ്.












Click it and Unblock the Notifications