കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാരണാസിയില്‍ സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ മാറ്റി...മുന്‍ ബിഎസ്എഫ് ജവാന്‍ സ്ഥാനാര്‍ത്ഥി!!

Google Oneindia Malayalam News

Recommended Video

cmsvideo
മോദിയെ വിറപ്പിക്കാന്‍ പണ്ട് പുറത്താക്കിയ BSF ജവാന്‍ | News Of The Day | Oneindia Malayalam

ലഖ്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അപ്രതീക്ഷിത നീക്കവുമായി സമാജ് വാദി പാര്‍ട്ടി. വാരണാസിയില്‍ എസ്പി സ്ഥാനാര്‍ത്ഥിയെ മാറ്റിയിരിക്കുകയാണ്. നേരത്തെ കോണ്‍ഗ്രസില്‍ നിന്നെത്തിയ ശാലിനി യാദവിനെയാണ് ഇവിടെ സ്ഥാനാര്‍ത്ഥിയാക്കിയിരുന്നത്. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ ഇത് മാറ്റിയിരിക്കുകയാണ്. മുന്‍ ബിഎസ്എഫ് ജവാന്‍ തേജ് ബഹാദൂര്‍ യാദവിനെയാണ് ഇവിടെ സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്. സൈന്യത്തില്‍ താന്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ വെളിപ്പെടുത്തിയ സൈനികനാണ് അദ്ദേഹം.

1

നേരത്തെ വാരണാസിയില്‍ മത്സരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ അദ്ദേഹത്തെ മത്സരിപ്പിക്കാന്‍ സമാജ് വാദി പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു. ജവാന്‍, ചൗക്കിദാര്‍ പോരാട്ടമാക്കി ഇതിനെ മാറ്റാനാണ് നീക്കം. പ്രിയങ്ക ഗാന്ധി വാരണാസിയില്‍ മത്സരിക്കുന്നില്ല എന്ന് കണ്ടതോടെയാണ് എസ്പി ശക്തനായ നേതാവിനെ ഇവിടെ നിര്‍ത്താന്‍ തീരുമാനിച്ചത്.

ഇന്ന് മുതല്‍ സമാജ് വാദി പാര്‍ട്ടിയുടെ പ്രശ്‌നങ്ങള്‍ എന്റേത് കൂടിയാണ്. കര്‍ഷകര്‍ക്കും സൈന്യത്തിനും വേണ്ടിയാണ് ഞങ്ങള്‍ പോരാടുന്നത്. 2017ലാണ് തേജ് ബഹാദൂറിനെ സൈന്യത്തില്‍ നിന്ന് പുറത്താക്കുന്നത്. സൈന്യത്തിലെ മോശം ഭക്ഷണത്തെ കുറിച്ചുള്ള വീഡിയോ അദ്ദേഹം പുറത്ത് വിട്ടിരുന്നു. ഇതിനെ തുടര്‍ന്നായിരുന്നു നടപടി. സൈന്യത്തിലെ പല പ്രശ്‌നങ്ങളെ കുറിച്ചും റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും യാതൊരു നടപടിയും ബിജെപി എടുത്തില്ലെന്നും തേജ് ബഹാദൂര്‍ പറഞ്ഞു.

ഇത്തരം പരാതികള്‍ ഉന്നയിച്ചത് കൊണ്ടാണ് താന്‍ പുറത്താക്കപ്പെട്ടത്. അതോടെ പ്രധാനമന്ത്രിയും അഴിമതിയുടെ ഭാഗമാണെന്ന് വ്യക്തമാക്കി. വാരണാസിയില്‍ നിന്ന് വിജയിച്ച് പാര്‍ലമെന്റിലെത്തുക എന്നതാണ് ലക്ഷ്യം സൈന്യത്തിലെ പ്രശ്‌നങ്ങള്‍ സഭയില്‍ ഉന്നയിക്കണം. തനിക്ക് വിരമിച്ച സൈനികരുടെ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡോര്‍ ടു ഡോര്‍ ക്യാമ്പയിനാണ് വാരണാസയില്‍ നടത്തുന്നതെന്നും തേജ് ബഹാദൂര്‍ പറഞ്ഞു.

വാരണാസി ലോക്സഭ തിരഞ്ഞെടുപ്പ് ഫലം

ചൗക്കിദാര്‍ പരാമര്‍ശം തെറ്റിപ്പോയി.... പക്ഷേ മാപ്പുപറയില്ല, സുപ്രീം കോടതിയില്‍ നിലപാടുമായി രാഹുല്‍!ചൗക്കിദാര്‍ പരാമര്‍ശം തെറ്റിപ്പോയി.... പക്ഷേ മാപ്പുപറയില്ല, സുപ്രീം കോടതിയില്‍ നിലപാടുമായി രാഹുല്‍!

English summary
sp changes varanasi candidate fields sacked jawan tej bahadur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X