കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞെട്ടിക്കുന്ന വാര്‍ത്ത; യുപിയില്‍ നേതാക്കളുടെ കൂട്ട അറസ്റ്റ്, ബിജെപിക്ക് വോട്ട് പിടിച്ച് പോലീസ്!!

Google Oneindia Malayalam News

Recommended Video

cmsvideo
ജയിക്കാൻ നേതാക്കളെ അറസ്റ്റ് ചെയ്യിച്ച് ബിജെപി

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാജ്യം ഉറ്റുനോക്കുന്ന സംസ്ഥാനമാണ് ഉത്തര്‍ പ്രദേശ്. ഏറ്റവും കൂടുതല്‍ മണ്ഡലങ്ങളുള്ള ഇവിടെ ആര് ജയിക്കുന്നുവോ അവര്‍ രാജ്യം ഭരിക്കുമെന്നതാണ് ചരിത്രം. 2014ല്‍ ബിജെപി തൂത്തുവാരിയ ഉത്തര്‍ പ്രദേശില്‍ ഇത്തവണ അവര്‍ക്ക് കാര്യങ്ങള്‍ അത്ര എളുപ്പമല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ബിജെപിക്ക് സീറ്റ് കുറയുമെന്ന് അമിത് ഷാ ഉള്‍പ്പെടെയുള്ള നേതാക്കള്‍ സൂചിപ്പിക്കുകയും ചെയ്തിരുന്നു.

തൊട്ടുപിന്നാലെ വിചിത്രമായ രാഷ്ട്രീയ നീക്കങ്ങളാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തുന്നതെന്നാണ് വിവരം. പ്രതിപക്ഷ നേതാക്കളെ കൂട്ടത്തോടെ വീട്ടുതടങ്കലിലാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുസംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി ലഭിച്ചു. ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ കേസുകളില്‍ കുടുക്കുമെന്ന് പോലീസ് ഭീഷണിപ്പെടുത്തിയെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ....

തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

സമാജ് വാദി പാര്‍ട്ടിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി സമര്‍പ്പിച്ചിരിക്കുന്നത്. തങ്ങളുടെ മുതിര്‍ന്ന നേതാക്കളെ പോലീസ് വീട്ടുതടങ്കലിലാക്കിയെന്നാണ് പരാതിയില്‍ പറയുന്നത്. പ്രചാരണത്തിന് ഇറങ്ങാനോ വോട്ട് തേടാനോ സമ്മതിക്കുന്നില്ലെന്ന് പരാതിയില്‍ പറയുന്നു.

കന്നോജ് മണ്ഡലത്തില്‍

കന്നോജ് മണ്ഡലത്തില്‍

കന്നോജ് മണ്ഡലത്തിലെ നേതാക്കളെയാണ് കൂടുതലും തടവിലാക്കിയത്. എസ്പി നേതാവ് അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിള്‍ മല്‍സരിക്കുന്ന മണ്ഡലമാണ് കന്നോജ്. എസ്പി സംസ്ഥാന അധ്യക്ഷന്‍ നരേഷ് ഉദ്ധം പട്ടേല്‍ ആണ് കമ്മീഷന് പരാതി നല്‍കിയിരിക്കുന്നത്.

ചിത്രങ്ങള്‍ പ്രചരിക്കുന്നു

ചിത്രങ്ങള്‍ പ്രചരിക്കുന്നു

എസ്പി നേതാക്കളുടെ വീടിന് പുറത്ത് പോലീസുകാര്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഒട്ടേറെ പ്രതിപക്ഷ നേതാക്കളുടെ വീടിന് പുറത്ത് പോലീസ് ക്യാംപ് ചെയ്യുകയാണ്. നേതാക്കളെ വീടിന് പുറത്തേക്ക് വിടില്ലെന്ന് അവര്‍ പറയുന്നു.

പതിനഞ്ചോളം നേതാക്കള്‍

പതിനഞ്ചോളം നേതാക്കള്‍

പതിനഞ്ചോളം നേതാക്കള്‍ വീട്ടുതടങ്കലിലാണെന്ന് എസ്പി തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയില്‍ പറയുന്നു. ഒരു രാഷ്ട്രീയ പ്രവര്‍ത്തനവും നടത്താന്‍ പോലീസ് അനുവദിക്കുന്നില്ലെന്നും പരാതിയില്‍ ബോധിപ്പിച്ചു. ബിജെപിക്കെതിരായ പ്രചാരണം തടയുകയാണ് പോലീസിന്റെ ലക്ഷ്യമെന്ന് എസ്പി നേതാവ് അനില്‍ ആര്യ പറഞ്ഞു.

 ജനാധിപത്യം മരിച്ചു

ജനാധിപത്യം മരിച്ചു

ബിജെപി നേതാക്കള്‍ക്ക് യാതൊരു തടസവും പ്രചാരണത്തിനില്ല. എന്നാല്‍ എസ്പി നേതാക്കളെല്ലാം തടവിലാണ്. യുപില്‍ ജനാധിപത്യം മരിച്ചിരിക്കുന്നുവെന്നാണ് എസ്പി നേതാവ് തെഹ്‌സീന്‍ സിദ്ദീഖി പറയുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിഷയത്തില്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രതികരിക്കാതെ പോലീസ്

പ്രതികരിക്കാതെ പോലീസ്

എന്നാല്‍ വിഷയത്തില്‍ മാധ്യമങ്ങള്‍ പോലീസിന്റെ വിശദീകരണം തേടി. പോലീസ് മൗനം പാലിക്കുകയാണ്. കന്നോജ് എസ്പി അമരേന്ദ്ര പ്രതാപ് സിങ് പ്രതികരിക്കുന്നില്ല എന്നാണ് മറുപടി നല്‍കിയത്. കളക്ടര്‍മാരോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്ന് തിരഞ്ഞെടുപ്പ് ഓഫീസര്‍ ബിഡി തിവാരി പറഞ്ഞു.

 ബിജെപിക്ക് വോട്ട് ചെയ്യണം

ബിജെപിക്ക് വോട്ട് ചെയ്യണം

ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് പോലീസ് ഭീഷണിപ്പെടുത്തിയെന്നാണ് എസ്പി ദേശീയ വക്താവ് രാജേന്ദ്ര ചൗധരി പറയുന്നത്. കന്നോജ്, കാണ്‍പൂര്‍, ഔറയ്യ തുടങ്ങിയ പ്രദേശങ്ങളിലെ നേതാക്കളെല്ലാം ഭീതിയിലാണ്. തദ്ദേശ ഭരണസ്ഥാപനങ്ങളിലെ എസ്പി പ്രതിനിധികളെയെല്ലാം ഭീഷണിപ്പെടുത്തിയിട്ടുണ്ട്.

ഓഫീസര്‍മാര്‍ ബിജെപിക്ക് വേണ്ടി

ഓഫീസര്‍മാര്‍ ബിജെപിക്ക് വേണ്ടി

പലയിടത്തും പോലീസ് ഓഫീസര്‍മാര്‍ ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്. ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിക്കാനും വോട്ട് ചെയ്യാനും മറ്റു പാര്‍ട്ടി നേതാക്കളെയും വോട്ടര്‍മാരെയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. റസൂലാബാദിലും ഗുര്‍സഹായ്ഗഞ്ച് കോട്ട് വാലിയിലും തിര്‍വയിലും പോലീസുകാര്‍ ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്നാണ് ആരോപണം.

 ഐജിയില്‍ വിശ്വാസമില്ലെന്ന്

ഐജിയില്‍ വിശ്വാസമില്ലെന്ന്

കാണ്‍പൂര്‍ സോണ്‍ ഐജിയുടെ പ്രവര്‍ത്തനത്തിലും തങ്ങള്‍ക്ക് സംശയമുണ്ടെന്ന് ചൗധരി പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിഷയത്തില്‍ ഇടപെടണം. തിരഞ്ഞെടുപ്പ് ചട്ടം ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കിണമെന്നും ചൗധരി ആവശ്യപ്പെട്ടു.

മോദിയുടെ റാലി

മോദിയുടെ റാലി

സമാജ്‌വാദി പാര്‍ട്ടിക്ക് സ്വാധീനമുള്ള മണ്ഡലങ്ങളിലാണ് ബിജെപിക്ക് വേണ്ടി പോലീസ് ഇറങ്ങിയിരിക്കുന്നതത്രെ. കന്നോജ് മണ്ഡലം എസ്പിയുടെ ശക്തി കേന്ദ്രമാണ്. കഴിഞ്ഞദിവസം ഇവിടെ മോദി പങ്കെടുത്ത റാലി നടന്നിരുന്നു. അഖിലേഷ് യാദവും ഡിംപിളും തൊട്ടുപിന്നാലെ മഹാറാലി സംഘടിപ്പിച്ചു.

ബിജെപിക്ക് തിരിച്ചടിയെന്ന് വിവരം

ബിജെപിക്ക് തിരിച്ചടിയെന്ന് വിവരം

യുപിയില്‍ ഇത്തവണ കടുത്ത മല്‍സരമാണ് നടക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎക്ക് 73 സീറ്റുകള്‍ ലഭിച്ചിരുന്നു. ഇത്തവണ ബിജെപിക്ക് 50 മണ്ഡലങ്ങള്‍ നഷ്ടപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തിലാണ് ബിജെപി പോലീസിനെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ തടയുന്നുവെന്ന വിവരം വന്നിരിക്കുന്നത്.

യുപിയില്‍ നിന്ന് ബിജെപിക്ക് ദുഃഖ വാര്‍ത്ത; തകര്‍ന്നടിയും!! നഷ്ടം 50 സീറ്റുകള്‍, മൂന്ന് ഘട്ടങ്ങളില്‍യുപിയില്‍ നിന്ന് ബിജെപിക്ക് ദുഃഖ വാര്‍ത്ത; തകര്‍ന്നടിയും!! നഷ്ടം 50 സീറ്റുകള്‍, മൂന്ന് ഘട്ടങ്ങളില്‍

English summary
SP Files Complaint, Claims Its Senior Leaders Put Under 'House Arrest' in UP Ahead of Polls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X