കോണ്‍ഗ്രസ് സഖ്യത്തിലേക്ക് ഇല്ലെന്നുറപ്പിക്കാന്‍ എസ്പി: ലക്ഷ്യം പ്രാദേശിക പാർട്ടികളുടെ കൂട്ടായ്മ

2024 ലെ പൊതു തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നയിക്കുന്ന സഖ്യത്തിലുണ്ടാവില്ലെന്ന സൂചന ശക്തമാക്കി സമാജ്‌വാദി പാർട്ടി. ശനിയാഴ്ച കൊൽക്കത്തയിൽ ആരംഭിക്കുന്ന സമാജ്‌വാദി പാർട്ടിയുടെ (എസ്‌പി) ദ്വിദിന ദേശീയ എക്‌സിക്യൂട്ടീവ് കൗൺസിൽ യോഗത്തില്‍ ഇത് സംബന്ധിച്ച കൃത്യമായ നിലപാട് ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദേശീയ പാർട്ടികളുമായി അല്ലാതെ വിവിധ സംസ്ഥാനങ്ങളിലെ ബി ജെ പി വിരുദ്ധ ശക്തികളുമായി പാർട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് കൂടിക്കാഴ്ച നടത്തുമെന്നാണ് എസ്പി നേതാക്കൾ വ്യക്തമാക്കുന്നത്.
പശ്ചിമ ബംഗാളിൽ നിന്നുള്ള പാർട്ടി ദേശീയ വൈസ് പ്രസിഡന്റ് കിരൺമോയ് നന്ദയ്‌ക്കൊപ്പം മാർച്ച് 17 ന് വൈകുന്നേരം 5 മണിക്ക് അഖിലേഷ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ കാണും. 2021-ലും 2022-ലും പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ അഖിലേഷും ബാനർജിയും പരസ്പരം പിന്തുണ അറിയിച്ചിരുന്നു.

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് യോഗത്തില്‍ ചർച്ച ചെയ്യുമെന്ന് പാർട്ടിയുടെ ദേശീയ വൈസ് പ്രസിഡന്റ് കിരണ്‍മോയി നന്ദ വ്യക്തമാക്കി. പാർട്ടിയുടെ പുതിയ നേതൃത്വം ചർച്ച ചെയ്യുന്ന മറ്റൊരു വശം അതിന്റെ സംഘടനയെ ശക്തിപ്പെടുത്തുന്നതാണ്. വിവിധ സംസ്ഥാനങ്ങളിലെ ബിജെപി വിരുദ്ധ ശക്തികളെ ഒന്നിപ്പിക്കാൻ അഖിലേഷ് യാദവ് ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് നേതൃത്വത്തിലുള്ള പരിപാടികളിൽ പങ്കെടുക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. കൊൽക്കത്തയിൽ ചേരുന്ന യോഗത്തിൽ ഇതെല്ലാം ചർച്ച ചെയ്ത് എല്ലാവരുമായും തീരുമാനങ്ങൾ എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2019ൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയോട് രാഹുൽ ഗാന്ധി തോല്‍ക്കുന്നത് വരെ അമേഠിയില്‍ എസ് പി സ്ഥാനാർത്ഥിയെ നിർത്തിയിരുന്നില്ല. എന്നാല്‍ ഇത്തവണ മണ്ഡലത്തില്‍ പാർട്ടിക്ക് സ്ഥാനാർത്ഥിയുണ്ടുവുമെന്ന കൃത്യമായ സുചന അഖിലേഷ് തന്നെ നല്‍കിയിട്ടുണ്ട്. കേന്ദ്ര ഏജൻസികൾ റെയ്‌ഡ് നടത്തുമ്പോൾ കോൺഗ്രസിന്റെ അതേ പാതയാണ് ബിജെപിയും പിന്തുടരുന്നതെന്നും കോൺഗ്രസിന്റെ അതേ ഗതി തന്നെയായിരിക്കും ബി ജെ പിയും ഭാവിയില്‍ നേരിടുകയെന്നുമായിരുന്നു അഖിലേഷ് അഹമ്മദാബാദിൽ പറഞ്ഞു.
വിവിധ പ്രതിപക്ഷ പാർട്ടികൾ സംഘടിപ്പിക്കുന്ന പരിപാടികളിൽ പങ്കെടുക്കാൻ അഖിലേഷ് വിവിധ സംസ്ഥാനങ്ങൾ സന്ദർശിക്കുന്നത് തുടരുകയാണ്. ടിഎംസി, ആം ആദ്മി പാർട്ടി (എഎപി), ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) തുടങ്ങിയ ചില പാർട്ടികൾ കോൺഗ്രസ് ബിജെപി വിരുദ്ധ മുന്നണിയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നില്ലെങ്കിലും ഡിഎംകെ പോലുള്ള പാർട്ടികൾ കോൺഗ്രസിനെ കേന്ദ്രമായിട്ടാണ് കാണുന്നത്.
അതേസമയം, ഡിഎംകെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിന്റെ ജന്മദിനാഘോഷത്തിൽ പങ്കെടുക്കാൻ അഖിലേഷ് ഈ മാസം ആദ്യം തമിഴ്‌നാട് സന്ദർശിച്ചിരുന്നു. കെസിആർ എന്നറിയപ്പെടുന്ന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു തന്റെ പാർട്ടിയുടെ ദേശീയ പദ്ധതികൾ പ്രഖ്യാപിച്ച പരിപാടിയിൽ പങ്കെടുക്കാൻ അഖിലേഷ് തെലങ്കാനയും സന്ദർശിച്ച് പ്രാദേശിക പാർട്ടികളുമായുള്ള ബന്ധം ശക്തമാക്കിക്കൊണ്ടിരിക്കുകയാണ്.
-
'ഞാൻ സംഘിയായത് കൊണ്ട് മുസ്ലീം സംഘടനകൾ പിന്തുണയ്ക്കില്ലെന്ന് പറഞ്ഞു';കോണ്‍ഗ്രസിനെതിരെ അഖിൽ മാരാർ -
എൽഡിഎഫ് സ്ഥാനാർത്ഥിക്കായി പിആർഡി കുറിപ്പ്; ഇൻഫർമേഷൻ ഓഫീസർക്ക് സസ്പെൻഷൻ -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം











Click it and Unblock the Notifications