Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദിയുടെയും അമിത് ഷായുടെയും തലയറുക്കുന്നവര്‍ക്ക് പ്രതിഫലം നല്‍കുമെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ്

വിവാദ പ്രസ്താവന നടത്തിയ നേതാവിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

ആഗ്ര: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെയും തലയറുക്കുന്നവര്‍ക്ക് പ്രതിഫലം നല്‍കുമെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ്. പാര്‍ട്ടിയുടെ ഭാഗ്പത് ജില്ലാ യുവജന വിഭാഗം നേതാവ് തരുണ്‍ ദിയോ യാദവാണ് വിവാദ പ്രസ്താവന നടത്തിയിരിക്കുന്നത്. നോട്ട് നിരോധനത്തിലൂടെ രാജ്യത്ത് അടിയന്തരാവസ്ഥയ്ക്ക് സമാനമായ അന്തരീക്ഷം സൃഷ്ടിക്കുകയും, ഗുജറാത്തിലെ ഗോധ്ര കലാപത്തിന് കാരണക്കാരുമായ മോദിയുടെയും അമിത് ഷായുടെയും തലയറുക്കുന്നവര്‍ക്ക് അര്‍ഹമായ പ്രതിഫലം നല്‍കുമെന്നാണ് തരുണ്‍ പറഞ്ഞത്.

സമാജ് വാദി പാര്‍ട്ടിയുടെ യുവജന്‍ സഭ ജില്ലാ പ്രസിഡന്റ് എന്ന ലെറ്റര്‍ പാഡിലാണ് തരുണ്‍ വിവാദ പ്രസ്താവന നടത്തിയിരിക്കുന്നത്. എന്നാല്‍ സമാജ് വാദി പാര്‍ട്ടിയുടെ സംസ്ഥാനത്തെ എല്ലാ കമ്മിറ്റികളും ഡിസംബര്‍ മാസത്തില്‍ പിരിച്ചു വിട്ടിരുന്നു.

narendramodi

മോദിയെയും അമിത് ഷായെയും ഭാഗ്പതില്‍ റാലി നടത്താനും തരുണ്‍ വെല്ലുവിളിച്ചിട്ടുണ്ട്. നോട്ട് നിരോധനം കാരണം സാധാരണ ജനങ്ങള്‍ ബുദ്ധിമുട്ടിലായെന്നും തൊഴിലാളികള്‍ക്ക് കൂലി ലഭിക്കാതായെന്നും തരുണ്‍ പറയുന്നു. നമ്മുടെ പ്രായമായ മാതാപിതാക്കള്‍ ബാങ്കുകള്‍ക്ക് മുന്നില്‍ ക്യൂ നില്‍ക്കുന്നത് കണ്ടാല്‍ സഹിക്കാന്‍ കഴിയുമോ എന്നും അദ്ദേഹം ചോദിക്കുന്നുണ്ട്.

എന്നാല്‍ തരുണ്‍ ദിയോ യാദവിന്റെ പ്രസ്താവനയെ എതിര്‍ത്ത് സമാജ് വാദി പാര്‍ട്ടി വക്താവ് മുഹമ്മദ് ഷാഹിദ് രംഗത്തെത്തി. തരുണിനെതിരെ പാര്‍ട്ടി നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിവാദ പ്രസ്താവനയുടെ പേരില്‍ തരുണ്‍ ദിയോ യാദവിനെതിരെ ഭാഗ്പത് പോലീസ് സൂപ്രണ്ട് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+