അഖിലേഷ് യാദവിന്റെ യോഗത്തിനിടെ എസ് പി നേതാവ് ഹൃദയാഘാതംമൂലം മരിച്ചു
ലക്‌നൗ: അഖിലേഷ് യാദവിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന സമാജ് വാദി പാര്‍ട്ടി യോഗത്തിനിടെ മുതിര്‍ന്ന നേതാവ് ഹൃദയാഘാതം മൂലം മരിച്ചു. മുതിര്‍ന്ന നേതാവ് ഉമ ശങ്കര്‍ ചൗധരിയാണ് മരിച്ചത്. യോഗത്തിനിടെ കുഴഞ്ഞുവീണ ഇദ്ദേഹത്തെ ഉടന്‍ സിവില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പാര്‍ട്ടി പ്രസിഡന്റും മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി ഓഫീസിലായിരുന്നു യോഗം. ചൗധരിയെ ആശുപത്രിയിലെത്തിച്ചയുടന്‍ അഖിലേഷും മുന്‍ മന്ത്രിമാരുമടക്കമുള്ള നേതാക്കള്‍ ആശുപത്രിയിലെത്തിയിരുന്നു. സമാജ് വാദി പാര്‍ട്ടിക്ക് വലിയ നഷ്ടമാണ് ചൗധരിയുടെ മരണത്തിലൂടെ ഉണ്ടായതെന്ന് അഖിലേഷ് പ്രതികരിച്ചു.

ചൗധരിയുടെ അവിചാരിതമായ വിയോഗത്തില്‍ ഞെട്ടിയിരിക്കുകയാണ് പാര്‍ട്ടി നേതാക്കളും അണികളും. നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ട പാര്‍ട്ടിയാണ് എസ്പി. പാര്‍ട്ടിയെ ആഭ്യന്തര കലഹത്തിനിടയിലും അഖിലേഷ് യാദവിനൊപ്പം ഉറച്ചുനിന്നിരുന്നു ചൗധരി. മുതിര്‍ന്ന നേതാവിന്റെ വിയോഗം പാര്‍ട്ടിക്കുള്ളില്‍ അഖിലേഷ് യാദവിന് വ്യക്തിഗത നഷ്ടകൂടിയാണ്.












Click it and Unblock the Notifications