ഓസ്ക്കാർ കൊടുക്കേണ്ട അഭിനയം;എസ്പി നേതാവിന്റെ ഗാന്ധി ജയന്തി ആഘോഷംകണ്ട് പൊട്ടിച്ചിരിച്ച് സോഷ്യൽ മീഡിയ
ഒക്ടോബർ രണ്ടിന് രാഷ്ട്ര പിതാവ് മഹാത്മ ഗാന്ധിയുടെ 150-ാം ജന്മ ദിനം രാജ്യം മുഴുവൻ ആഘോഷിച്ചു. എന്നാൽ സമാജ് വാദി പാർട്ടി നേതാവ് ഫിറോസ് ഖാനും പ്രവത്തകരും ഗാന്ധി ജയന്തചി ആഘോഷിച്ചത് എല്ലാവരും ആഘോഷിക്കുന്നതിനേക്കാൾ ഒരു പടി കടന്നാണ്. മഹാത്മാഗാന്ധി പ്രതിമയുടെ മുന്നിൽ ഫിറോസ് ഖാൻ കരയുന്നതായുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
സ്വാതന്ത്ര്യം നേടാൻ ഇന്ത്യയെ സഹായിച്ചതിന് ശേഷം എന്തുകൊണ്ടാണ് ഇത്രയും പെട്ടെന്ന് മരിച്ചതെന്ന് പറഞ്ഞ് ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പൊട്ടി കരയുന്നതാണ് വീഡിയോയിലുള്ളത്. ഉത്തർപ്രദേശിലെ സാംബാൽ നഗരത്തിലാണ് സംഭവം. ഖാൻ മറ്റ് എസ്പി നേതാക്കളുമായി ചന്ദൗസി കോട്‌വാലി പ്രദേശത്തെ ഫവാര ക്കിൽ എത്തി മഹാത്മാഗാന്ധിക്ക് ആദരാഞ്ജലി അർപ്പിച്ചപ്പോഴാണ് വീഡിയോ റെക്കോർഡുചെയ്‌തത്.

" നിങ്ങൾ എവിടെയാണ് ബാപ്പു? രാജ്യത്തെ മോചിപ്പിച്ച് ഞങ്ങളെ തനിച്ചാക്കി പോയി. നിങ്ങളുടെ ആഗ്രഹങ്ങളെല്ലാം പതിയെ അവസാനിക്കുകയാണ്" എന്നാണ് ക്യാമറയ്ക്ക് മുന്നിൽ എസ്പി നേതാവ് ഫ്റോസ് ഖാൻ പൊട്ടി കരഞ്ഞുകൊണ്ട് പറഞ്ഞത്. വീഡിയോ വൈറലായതോടെ ഫിറോസ് ഖാനെതിരെ ട്രോളുമായി സോഷ്യൽ മീഡിയ രംഗത്തെത്തി. ബിഗ്ബോസ് 13 ഷോയിൽ വിഐപി പരിഗണന നൽകി മത്സരിക്കണണെമെന്നും നല്ല അഭിനയമാണെന്നും വീഡിയോ ഷെയർ ചെയ്ത്കൊണ്ട് മനീഷ് മിശ്ര ട്വീറ്റ് ചെയ്തു. ഇത് നേതാവാണോ അഭിനേതാവാണോ എന്ന് പറഞ്ഞ് പരിഹസിക്കുന്നവരുമുണ്ട്.
India's official entry to Oscars should have been this pic.twitter.com/aDbuTsaVXK
— Rahul Roushan (@rahulroushan) October 2, 2019












Click it and Unblock the Notifications