Get Updates
Get notified of breaking news, exclusive insights, and must-see stories!

പാകിസ്താന് ജയ് വിളിച്ചു; എസ്പി നേതാവ് അറസ്റ്റില്‍

ലഖ്‌നൊ: മദ്യപിച്ച് ബോധംകെട്ട് പൊതുസ്ഥലത്ത് ബഹളം വെക്കുകയും പാകിസ്താന് മുദ്രാവാക്യം വിളിക്കുകയും ചെയ്ത സമാജ് വാദി പാര്‍ട്ടി നോതാവിനെ പോലീസ് അറസ്റ്റു ചെയ്തു. മെഹ്മൂദ് ആലം എന്ന നേതാവാണ് പോലീസിന്റെ പിടിയിലായത്. മീററ്റ് - കര്‍ണൂല്‍ ഹൈവേയിലായിരുന്നു ഭരണകക്ഷിയായ എസ് പി യുടെ നേതാവിന്റെ പ്രകടനം.

അറസ്റ്റ് ചെയ്ത് പോലീസ് സ്‌റ്റേഷനില്‍ എത്തിയ ശേഷവും നേതാവ് അടങ്ങിയില്ല. പോലീസുകാരെ തട്ടിത്തെറിപ്പിച്ച് പോകാന്‍ ശ്രമിച്ച ഇയാള്‍ സ്‌റ്റേഷന് അകത്തുവെച്ചും പാകിസ്താന്‍ സിന്ദാബാദ് വിളിച്ചു. പാകിസ്താന് ജയ് വിളിക്കുക മാത്രമല്ല, ഇന്ത്യന്‍ പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു മെഹ്മൂദ് ആലം.

പാകിസ്താനിലെന്താണ്

പാകിസ്താനിലെന്താണ്

എന്തുകൊണ്ടാണ് മെഹ്മൂദ് ആലം പാകിസ്താന്‍ സിന്ദാബാദ് എന്ന് മുദ്രാവാക്യം വിളിച്ചത് എന്ന ആശങ്കയിലാണ് പോലീസ്. സംസ്ഥാനം ഭരിക്കുന്ന കക്ഷിയുടെ നേതാവാണ് അറസ്റ്റിലായ മെഹ്മൂദ് ആലം.

മോദിക്കെതിരെയും

മോദിക്കെതിരെയും

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും ഇയാള്‍ മുദ്രാവാക്യം വിളിച്ചു. പോലീസ് സ്‌റ്റേഷനില്‍ കയറിയിട്ടും ഇയാള്‍ മുദ്രാവാക്യം വിളിയും ബഹളവും നിര്‍ത്തിയില്ല.

ആദ്യമായല്ല

ആദ്യമായല്ല

സമാജ് വാദി പാര്‍ട്ടി പ്രവര്‍ത്തകര്‍ നരേന്ദ്ര മോദിക്കെതിരെ ബഹളം വെക്കുന്നതും മുദ്രാവാക്യം വിളിക്കുന്നതും ഇതാദ്യമായല്ല.

കല്ലേറ്

കല്ലേറ്

റെയില്‍വേ ടിക്കറ്റ് നിരക്ക് കൂട്ടിയതില്‍ പ്രതിഷേധിച്ച് ബി ജെ പി ഓഫീസിന് നേരെ കല്ലെറിയുന്ന എസ് പി പ്രവര്‍ത്തകര്‍. ചിത്രം ലഖ്‌നൊവില്‍ നിന്നും

എറിഞ്ഞുതകര്‍ത്തുകളഞ്ഞു

എറിഞ്ഞുതകര്‍ത്തുകളഞ്ഞു

സമാജ് വാദി പാര്‍ട്ടി പ്രവര്‍ത്തകര്‍ എറിഞ്ഞ് തകര്‍ത്ത ബി ജെ പി ഓഫീസ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+