കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഖിലേഷ് യാദവിന് വീണ്ടും തിരിച്ചടി... എസ്പിയുടെ രാജ്യസഭാ എംപി രാജി വെച്ച് ബിജെപിയിലേക്ക്

Google Oneindia Malayalam News

ദില്ലി: ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടിക്ക് വമ്പന്‍ തിരിച്ചടി. പാര്‍ട്ടിയിലെ പ്രമുഖ നേതാവും രാജ്യസഭാ എംപിയുമായി സുരേന്ദ്ര നാഗര്‍ എസ്പിയില്‍ നിന്ന് രാജിവെച്ചിരിക്കുകയാണ്. ഇയാള്‍ ബിജെപിയില്‍ ചേരുമെന്നാണ് വ്യക്തമാകുന്നത്. അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം സമാജ് വാദി പാര്‍ട്ടിയില്‍ നിന്ന് കൊഴിഞ്ഞുപോകുന്നവരുടെ എണ്ണം വര്‍ധിച്ച് വരികയാണ്.

1

അതേസമയം യുപിയില്‍ നിര്‍ണായകമായ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പ്രമുഖരെല്ലാം പ്രതിപക്ഷ നിരയില്‍ നിന്ന് ബിജെപിയിലേക്ക് പോകുന്നത്. ബിജെപി തങ്ങളുടെ നേതാക്കളെ ചാക്കിട്ട് പിടിക്കുകയാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നു. എന്നാല്‍ ഇതുകൊണ്ടൊന്നും നേതാക്കളുടെ ഒഴുക്ക് അവസാനിപ്പിച്ചിട്ടില്ല. മുന്‍ പ്രധാനമന്ത്രി ചന്ദ്രശേഖറിന്റെ മകനും സമാജ് വാദി പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നിരുന്നു.

സമാജ് വാദി പാര്‍ട്ടിയിലെ പ്രമുഖ നേതാക്കള്‍ക്ക് അഖിലേഷ് യാദവുമായി സ്വരച്ചേര്‍ച്ചയില്ല. അതുകൊണ്ടാണ് ഇവര്‍ പാര്‍ട്ടി വിട്ട് പോകുന്നതെന്നാണ് സൂചന. മായാവതിയുമായി സഖ്യമുണ്ടാക്കാനുള്ള അഖിലേഷിന്റെ തീരുമാനമൊക്കെ ഏകപക്ഷീയമായിരുന്നുവെന്നും അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. സഖ്യത്തെ കുറിച്ച് പ്രാദേശിക നേതാക്കളെ വേണ്ട വിധത്തില്‍ ബോധ്യപ്പെടുത്താനും അഖിലേഷ് യാദവിന് സാധിച്ചില്ലെന്നാണ് പ്രധാന വിമര്‍ശനം. അഖിലേഷിന് തെറ്റിയെന്ന് തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം വ്യക്തമാകുകയും ചെയ്തിരുന്നു.

യുപിയിലെ പ്രമുഖ വിഭാഗമായ ഗുര്‍ജാര്‍ വിഭാഗത്തിലെ വളരെയധികം സ്വാധീനമുള്ള നേതാവാണ് സുരേന്ദ്ര നാഗര്‍. പശ്ചിമ യുപിയില്‍ അദ്ദേഹം കരുത്തനാണ്. അതേസമയം ഇയാള്‍ ബിജെപിയിലെത്തുന്നത് മേഖലയില്‍ പാര്‍ട്ടിയുടെ കരുത്ത് വര്‍ധിപ്പിക്കും. രാജ്യസഭാ ചെയര്‍മാന്‍ നാഗറിന്റെ രാജി സ്വീകരിച്ചിട്ടുണ്ട്. രാജിക്ക് ശേഷം ബിജെപി നേതാക്കളെ നാഗര്‍ കണ്ടെത്താനാണ് റിപ്പോര്‍ട്ട്. ബിജെപി ടിക്കറ്റില്‍ ഇയാള്‍ വീണ്ടും രാജ്യസഭയിലെത്തും.

കോണ്‍ഗ്രസില്‍ പ്രിയങ്ക യുഗം വരുന്നു, നേതാക്കള്‍ ഒറ്റക്കെട്ട്, ആ പറഞ്ഞതെല്ലാം പിന്‍വലിക്കുംകോണ്‍ഗ്രസില്‍ പ്രിയങ്ക യുഗം വരുന്നു, നേതാക്കള്‍ ഒറ്റക്കെട്ട്, ആ പറഞ്ഞതെല്ലാം പിന്‍വലിക്കും

English summary
sp leader surendra nagar set to join bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X