കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തര്‍പ്രദേശില്‍ മഹാസഖ്യമുണ്ടായേക്കും, സൂചനയുമായി അഖിലേഷ്, കോണ്‍ഗ്രസ് തിരിച്ചുവരും!!

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാവില്ലെന്ന് നേരത്തെ അഖിലേഷ് യാദവ് പറഞ്ഞിരുന്നു. എന്നാല്‍ ഈ നിലപാട് അദ്ദേഹം തിരുത്തുമെന്ന സൂചനയാണ് നല്‍കുന്നത്. ബിജെപിയെ വീഴ്ത്താന്‍ പാര്‍ട്ടികളുടെ ഒരു സംഘം തന്നെ എത്തുമെന്നാണ് അഖിലേഷ് സൂചിപ്പിച്ചത്. ഇത് കോണ്‍ഗ്രസുമായുള്ള പ്രശ്‌നം പരിഹരിക്കുമെന്ന സൂചനയാണ് നല്‍കുന്നത്. എന്നാല്‍ ഇക്കാര്യം ഉറപ്പ് പറഞ്ഞിട്ടില്ല. രാഹുല്‍ ഗാന്ധിയുമായി അഖിലേഷ് കൂടിക്കാഴ്ച്ച നടത്തിയെന്നാണ് സൂചന.

ബിഎസ്പിയുമായി കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളും ചര്‍ച്ച നടത്തുന്നുണ്ട്. 15 സീറ്റെന്ന ആവശ്യത്തില്‍ ഇളവ് വരുത്താനും കോണ്‍ഗ്രസ് തയ്യാറാണ്. അതേസമയം ഉത്തര്‍പ്രദേശില്‍ മറ്റ് നാല് സംസ്ഥാനങ്ങളിലും ഈ സഖ്യം ഉണ്ടാവുമെന്നാണ് സൂചന. മഹാസഖ്യമില്ലെങ്കില്‍ ഉത്തര്‍പ്രദേശില്‍ നിന്ന് സീറ്റ് അധികം ലഭിച്ചാലും എസ്പിക്ക് നേട്ടമുണ്ടാകില്ല. അഖിലേഷ് മറ്റ് ലക്ഷ്യങ്ങള്‍ കൂടി മുന്നില്‍ കണ്ടാണ് ഈ നീക്കം നടത്തുന്നത്.

അഖിലേഷ് പറഞ്ഞത്

അഖിലേഷ് പറഞ്ഞത്

നിരവധി ആശയങ്ങള്‍ ഉള്ള കുറേ പേര്‍ ഉത്തര്‍പ്രദേശില്‍ ഒത്തുച്ചേരുമെന്ന് അഖിലേഷ് പറഞ്ഞു. ഇത് ഏതൊക്കെ പാര്‍ട്ടികളായിരിക്കുമെന്ന് നിങ്ങള്‍ക്ക് ഉടന്‍ തന്നെ അറിയാമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസില്ലാതെ സഖ്യം സാധ്യമല്ലെന്ന തിരിച്ചറിവിലാണ് അഖിലേഷിന്റെ പ്രസ്താവന. മായാവതിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പറഞ്ഞ് പരിഹരിക്കാനും തീരുമാനിച്ചിട്ടുണ്ട്.

കോണ്‍ഗ്രസിന്റെ നീക്കങ്ങള്‍

കോണ്‍ഗ്രസിന്റെ നീക്കങ്ങള്‍

രാഹുല്‍ ഗാന്ധിയാണ് ഉത്തര്‍പ്രദേശിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുന്നിട്ടിറങ്ങിയത്. പ്രധാനമായും യുപിയില്‍ 21 സീറ്റുകള്‍ നേടുക എന്നതായിരുന്നു രാഹുല്‍ ലക്ഷ്യമിട്ടിരുന്നത്. ഇക്കാരണം കൊണ്ടാണ് മഹാസഖ്യം ഇവിടെ നടക്കാതെ പോയത്. എന്നാല്‍ ഇതില്‍ നിന്ന് പിന്‍മാറാന്‍ രാഹുല്‍ ഒരുക്കമാണ്. കോണ്‍ഗ്രസിന് എട്ട് സീറ്റുകള്‍ നല്‍കാമെന്നാണ് മായാവതിയുടെ വാഗ്ദാനം. ഇത് അംഗീകരിക്കാന്‍ രാഹുല്‍ തയ്യാറാണ്. എന്നാല്‍ മായാവതി ഇത് അംഗീകരിക്കുമോ എന്ന് ഉറപ്പില്ല.

അഖിലേഷ് ലക്ഷ്യമിടുന്നത്

അഖിലേഷ് ലക്ഷ്യമിടുന്നത്

മായാവതിയെ പിണക്കാതിരിക്കാന്‍ കോണ്‍ഗ്രസുമായി സഖ്യം വേണ്ടെന്ന് അഖിലേഷ് തീരുമാനിക്കാന്‍ കാരണം. അതേസമയം മധ്യപ്രദേശില്‍ മന്ത്രിസ്ഥാനം നിരസിച്ചത് എസ്പിയെ ബാധിച്ചിരുന്നില്ല. പക്ഷേ അവസരം നോക്കി നടന്ന എസ്പി ഇത് കോണ്‍ഗ്രസിനെതിരെ ഉപയോഗിക്കുകയായിരുന്നു. പക്ഷേ രാഹുല്‍ ഗാന്ധി ഇത് തിരിച്ചറിഞ്ഞാണ് അഖിലേഷുമായി രഹസ്യ കൂടിക്കാഴ്ച്ച നടത്തിയത്. രാഹുലിന്റെ നേതൃത്വത്തോട് തനിക്ക് എതിര്‍പ്പില്ലെന്നും അഖിലേഷ് അറിയിച്ചിട്ടുണ്ട്.

മഹാസഖ്യം വന്നാല്‍

മഹാസഖ്യം വന്നാല്‍

മഹാസഖ്യം വന്നാല്‍ യുപിയിലെ സീറ്റുകള്‍ മുഴുവന്‍ തൂത്തുവാരുമെന്ന് ഉറപ്പാണ്. പക്ഷേ അത് യുപിയില്‍ മാത്രം ഒതുങ്ങി നില്‍ക്കേണ്ടതല്ലെന്ന് എസ്പി മായാവതിയെ അറിയിച്ചിട്ടുണ്ട്. യുപിയില്‍ നിന്ന് പരമാവധി സീറ്റ് കിട്ടിയാലും മറ്റ് സംസ്ഥാനങ്ങളില്‍ നേട്ടമുണ്ടായിട്ടില്ലെങ്കില്‍ അത് മായാവതിയുടെ ലക്ഷ്യങ്ങള്‍ തിരിച്ചടിയാവും. ഒന്നുകില്‍ മമതയെയോ അല്ലെങ്കില്‍ മായാവതി തന്നെയോ പ്രധാനമന്ത്രിയാവാനാണ് ലക്ഷ്യമിടുന്നത്. ഇതിന് കോണ്‍ഗ്രസിന്റെ പിന്തുണ വേണം. കോണ്‍ഗ്രസിന് സീറ്റ് കുറഞ്ഞാല്‍ അതിന്റെ പേരില്‍ അവരെ തഴയാനാവുമെന്നാണ് മായാവതി കരുതുന്നത്.

നാല് സംസ്ഥാനങ്ങളില്‍

നാല് സംസ്ഥാനങ്ങളില്‍

മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസുമായി കൈകോര്‍ക്കാനാണ് സമാജ്‌വാദി പാര്‍ട്ടിയുടെ തീരുമാനം. മുലായം സിംഗ് യാദവിനും ഇതിനോട് യോജിപ്പാണ്. ഇവിടെ കോണ്‍ഗ്രസുമായി ചേര്‍ന്നാല്‍ എസ്പിക്ക് നേട്ടമുണ്ടാക്കാനാവും. മായാവതിയെ ഇക്കാര്യം രാഹുല്‍ അറിയിച്ചിട്ടുണ്ട്. ബിഎസ്പി മഹാസഖ്യത്തിന്റെ ഭാഗമാകുന്നതിനോട് മായാവതിക്കും എതിര്‍പ്പില്ല. അഞ്ച് സീറ്റുകള്‍ വീതം ഈ സംസ്ഥാനങ്ങളില്‍ ബിഎസ്പി ആവശ്യപ്പെട്ടേക്കും.

രാജ് ബബ്ബാറിന്റെ ഇടപെടല്‍

രാജ് ബബ്ബാറിന്റെ ഇടപെടല്‍

രാജ്ബബ്ബാര്‍ മായാവതിയുമായും അഖിലേഷുമായി നിരന്തരം ചര്‍ച്ച നടത്തുന്നുണ്ട്. സീറ്റ് സംബന്ധിച്ച് ഉടന്‍ ധാരണയുണ്ടാവാനാണ് സാധ്യത. അതേസമയം കോണ്‍ഗ്രസിന് മുസ്ലീം വോട്ടര്‍മാരില്‍ സ്വാധീനം വര്‍ധിക്കുന്നുവെന്ന ആശങ്കയും അഖിലേഷിനുണ്ട്. ദളിതുകളുടെ പിന്തുണയും കുറച്ച് കോണ്‍ഗ്രസിന് ലഭിക്കുന്നുണ്ട്. രാഹുലിന്റ നേതൃത്വത്തില്‍ നടത്തുന്ന സംഘടനാ പ്രവര്‍ത്തനം കൂടുതല്‍ പ്രവര്‍ത്തകരിലേക്ക് എത്തുന്നുവെന്ന ഭീഷണി ബിഎസ്പിയും നേരിടുന്നുണ്ട്. വോട്ട് ചോര്‍ച്ച ഒഴിവാക്കാനാണ് കോണ്‍ഗ്രസുമായി സഖ്യമാവാമെന്ന നിലപാട് എസ്പി എടുത്തത്.

എന്തുകൊണ്ട് കോണ്‍ഗ്രസ്?

എന്തുകൊണ്ട് കോണ്‍ഗ്രസ്?

കഴിഞ്ഞ ദിവസം എസ്പി വിമതന്‍ ശിവപാല്‍ യാദവ് കോണ്‍ഗ്രസുമായി സഖ്യമാവാമെന്ന് പറഞ്ഞിരുന്നു. അതിനായി രാഹുലിനെ ക്ഷണിക്കുകയും ചെയ്തിരുന്നു. ഇത് എസ്പിയെ ആശങ്കപ്പെടുത്തുന്നതാണ്. ശിവപാലിന് യുപിയില്‍ നല്ല സ്വാധീനമുണ്ട്. കോണ്‍ഗ്രസുമായി ചേര്‍ന്ന് അത് എസ്പിയുടെ വോട്ട് ബാങ്കിന് തിരിച്ചടിയാവും. മുലായത്തിന് അഖിലേഷിന്റെ കടുംപിടുത്തം നല്ലതല്ലെന്ന് സൂചിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സഖ്യം പുനപ്പരിശോധിക്കാന്‍ അദ്ദേഹം തീരുമാനിച്ചത്.

രാഹുല്‍ ഗാന്ധിയുടെ ടീമില്‍ മന്‍മോഹന്‍ സിംഗും, സാമ്പത്തിക നയം തയ്യാറാക്കുന്നത് മുന്‍ പ്രധാനമന്ത്രിരാഹുല്‍ ഗാന്ധിയുടെ ടീമില്‍ മന്‍മോഹന്‍ സിംഗും, സാമ്പത്തിക നയം തയ്യാറാക്കുന്നത് മുന്‍ പ്രധാനമന്ത്രി

മൂന്നിന നിര്‍ദേശങ്ങളുമായി രാഹുല്‍ ഗാന്ധി.... 2019ലെ വിജയഫോര്‍മുല!! പ്രതിച്ഛായ മാറുംമൂന്നിന നിര്‍ദേശങ്ങളുമായി രാഹുല്‍ ഗാന്ധി.... 2019ലെ വിജയഫോര്‍മുല!! പ്രതിച്ഛായ മാറും

English summary
sp may join hands with congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X