മഹാരാഷ്ട്രയില്‍ വേറിട്ട നീക്കം.. എസ്പി കോണ്‍ഗ്രസുമായി കൈകോര്‍ക്കുന്നു? വിട്ട് നിന്ന് ബിഎസ്പി
മുംബൈ: ബദ്ധവൈരികളാണെങ്കിലും ബിജെപിയെ പുറത്തുനിര്‍ത്തുകയെന്ന ഉദ്ദേശത്തിലാണ് ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ എസ്പിയും ബിഎസ്പിയും യുപിയില്‍ കൈകോര്‍ത്തത്. കോണ്‍ഗ്രസിനെ പുറത്ത് നിര്‍ത്തിയായിരുന്നു സഖ്യം. എന്നാല്‍ തിരഞ്ഞെടുപ്പില്‍ സഖ്യം പാളിയെന്ന് മാത്രമല്ല ബിജെപി ബഹുദൂരം മുന്നേറുകയും ചെയ്തു. ഇതോടെ അഖിലേഷിന്റെ എസ്പിയുമായുള്ള സഖ്യം അവസാനിപ്പിച്ചതായി മായാവതി പ്രഖ്യാപിച്ചു. യുപിയില്‍ വരാന്‍ ഇരിക്കുന്ന ഉപതിരഞ്ഞെടുപ്പിലും നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മഹാരാഷ്ട്രയിലും ഇരുപാര്‍ട്ടികളും തനിച്ചാകും മത്സരിച്ചേക്കുക.
അമേതസമയം ബിഎസ്പി സഖ്യം അടഞ്ഞതോടെ മഹാരാഷ്ട്രയില്‍ മറ്റൊരു ചുവടുമാറ്റത്തിനാണ് അഖിലേഷ് ശ്രമിക്കുന്നത്. കോണ്‍ഗ്രസ്-എന്‍സിപി കൂട്ടുകെട്ടിനൊപ്പം സഖ്യ സാധ്യത തേടുകയാണ് സമാജ്വാദി പാര്‍ട്ടി. വിശദാംശങ്ങള്‍ ഇങ്ങനെ

10 സീറ്റുകള്‍
ഈ വര്‍ഷം അവസാനമാണ് മഹാരാഷ്ട്രയില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. നിലവില്‍ ഒരു സീറ്റാണ് എസ്പിക്ക് മഹാരാഷ്ട്ര നിയമസഭയില്‍ ഉള്ളത്. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യത്തിന് തയ്യാറാണെന്നാണ് സമാജ്വാദി പാര്‍ട്ടി വ്യക്തമാക്കിയിരിക്കുന്നത്. കുറഞ്ഞത് 10 സീറ്റുകള്‍ മത്സരിക്കാന്‍ വേണമെന്നാണ് എസ്പിയുടെ ആവശ്യം. സീറ്റ് വിഭജനം സംബന്ധിച്ച് ചര്‍ച്ച നടത്താന്‍ തയ്യാറാണ്. കുറഞ്ഞത് 10 സീറ്റുകളെങ്കിലും വേണമെന്നാണ് തങ്ങളുടെ ആവശ്യം. കോണ്‍ഗ്രസ് അതിന് തയ്യാറായില്ലേങ്കില്‍ മൂന്ന് സീറ്റുകള്‍ നിര്‍ബന്ധമായും ആവശ്യപ്പെടുമെന്ന് മുതിര്‍ന്ന എസ്പി നേതാവ് പറഞ്ഞു.
Recommended Video

ചര്‍ച്ച തുടങ്ങി
ശിവാജി നഗറിലെ മന്കുര്ദ്ദ്, ബൈക്കുള്ള, ബൈവന്തി എന്നീ മണ്ഡലങ്ങളാണ് പാര്‍ട്ടി ആവശ്യപ്പെടുക. മന്കുര്ദ്ദ് മണ്ഡലത്തില്‍ നിന്നുള്ള മുംബൈ എസ്പി അധ്യക്ഷന്‍ അബു അസിം അസ്മിയാണ് സംസ്ഥാനത്തെ എസ്പിയുടെ ഏക എംഎല്‍എ. ബൈക്കുളയില്‍ നിന്ന് മത്സരിക്കാന്‍ എസ്പി നേതാവായ റയീസ് ഷെയ്ഖ് താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇവിടെ ഒവൈസിയുടെ പാര്‍ട്ടിയായ എഐഐഎംന്റെ വാരിസ് പതാനാണ് എംഎല്‍എ.

മുസ്ലീം വോട്ടുകള്‍
കോണ്‍ഗ്രസുമായി ചര്‍ച്ച തുടരുകയാണ്. മതേതര വോട്ടുകള്‍ ഭിന്നിക്കാതിരിക്കുന്നതിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നില്‍ അവതരിപ്പിക്കും. മൂന്ന് സീറ്റുകള്‍ നല്കാന് തയ്യാറായാല്‍ മാത്രമേ സീറ്റ് വിഭജനം സംബന്ധിച്ച ചര്‍ച്ചകളിലേക്ക് കടക്കുള്ളൂവെന്നും അസ്മി പറഞ്ഞു. സീറ്റ് വിഭജനം പൂര്‍ത്തിയായാല്‍ മുസ്ലീം വിഭാഗങ്ങള്‍ക്കിടയില്‍ ശക്തമായ സ്വാധീനമുള്ള എസ്പിയുമായുള്ള സഖ്യം കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്നാണ് കണക്കാക്കപ്പെടുന്നത്.

പ്രാദേശിക പാര്‍ട്ടികള്‍
മോദി തരംഗം ആദ്യമായി ആഞ്ഞടിച്ച 2014 ല്‍ പോലും 4 സീറ്റുകളില്‍ വിജയിക്കാന്‍ കഴിഞ്ഞ കോണ്‍ഗ്രസിന് ഇത്തവണത്തെ ദയനീയ പരാജയമാണ് മഹാരാഷ്ട്രയില്‍ നേരിടേണ്ടി വന്നത്. ഈ തിരിച്ചടിയില്‍ നിന്ന് കരകയറാന്‍ ഈ വര്‍ഷം അവസാനം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പാണ് കോണ്‍ഗ്രസ് ലക്ഷ്യം വെക്കുന്നത്. ലോക്സഭതിരഞ്ഞെടുപ്പിലെ എന്‍സിപി സഖ്യം നിയമസഭ തിരഞ്ഞെടുപ്പിലും തുടരുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് പ്രാദേശിക കക്ഷികളേയും സഖ്യത്തിന്റെ ഭാഗമാക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്.മഹാരാഷ്ട്രയില്‍ ദളിത്, ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ ശക്തമായ സ്വാധീനമുള്ള പാര്‍ട്ടിയാണ് പ്രാകശ് അംബേദ്കകറുടെ വന്‍ചിത് ബഹുജന്‍ അഗതിയുമായി സഖ്യത്തിന് ശ്രമിച്ചിരുന്നെങ്കിലും സീറ്റ് വിഭജനം കീറാമുട്ടിയായതോടെ സഖ്യ നീക്കം പാളിയിരുന്നു.

കേരളത്തിന് ഒരു കൈ സഹായം
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങള്‍ക്കും സംഭാവന നല്‍കാം: Name of Donee: CMDRF Account Number : 67319948232 Bank: State Bank of India Branch: City branch, Thiruvananthapuram IFSC Code: SBIN0070028 Swift Code: SBININBBT08 keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകള്‍ നല്‍കാവുന്നതാണ്.
-
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ; പദ്ധതി വൈകിച്ച് കെഎസ്ഇബിയും എൻഎച്ച്എഐയും, യാത്രക്കാർ ദുരിതത്തിൽ -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ?












Click it and Unblock the Notifications