• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'അന്നം തന്ന കൈക്ക് തന്നെ കൊത്തി'; സഭയില്‍ രവി കിഷാന് മറുപടിയുമായി ജയബച്ചന്‍

ദില്ലി: നടനും ബിജെപി എംപിയുമായ രവി കിഷാനെതിരെ സഭയില്‍ മറുപടിയുമായി സമാജ്വാദി എംപിയും നടിയുമായ ജയ ബച്ചന്‍. സിനിമാ മേഖല മയക്കുമരുന്നിന് അടിമപെട്ടിരിക്കുകയാണെന്ന രവി കിഷാന്റെ പ്രസ്താവനക്കെതിരെയായിരുന്നു ജയ ബച്ചന്‍ തിരിച്ചടിച്ചത്. ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുതിന്റെ മരണത്തിന് പിന്നാലെയാണ് സിനിമാ മേഖലയിലെ മയക്കുമരുന്ന് ഉപയോഗത്തെകുറിച്ചും അന്വേഷണം നീങ്ങുന്നത്. തുടര്‍ന്ന് നടി റിയ ചക്രബര്‍ത്തി ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റിലാവുകയായിരുന്നു.

മന്ത്രി കെടി ജലീലിന് സ്വര്‍ണക്കടത്തുമായി ബന്ധമില്ലെന്ന് ഇഡി; മൊഴി തൃപ്തികരം, ഇനി മൊഴിയെടുക്കില്ല

ജയ ബച്ചന്റെ പ്രതികരണം

ജയ ബച്ചന്റെ പ്രതികരണം

കുറച്ച് പേര്‍ കാരണം നിങ്ങള്‍ക്ക് മുഴുവന്‍ സിനിമാ മേഖലയേയും കളങ്കപ്പെടുത്താന്‍ കഴിയില്ല. കഴിഞ്ഞ ദിവസം സഭയില്‍ സിനിമാ മേഖലയില്‍ നിന്നും തന്നെ വളര്‍ന്നു വന്ന ഒരാള്‍ അത്തരമൊരു പരാമര്‍ശം നടത്തിയപ്പോള്‍ എനിക്ക് അപമാനവും നാണക്കേടും തോന്നിയെന്നും ജയബച്ചന്‍ പ്രതികരിച്ചു.

 രവി കിഷാന്‍

രവി കിഷാന്‍

ഭക്ഷണം നല്‍കിയ കൈയിക്ക് തന്നെ കൊത്തിയെന്ന പ്രയോഗവും ജയബച്ചന്‍ രവി കിഷാനെതിരെ പ്രയോഗിച്ചു. ഉത്തര്‍പ്രദേശില്‍ നിന്നുള്ള എംപിയാണ് രവി കിഷാന്‍. സിനിമാ മേഖലയിലെ മയക്കുമരുന്ന് ഉപയോഗം രാജ്യത്തെ യുവാക്കളെ നശിപ്പിക്കാന്‍ പാക്കിസ്ഥാനും ചൈനയും നടത്തിയ ഗൂഢാലോചനയാണെന്നും രവി കിഷാന്‍ ആരോപിച്ചിരുന്നു.

കൃത്യമായ അന്വേഷണം

കൃത്യമായ അന്വേഷണം

സിനിമാ മേഖലയും മയക്കുമരുന്നിന് അടിമപ്പെട്ടിരിക്കുകയാണ്. നിരവധി പേര്‍ പിടിയിലായിട്ടുണ്ട്. എന്‍സിബി വളരെ കൃത്യമായാണ് അന്വേഷണം നടത്തുന്നത്. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഞാന്‍ കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുകയാണ്. അവര്‍ക്ക് ഉചിതമായ ശിക്ഷ നല്‍കുകയും അയല്‍ രാജ്യങ്ങളുടെ ഗൂഢാലോചന അവസാനിപ്പിക്കുകയും വേണമെന്നായിരുന്നു രവി കിഷാന്‍ പാര്‍ലമെന്റില്‍ പറഞ്ഞത്.

തൊഴിലില്ലായ്മ

തൊഴിലില്ലായ്മ

എന്നാല്‍ രാജ്യം നേരിടുന്ന കടുത്ത പ്രതിസന്ധികള്‍ മറക്കാനാണ് ബിജെപി എംപിയുടെ ആരോപണം എന്നായിരുന്നു ജയ ബച്ചന്റെ പ്രതികരണം. 'നമ്മുടെ സിനിമാ മേഖല രാജ്യത്ത് പ്രതിദിനം അഞ്ച് ലക്ഷം പേര്‍ക്ക് നേരിട്ട് തൊഴില്‍ നല്‍കുകയും 50 ലക്ഷം പേര്‍ക്ക് പരോക്ഷമായി തൊഴില്‍ നല്‍കുകയും ചെയ്യുന്നുണ്ട്. രാജ്യത്തെ സമ്പദ്വവ്യവസ്ഥ കൂപ്പുകുത്തിയ സമയത്ത് തൊഴിലില്ലായ്മ ഏറ്റവും മോശമായ ഘട്ടത്തിലും ഇതില്‍ നിന്നെല്ലാം ശ്രദ്ധ തിരിക്കാനാണ് എംപി ശ്രമിക്കുന്നത്.' ജയ ബച്ചന്‍ പറഞ്ഞു.

റിയാ ചക്രബര്‍ത്തി

റിയാ ചക്രബര്‍ത്തി

സുശാന്ത് സിംഗ് രജ്പുതിന്റെ മരണത്തില്‍ അന്വേഷണം പുരോഗമിക്കവെയാണ് ഇതുമായി ബന്ധപ്പെട്ട് മയക്കുമരുന്ന ഇടപാടുകളിലേക്കും അന്വേഷണം എത്തുന്നത്. റിയ ചക്രബര്‍ത്തിയുടെ ഫോണിലെ സന്ദേശങ്ങള്‍ പരിശോധിച്ച് വരികെയാണ് മയക്കുമരുന്ന് ഉപയോഗത്തെ കുറിച്ച് സൂചന ലഭിക്കുന്നത്.

cmsvideo
  sushant singh's biopic will release in ott platform | Oneindia Malayalam
  മുംബൈ ജയിലില്‍

  മുംബൈ ജയിലില്‍

  നിലവില്‍ റിയ മുംബൈയില്‍ ജയിലില്‍ കഴിയുകയാണ്. സുശാന്ത് സിംഗ് രജ്പുതിന് ഡ്രഗ്‌സ് എത്തിച്ചിരുന്നത് റിയ വഴിയാണെന്നാണ് സൂചന. റിയ മയക്കുമരുന്ന് സിന്‍ഡിക്കേറ്റിന്‍ പ്രധാന കണ്ണിയാണെന്നാണ് ആന്റി ഡ്രഗ് ഏജന്‍സിയുടെ കണ്ടെത്തല്‍.

  6 വിമാനത്താവളങ്ങൾ അദാനിക്ക് ലഭിക്കുന്നതിന് കേന്ദ്രം മാനദണ്ഡങ്ങൾ മാറ്റിമറിച്ചു, ആരോപണവുമായി കോൺഗ്രസ്

  അനില്‍ അക്കര കുടുങ്ങും? സ്വപ്നയെ കാണാന്‍ മെഡിക്കല്‍ കോളേജിലെത്തിയോ? എന്‍ഐഎ അന്വേഷിക്കും

  English summary
  SP MP jaya bachchan against ravi kishan over his statement of drug use in film industry
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X