കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഎസ്പി മാത്രമല്ല ആര്‍എല്‍ഡിയും..... യുപിയില്‍ പുതിയ സഖ്യം, താമര വാടും.. ഇനി എസ്പിയുടെ ദിനങ്ങള്‍!!

എസ്പിയും ആര്‍എല്‍ഡിയും ഒന്നിക്കുന്നു

Google Oneindia Malayalam News

ലഖ്‌നൗ: എങ്ങനെയെങ്കിലും ബിജെപിയെ പരാജയപ്പെടുത്തുക എന്നത് ഇപ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രധാന ലക്ഷ്യമായിരിക്കുകയാണ്. പലയിടത്തും മഹാസഖ്യം വരെ രൂപപ്പെട്ട് കഴിഞ്ഞിരിക്കുകയാണ്. എന്നാല്‍ ഇത് ഉത്തര്‍പ്രദേശിലാണ് ഏറ്റവുമധികം വിജയകരമായത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗൊരഖ്പൂരിലും ഉപമുഖ്യമന്ത്രിയായ കേശവ്പ്രസാദ് മൗര്യയുടെ മണ്ഡലമായ ഫൂല്‍പൂരിലുമാണ് സമാജ്‌വാദി ബഹുജന്‍ സമാജ് പാര്‍ട്ടി സഖ്യം വമ്പന്‍ ജയം നേടിയിരുന്നു.

ഇതോടെ ബിജെപിയെ ഒന്നിച്ചുനിന്നാല്‍ പരാജയപ്പെടുത്താനാവുമെന്ന് പ്രതിപക്ഷ കക്ഷികള്‍ക്ക് മനസിലാവുകയും ചെയ്തു. ഈ സാഹചര്യത്തില്‍ കൂടുതല്‍ സഖ്യ സാധ്യതകള്‍ ഇവര്‍ തേടുകയും ചെയ്തു. ഇപ്പോഴിതാ രാഷ്ട്രീയ ലോക്ദള്‍ ആ സഖ്യത്തിന്റെ ഭാഗമാവുകയാണ്. കൈരാന, നൂര്‍പൂര്‍ ഉപതിരഞ്ഞെടുപ്പുകളിലാണ് ഈ സഖ്യം മത്സരിക്കുന്നത്.

ഉപതിരഞ്ഞെടുപ്പുകള്‍....

ഉപതിരഞ്ഞെടുപ്പുകള്‍....

ബിജെപിയെ സംബന്ധിച്ച് ഏറ്റവും നിര്‍ണായകമായ ഉപതിരഞ്ഞെടുപ്പുകളാണ് യുപിയില്‍ നടക്കാന്‍ പോകുന്നത്. മഹാസഖ്യത്തിന്റെ ഭീഷണി തന്നെയാണ് ബിജെപിയെ ആശങ്കപ്പെടുത്തുന്നത്. കൈരാന, നൂര്‍പൂര്‍ എന്നീ മണ്ഡലങ്ങളില്‍ എസ്പിക്കൊപ്പം മായാവതിയുടെ പാര്‍ട്ടി പരോക്ഷമായി സഖ്യം ചേരുമെന്ന് നേരത്തെ തന്നെ സൂചന ലഭിച്ചതാണ്. മറ്റ് പ്രാദേശിക പാര്‍ട്ടികളെ കൂടി ഇതിന്റെ ഭാഗമാക്കാന്‍ എസ്പി നേരത്തെ തന്നെ ശ്രമിക്കുന്നതാണ്. ലോക്ദളിന്റെ ജയന്ത് ചൗധരി കഴിഞ്ഞ ദിവസം അഖിലേഷ് യാദവുമായി നടത്തിയ ചര്‍ച്ചയിലാണ് സഖ്യമാവാമെന്ന് ധാരണയായത്.

പൊതുസ്ഥാനാര്‍ത്ഥിയെ നിര്‍ത്തും

പൊതുസ്ഥാനാര്‍ത്ഥിയെ നിര്‍ത്തും

ബിജെപിയെ ചെറുത്തുതോല്‍പ്പിക്കാന്‍ കൈരാനയിലും നൂര്‍പൂരിലും പൊതുസ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ ഇരുപാര്‍ട്ടികളും തീരുമാനിച്ചതായി സൂചനയുണ്ട്. മൂന്നു മണിക്കൂറോളം നീണ്ട ചര്‍ച്ചയിലാണ് ഇക്കാര്യം തീരുമാനമായത്. അതേസമയം ആര്‍എല്‍ഡി വക്താവ് അനില്‍ ദുബേയും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഇരുപാര്‍ട്ടികളും രണ്ടുമണ്ഡലങ്ങളിലും പൊതു സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്ന് അദ്ദേഹം പറഞ്ഞു. വരുംദിവസങ്ങളില്‍ തന്നെ അഖിലേഷ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്നാണ് സൂചന. 2014 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എസ്പി രണ്ടാം സ്ഥാനത്തെത്തിയ മണ്ഡലമാണ് ഇത് രണ്ടും.

കോണ്‍ഗ്രസിന്റെ പിന്തുണ

കോണ്‍ഗ്രസിന്റെ പിന്തുണ

ആര്‍എല്‍ഡി-എസ്പി സഖ്യത്തെ പിന്തുണയ്ക്കാനാണ് തീരുമാനമെന്ന് കോണ്‍ഗ്രസ് നേതാവ് രാജ് ബബ്ബാറും വ്യക്തമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസിന് ശക്തമായ വോട്ടുബാങ്ക് കൈരാനയിലുണ്ടെങ്കിലും ഇവിടെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ പാര്‍ട്ടി ആഗ്രഹിക്കുന്നില്ലെന്ന് രാജ് ബബ്ബാര്‍ പറഞ്ഞു. ഇത് ശക്തിപ്രകടനത്തിനുള്ള അവസരമല്ല. ബിജെപിയെ വീഴ്ത്താന്‍ ഈ സഖ്യം അനിവാര്യമാണ്. എല്ലാവരും സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ വോട്ടുകള്‍ ഭിന്നിച്ച് പോകും. അതിലും നല്ലത് പൊതു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നതാണെന്നും കോണ്‍ഗ്രസ് പറയുന്നു. അതേസമയം ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ലെന്നും എസ്പിയെ പിന്തുണയ്ക്കുമെന്നും മായാവതി വ്യക്തമാക്കിയിട്ടുണ്ട്.

ഒരു സഖ്യവുമില്ല

ഒരു സഖ്യവുമില്ല

ആര്‍എല്‍ഡിയുമായി ഒരു സഖ്യവുമില്ലെന്നാണ് കൂടിക്കാഴ്ച്ചയ്ക്ക് ശേഷം എസ്പി നേതാക്കള്‍ പറഞ്ഞത്. ഇത് ആശയക്കുഴപ്പുണ്ടാക്കുന്നതാണ്. എന്നാല്‍ രണ്ട് മണ്ഡലത്തിലും മത്സരിക്കുമെന്ന് അഖിലേഷ് വ്യക്തമാക്കിയിട്ടുണ്ട്. ആര്‍എല്‍ഡി എസ്പിയുടെ ചിഹ്നത്തില്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാനാണ് അഖിലേഷിനെ സമീപിച്ചതെന്നാണ് സൂചന. അതല്ലെങ്കില്‍ ആര്‍എല്‍ഡിയുടെ ചിഹ്നത്തില്‍ എസ്പി സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കുക എന്ന ആശയവും മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍ ഇത് പ്രായോഗികമല്ലെന്ന് അഖിലേഷ് പറഞ്ഞതായിട്ടാണ് സൂചന. ഇത് ആര്‍എല്‍ഡിയെ ചൊടിപ്പിച്ചതായും സൂചനയുണ്ട്.

കരുത്തുറ്റ സ്ഥാനാര്‍ത്ഥികള്‍

കരുത്തുറ്റ സ്ഥാനാര്‍ത്ഥികള്‍

നിലപാട് തള്ളിയെങ്കിലും അഖിലേഷിനോട് ഇടയേണ്ടെന്നാണ് ആര്‍എല്‍ഡിയുടെ തീരുമാനം. അധികം വൈകാതെ തന്നെ എസ്പിക്കുള്ള പിന്തുണ അവര്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന. അതേസമയം കരുത്തുറ്റ സ്ഥാനാര്‍ത്ഥികളെ തന്നെയാണ് എസ്പി കളത്തിലിറക്കുന്നത്. മുന്‍ മന്ത്രി കിരണ്‍പാല്‍ കശ്യപാണ് കൈരാനയില്‍ നിന്ന് മ്ത്സരിക്കുന്നത്. നൂര്‍പൂരില്‍ നയീം ഉല്‍ ഹസനും മത്സരിക്കും. ഇവര്‍ ബിജെപിയെ പറപ്പിക്കുമെന്നാണ് സൂചന. നിലവില്‍ ബിഎസ്പിയുമായുള്ള സഖ്യത്തില്‍ യാതൊരു പ്രശ്‌നവുമില്ലെന്ന് അഖിലേഷ് വ്യക്തമാക്കിയിട്ടുണ്ട്. രാജ്യസഭാ തിരഞ്ഞെടുപ്പിലേത് കാര്യമായിട്ടുള്ള പ്രശ്‌നമല്ല. ഇത് മായാവതിക്ക് മനസിലായിട്ടുണ്ട്. ബിജെപി നുണകള്‍ പ്രചരിപ്പിക്കുകയാണെന്നും ഉപതിരഞ്ഞെടുപ്പോടെ അവരുടെ കള്ളങ്ങള്‍ പൊളിയുമെന്നും അഖിലേഷ് പറഞ്ഞു.

ജിന്നയുടെ ചിത്രം നശിപ്പിക്കാന്‍ ഒരു ലക്ഷം..... അലിഖഡില്‍ സംഘര്‍ഷം!! മുസ്ലീം മഹാസംഘിന്റെ ഗംഭീര ഓഫര്‍!ജിന്നയുടെ ചിത്രം നശിപ്പിക്കാന്‍ ഒരു ലക്ഷം..... അലിഖഡില്‍ സംഘര്‍ഷം!! മുസ്ലീം മഹാസംഘിന്റെ ഗംഭീര ഓഫര്‍!

ബിജെപിയുടെ നുണക്കഥ... ഹിന്ദുക്കളെ കൊന്നൊടുക്കുന്നു, ജിഹാദി കണക്ഷന്‍, മരിക്കാത്തവരും രക്തസാക്ഷി!!ബിജെപിയുടെ നുണക്കഥ... ഹിന്ദുക്കളെ കൊന്നൊടുക്കുന്നു, ജിഹാദി കണക്ഷന്‍, മരിക്കാത്തവരും രക്തസാക്ഷി!!

English summary
SP RLD Likely to Field Joint Candidate Against BJP in Kairana Noorpur Bypolls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X