ബലാത്സംഗം: ഇരയ്ക്കും വധശിക്ഷ വേണമെന്ന് എസ് പി
ദില്ലി: ബലാത്സംഗക്കേസില്‍ കുറ്റവാളിക്ക് മാത്രമല്ല, ഇരയ്ക്കും വധശിക്ഷ വേണമെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അബു ആസ്മി. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന പ്രയോഗം എത്ര കൃത്യമാണ് എന്ന് ഓര്‍മിപ്പിച്ചുകൊണ്ടാണ് എസ് പിയുടെ മഹാരാഷ്ട്രയിലെ നേതാവായ ആസ്മി രംഗത്ത് വന്നിരിക്കുന്നത്. ആണ്‍കുട്ടികള്‍ക്ക് പറ്റുന്ന പിഴവ് മാത്രമാണ് ബലാത്സംഗമെന്നും അതിന് വധശിക്ഷയൊന്നും പാടില്ല വേണ്ട എന്നുമായിരുന്നു എസ് പി ചെയര്‍മാനായ മുലായം സിംഗ് യാദവ് പറഞ്ഞത്.
ലിവിംഗ് ടുഗദറിന് വധശിക്ഷ, ബലാത്സംഗക്കേസിലെ കുറ്റവാളിക്കും ഇരയ്ക്കും വധശിക്ഷ എന്നിങ്ങനെ സാമാന്യബുദ്ധിക്ക് നിരക്കാത്ത പല കാര്യങ്ങളും അബു ആസ്മി പറയുന്നുണ്ട്. സമ്മതത്തോടെയോ അല്ലാതെയോ നടക്കുന്ന ലൈംഗിക ബന്ധങ്ങളില്‍ ഇരുവരെയും വധശിക്ഷയ്ക്ക് വിധേയരാക്കണം. വിവാഹേതര ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവരെ കല്ലെറിഞ്ഞ് കൊല്ലണം.

പരസ്പര സമ്മതത്തോടെ ആണെങ്കിലും അല്ലെങ്കിലും വിവാഹേതര ലൈംഗിക ബന്ധം ഇസ്ലാമില്‍ അനുവദനീയമല്ല. അങ്ങനെ ചെയ്യുന്നവരെ കല്ലെറിഞ്ഞ് കൊല്ലണം. സ്വന്തം അച്ഛനാണെങ്കില്‍ പോലും ഒരു പെണ്‍കുട്ടിക്കൊപ്പം തനിച്ച് ഇരിക്കരുത് എന്നാണ് ഇസ്ലാം പറയുന്നത്. ഇരയ്ക്കും കുറ്റവാളിക്കും വധശിക്ഷ നല്‍കണമെന്ന് വാദിക്കുമ്പോഴും മുലായം സിംഗിനെ ന്യായീകരിക്കാനും ആസ്മി തുനിയുന്നുണ്ട്.
ഏത് സാഹചര്യത്തിലാണ് മുലായം അങ്ങനെ പറഞ്ഞത് എന്ന് അറിയില്ല. സ്ത്രീകളെ വളരെയധികം ബഹുമാനിക്കുന്ന നേതാവാണ് അദ്ദേഹം. ഫൂലന്‍ ദേവിയെ എം പിയാക്കിയത് അദ്ദേഹമാണ്. സ്ത്രീകളെ അപമാനിക്കുന്ന ആര്‍ക്കും എസ് പി ടിക്കറ്റ് കൊടുക്കില്ല. മുലായത്തിന്റെയും ആസ്മിയുടെയും പ്രസ്താവനയെ ശക്തമായി അപലപിക്കുകയാണ് ബി ജെ പിയടക്കമുള്ള മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍.












Click it and Unblock the Notifications