കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ എസ്പി ആം ആദ്മിക്കൊപ്പം; കോണ്‍ഗ്രസിന് പിന്തുണയില്ല, ബിഎസ്പിയും എഎപിയും മതി

Google Oneindia Malayalam News

ദില്ലി: സമാജ്‌വാദി പാര്‍ട്ടി ദില്ലിയില്‍ രണ്ടു പാര്‍ട്ടികളെ പിന്തുണയ്ക്കും. കോണ്‍ഗ്രസിനോട് ഇടഞ്ഞ് സ്വന്തമായി മല്‍സരിക്കുന്ന എഎപിക്കും ബിഎസ്പിക്കുമാണ് എസ്പിയുടെ ദില്ലിയിലെ പിന്തുണ. ദില്ലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്‌ക്കേണ്ട എന്നാണ് സമാജ്‌വാദി പാര്‍ട്ടിയുടെ തീരുമാനം. ബിഎസ്പിയെയും ആം ആദ്മി പാര്‍ട്ടിയെയും ദില്ലി തിരഞ്ഞെടുപ്പില്‍ പിന്തുണയ്ക്കുമെന്ന് എസ്പി നേതാവ് അഖിലേഷ് യാദവ് വ്യക്തമാക്കി.

4836

ബിഎസ്പിക്കാണ് ദില്ലിയില്‍ എസ്പി പ്രധാനമായും പിന്തുണ നല്‍കുന്നത്. ബിഎസ്പി സ്ഥാനാര്‍ഥികളെ പിന്തുണയ്ക്കാനാണ് ലഭിച്ചിരിക്കുന്ന നിര്‍ദേശമെന്ന് ദില്ലിയിലെ എസ്പി നേതാവ് ആര്‍എസ് യാദവ് പറഞ്ഞു. അതേസമയം, ചില സീറ്റുകളില്‍ ബിഎസ്പി ദില്ലിയില്‍ മല്‍സരിക്കുന്നില്ല. ഈ സീറ്റുകളില്‍ എഎപി സ്ഥാനാര്‍ഥികളെ പിന്തുണയ്ക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.

ന്യൂഡല്‍ഹി, നോര്‍ത്ത് വെസ്റ്റ് ദില്ലി എന്നീ മണ്ഡലങ്ങളില്‍ ബിഎസ്പി മല്‍സരിക്കുന്നില്ല. നോര്‍ത്ത് വെസ്റ്റ് ദില്ലി സംവരണ മണ്ഡലമാണ്. ഇവിടെ എഎപി സ്ഥാനാര്‍ഥികളെയാണ് എസ്പി പിന്തുണയ്ക്കുക. ഈസ്റ്റ് ദില്ലിയില്‍ സഞ്ജയ് ഗെഹ്ലോട്ട്, നോര്‍ത്ത് ഈസ്റ്റ് ദില്ലിയില്‍ രാജ്‌വീര്‍ സിങ്, വെസ്റ്റ് ദില്ലിയില്‍ സീതാ ശരണ്‍, ചാന്ദ്‌നി ചൗക്കില്‍ ഷാഹിദ് അലി, സൗത്ത് ദില്ലിയില്‍ സിദ്ധാര്‍ഥ് ഗൗതം എന്നിവരെയാണ് ബിഎസ്പി മല്‍സരിപ്പിക്കുന്നത്. ഇവരെ പിന്തുണയ്ക്കുമെന്ന് എസ്പി അറിയിച്ചു.

'പ്രധാനമന്ത്രി' മായാവതി; മോഹം പരസ്യമാക്കി ബിഎസ്പി അധ്യക്ഷ, അംബേദ്കര്‍ നഗറില്‍ മല്‍സരിക്കും...'പ്രധാനമന്ത്രി' മായാവതി; മോഹം പരസ്യമാക്കി ബിഎസ്പി അധ്യക്ഷ, അംബേദ്കര്‍ നഗറില്‍ മല്‍സരിക്കും...

ഉത്തര്‍ പ്രദേശിലെ സഖ്യത്തിന് പ്രാധാന്യം നല്‍കിയാണ് എസ്പിയുടെ നീക്കം. യുപിയില്‍ എസ്പിയും ബിഎസ്പിയും ഒരുമിച്ചാണ് മല്‍സരിക്കുന്നത്. ഇതേ സഖ്യം തന്നെ മധ്യപ്രദേശിലും ചത്തീസ്ഗഡിലും തുടരുന്നുണ്ട്. ഇപ്പോള്‍ ദില്ലിയില്‍ കൂടി സഖ്യം പ്രഖ്യാപിച്ചിരിക്കുന്നു. കോണ്‍ഗ്രസിനെ എസ്പി പിന്തുണയ്ക്കുന്നില്ല എന്നത് എടുത്തുപറയേണ്ടതാണ്. ദില്ലിയില്‍ ബിജെപിയും കോണ്‍ഗ്രസും എഎപിയും തമ്മിലാണ് പ്രധാന മല്‍സം. ബിഎസ്പി മല്‍സരിക്കുമ്പോള്‍ ബിജെപി വിരുദ്ധ വോട്ടുകള്‍ വീണ്ടും ഭിന്നിക്കുമെന്ന് ഉറപ്പാണ്.

English summary
SP to Support AAP in Two Delhi Seats and BSP in Rest, Not Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X