അര്‍ണബിന്റെ റിപ്പബ്ലിക്ക് ടിവി വേട്ടയാടുന്നു..!! പരാതിയുമായി കൂടംകുളം സമരനേതാവ് ഉദയകുമാർ..!!
ചെന്നൈ: തന്നെയും കുടുംബത്തെയും റിപ്പബ്ലിക്ക് ചാനല്‍ വേട്ടയാടുകയാണെന്ന് ആരോപിച്ച് കൂടുംകുളം സമരസമിതി നേതാവ് എസ്പി ഉദയ കുമാര്‍ രംഗത്ത്. അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക്ക് ചാനല്‍ തന്നെ വ്യക്തിഹത്യ നടത്തുകയാണ് എന്നാരോപിച്ച് ഉദയകുമാര്‍ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ജസ്റ്റിസ് ചന്ദ്രമൗലി കുമാര്‍ പ്രസാദിന് കത്തയച്ചു. ചാനല്‍ എംഡിയായ അര്‍ണബ് ഗോസ്വാമി, റിപ്പോര്‍ട്ടര്‍മാരായ ശ്വേത കോത്താരി, സഞ്ജീവ് എന്നിവര്‍ക്കെതിരെയാണ് പരാതി.

ഉദയകുമാറിനെതിരെ റിപ്പബ്ലിക് ചാനല്‍ സ്റ്റിംഗ് ഓപ്പറേഷന്‍ നടത്തിയിരുന്നു. ഇതില്‍ വിദേശ ഫണ്ട് കൈപ്പറ്റുന്ന പളളികളില്‍ നിന്നും സംഭാവന സ്വീകരിക്കുന്നതായാണ് വാര്‍ത്ത വന്നത്. ഇതിനെതിരെയാണ് ഉദയകുമാര്‍ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയെ സമീപിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലും ചാനല്‍ വ്യാജപ്രചരണം നടത്തുന്നതായി ഉദയകുമാര്‍ ചൂണ്ടിക്കാട്ടുന്നു.












Click it and Unblock the Notifications