കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയില്‍ എസ്പി 351 സീറ്റുകളില്‍ വിജയിക്കും: സഖ്യമില്ല വിട്ടൂവീഴ്ചയാവാമെന്ന് അഖിലേഷ്

Google Oneindia Malayalam News

ലഖ്നൊ: ഉത്തര്‍പ്രദേശില്‍ അധികാരത്തില്‍ തിരിച്ചെത്തുമെന്ന സൂചന നല്‍കി സമാജ് വാദി പാര്‍ട്ടി. 2022ലെ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ സമാജ് വാദി പാര്‍ട്ടി സംസ്ഥാനത്ത് അധികാരത്തിലെത്തുമെന്നാണ് അഖിലേഷ് യാദവിന്റെ അവകാശവാദം ഹിന്ദുസ്ഥാന്‍ ശിഖാര്‍ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു പാര്‍ട്ടി ദേശീയ പ്രസിഡന്റ് കൂടിയായ അഖിലേഷ് യാദവ്.

കോണ്‍ഗ്രസിനെ പിന്തുണച്ച് ബിജെപി സഖ്യകക്ഷി; കേന്ദ്ര നേതാക്കളില്‍ ഞെട്ടല്‍, സര്‍ക്കാരിനെതിരെ ഒളിയമ്പ്കോണ്‍ഗ്രസിനെ പിന്തുണച്ച് ബിജെപി സഖ്യകക്ഷി; കേന്ദ്ര നേതാക്കളില്‍ ഞെട്ടല്‍, സര്‍ക്കാരിനെതിരെ ഒളിയമ്പ്

 351 സീറ്റുകള്‍ നേടും

351 സീറ്റുകള്‍ നേടും

വളരെപ്പെട്ടെന്ന് തന്നെ സമാജ് വാദി പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാവും. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി 351 സീറ്റുകള്‍ നേടുമെന്നും സര്‍ക്കാര്‍ രൂപീകരിക്കുമെന്നുമാണ് അഖിലേഷ് യാദവ് ചൂണ്ടിക്കാണിക്കുന്നത്. എല്ലാ വിഭാഗം ജനങ്ങളെയും ബന്ധിപ്പിച്ചുകൊണ്ടായിരിക്കും സര്‍ക്കാരിന്റെ പ്രവര്‍ത്തനമെന്നും അദ്ദേഹം പറയുന്നു. ഒറ്റക്ക് മത്സരിച്ച് ഉത്തര്‍പ്രദേശ് നിയമഭയില്‍ 351 സീറ്റുകളില്‍ വിജയിക്കുമെന്നാണ് അഖിലേഷിന്റെ വാദം.

ആരുമായും സഖ്യത്തിനില്ല

ആരുമായും സഖ്യത്തിനില്ല

2022ല്‍ നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടി കോണ്‍ഗ്രസുമായി ഒരു തരത്തിലുള്ള സഖ്യവും രൂപീകരിക്കില്ല. നിയമസഭാ തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള പദ്ധതികളെക്കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു യാദവിന്റെ പ്രതികരണം. ഇത്തവണ സമാജ് വാദി പാര്‍ട്ടി ഒറ്റക്ക് മത്സരിക്കും. എന്തെങ്കിലും തരത്തിലുള്ള വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടതുണ്ടെങ്കില്‍ ചെയ്യും എന്നാല്‍ സഖ്യമുണ്ടായിരിക്കില്ലെന്നും അഖിലേഷ് യാദവ് കൂട്ടിച്ചേര്‍ത്തു.

 കോണ്‍ഗ്രസ്- എസ്പി സഖ്യം

കോണ്‍ഗ്രസ്- എസ്പി സഖ്യം


കോണ്‍ഗ്രസ്- സമാജ് വാദി പാര്‍ട്ടി സഖ്യമാണ് 2017ലെ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. ഉത്തര്‍പ്രദേശില്‍ അധികാരം നഷ്ടപ്പെട്ടതിന് പിന്നാലെ 2019ലെ ലോക്സഭാ തിര‍ഞ്ഞെടുപ്പില്‍ എസ്പി ബിഎസ്പിക്കൊപ്പം മത്സരിക്കുകയും ചെയ്തു. എന്നാല്‍ അ‍ഞ്ച് സീറ്റുകളിള്‍ മാത്രമാണ് ഈ സഖ്യം ലോക്സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചത്. എസ്പിക്ക് സ്വാധീനമുണ്ടായിരുന്ന കണ്ണൗജ്, ഫിറോസാബാദ്, ബദൗന്‍ മണ്ഡ‍ലങ്ങളും കഴിഞ്ഞ ലോക്സഭാ തിര‍ഞ്ഞെടുപ്പോടെ പാര്‍ട്ടിക്ക് കൈമോശം സംഭവിച്ചിരുന്നു.

 പതിനൊന്നില്‍ മൂന്ന് മാത്രം

പതിനൊന്നില്‍ മൂന്ന് മാത്രം


കഴിഞ്ഞ ഒക്ടോബറില്‍ നടന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ 11 നിയമസഭാ സീറ്റുകളില്‍ മൂന്നെണ്ണം മാത്രമാണ് സമാജ് വാദി പാര്‍ട്ടിക്ക് നേടാന്‍ കഴിഞ്ഞത്. സെയ്ദ് പൂര്‍ മണ്ഡലം ബിജെപിക്ക് ഒപ്പം നിന്നപ്പോള്‍ ജലാല്‍പൂരിലെ വിധി ബിഎസ്പിയ്ക്ക് അനുകൂലമായിരുന്നു. അഖിലേഷ് യാദവ് പാര്‍ട്ടിയുടെ തലപ്പെത്തെത്തിയതിന് ശേഷം ഇതാദ്യമായാണ് പാര്‍ട്ടില്‍ ഒറ്റക്ക് തിര‍ഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന പ്രഖ്യാപനമുണ്ടാകുന്നത്. 2017 ലാണ് അഖിലേഷ് പാര്‍ട്ടി ദേശീയ പ്രസിഡന്റായി ചുമതലയേല്‍ക്കുന്നത്.

 സര്‍ക്കാരിന് വിമര്‍ശനം...

സര്‍ക്കാരിന് വിമര്‍ശനം...


നിലവിലെ സര്‍ക്കാര്‍ സംസ്ഥാനത്തെ പാവപ്പെട്ട ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ല. പൗരത്വ നിയമത്തിനും ദേശീയ ജനസംഖ്യാ രജിസ്റ്ററും രാജ്യത്ത് അശാന്തിക്ക് കാരണമാകുന്നുണ്ട്. സാധാരണക്കാരെ സംബന്ധിച്ച പ്രശ്നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം ഭിന്നിപ്പിക്കുന്ന രാഷ്ട്രീയത്തിലാണ് ബിജെപി ശ്രദ്ധ ചെലുത്തുന്നതെന്നും അഖിലേഷ് യാദവ് കുറ്റപ്പെടുത്തുന്നു.

 എസ്പിയോ ബിജെപിയോ?

എസ്പിയോ ബിജെപിയോ?

മുന്‍ മുഖ്യമന്ത്രിയുടെ പാര്‍ട്ടിയെ ജനങ്ങള്‍ തിരസ്കരിച്ചതിലുള്ള നിരാശയാണ് അഖിലേഷ് യാദവിന്റെ പ്രസ്താവനക്ക് പിന്നിലെന്നാണ് ബിജെപി വക്താവ് രാകേഷ് ത്രിപാഠിയുടെ പ്രതികരണം. 2017ല്‍ അഖിലേഷ് യാദവ് കോണ്‍ഗ്രസും ബിഎസ്പിയുമായി ചേര്‍ന്ന് സഖ്യം രൂപീകരിച്ചിരുന്നു. എന്നാല്‍ വന്‍ പരാജയമാണ് ത്രിക്ഷി സഖ്യത്തെ യുപിയില്‍ കാത്തിരുന്നത്. ബിജെപി വികസനത്തില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതുകൊണ്ട് തന്നെ 2022ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും ബിജെപി നേതാവ് അവകാശപ്പെടുന്നു.

English summary
SP will win 351 seats in 2022 UP polls: Akhilesh Yadav
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X