യോഗിയെ താഴെയിറക്കി 351 സീറ്റുമായി അധികാരത്തിലേറും, ഉത്തര്‍പ്രദേശില്‍ അഖിലേഷ് യാദവിന്റെ പദ്ധതി ഇങ്ങനെ
ലക്നൗ: ഉത്തര്‍പ്രദേശില്‍ 2022ല്‍ നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ 403 സീറ്റില്‍ 350 സീറ്റും നേടി അധികാരത്തിലേറുമെന്ന് ഒരു കൈനോട്ടക്കാരന് തന്നോട് പറഞ്ഞിരുന്നെന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് പറഞ്ഞു. അധികാരത്തിലേറിയാല്‍ സംസ്ഥാന സര്‍ക്കാര്‍ ജാതി അടിസ്ഥാനമാക്കിയുള്ള സെന്‍സസ് നടത്തുമെന്ന് അഖിലേഷ് യാദവ് പറഞ്ഞു. ഇന്ന് പാര്‍ട്ടി ആസ്ഥാനത്ത് ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തിലാണ് അഖിലേഷ് കൈനോട്ടക്കാരന്റെ പ്രവചനം വെളിപ്പെടുത്തിയത്.

ഡല്‍ഹിയിലേക്ക് പോകുന്നതിനിടെ വിമാനത്തില്‍ നിന്നും കണ്ടുമുട്ടിയ ഒരു കൈനോട്ടക്കാരനാണ് തന്നോട് ഇക്കാര്യം പറഞ്ഞത്. അടുത്ത തിരഞ്ഞെടുപ്പില്‍ കഠിനാധ്വാനം ചെയ്താല്‍ ഉത്തര്‍പ്രദേശില്‍ സര്‍ക്കാരുണ്ടാക്കുന്നത് താനാവുമെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ അതിനേക്കാളും ഒരു സീറ്റ് അധികം നേടി 351 സീറ്റുമായി താന്‍ അധികാരത്തിലേറാന്‍ താന്‍ തീരുമാനിച്ചതായും സംസ്ഥാനം ഇപ്പോള്‍ ഭരിക്കുന്ന ബിജെപിയെ തുരത്തുമെന്നും അഖിലേഷ് മാധ്യമങ്ങളോട് പറഞ്ഞു.
സംസ്ഥാനത്ത് ബിജെപി ഇപ്പോള്‍ ഭരിക്കുന്നത് നുണകള്‍ പറഞ്ഞ് നേടിയെടുത്ത സീറ്റുമായാണ്. സമാജ്വാദി പാര്‍ട്ടി അടുത്ത തിരഞ്ഞെടുപ്പില്‍ സത്യസന്ധമായി പ്രവര്‍ത്തിച്ച് 351 സീറ്റുമായി അധികാരത്തിലേറും. കള്ളം പറഞ്ഞ് കാവിപ്പാര്‍ട്ടിക്ക് 300 സീറ്റ് നേടാനായെങ്കില്‍ സത്യസന്ധമായി പ്രവര്‍ത്തിച്ച് നമുക്ക് 351 സീറ്റ് തീര്‍ച്ചയായും നേടാന്‍ സാധിക്കും- അഖിലേഷ് യാദവ് പറഞ്ഞു.
2017ലെ ഉത്തര്‍പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നണി 325 സീറ്റ് നേടിയാണ് അധികാരത്തിലേറിയത്. 48.7 ശതമാനം വോട്ട് നേടിയാണ് അന്ന് ബിജെപി അധികാരത്തിലേറിയത്. 21.8 ശതമാനം വോട്ടുമായി 47 സീറ്റാണ് അന്ന് സമാജ്വാദി പാര്‍ട്ടി നേടിയത്. 19 സീറ്റായിരുന്നു ബിഎസ്പി നേടിയത്. 22.2 ശതമാനം വോട്ടായിരുന്നു ബിഎസ്പി കരസ്ഥമാക്കിയത്. യോഗി ആദിത്യനാഥ് സര്‍ക്കാര്‍ നടപ്പിലാക്കില്ലെന്ന് പറഞ്ഞ ജാതി തിരിച്ചുള്ള സെന്‍സസാണ് അഖിലേഷ് യാദവ് അധികാരത്തിലേറിയാല്‍ ഇപ്പോള്‍ നടപ്പിലാക്കുമെന്ന് പറഞ്ഞിരിക്കുന്നത്. സമൂഹത്തില്‍ പ്രശ്നങ്ങള്‍ രൂപപ്പെടുമെന്ന് പറഞ്ഞാണ് ബിജെപി ജാതി സെന്‍സസിനെ എതിര്‍ക്കുന്നത്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications