കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യോഗിയെ താഴെയിറക്കി 351 സീറ്റുമായി അധികാരത്തിലേറും, ഉത്തര്‍പ്രദേശില്‍ അഖിലേഷ് യാദവിന്റെ പദ്ധതി ഇങ്ങനെ

Google Oneindia Malayalam News

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ 2022ല്‍ നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ 403 സീറ്റില്‍ 350 സീറ്റും നേടി അധികാരത്തിലേറുമെന്ന് ഒരു കൈനോട്ടക്കാരന്‍ തന്നോട് പറഞ്ഞിരുന്നെന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് പറഞ്ഞു. അധികാരത്തിലേറിയാല്‍ സംസ്ഥാന സര്‍ക്കാര്‍ ജാതി അടിസ്ഥാനമാക്കിയുള്ള സെന്‍സസ് നടത്തുമെന്ന് അഖിലേഷ് യാദവ് പറഞ്ഞു. ഇന്ന് പാര്‍ട്ടി ആസ്ഥാനത്ത് ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തിലാണ് അഖിലേഷ് കൈനോട്ടക്കാരന്റെ പ്രവചനം വെളിപ്പെടുത്തിയത്.

utterpradesh

കൊറോണയുടെ പൊടിപോലും കാണില്ല, തടയാന്‍ 'മാന്ത്രിക കല്ല്'; ജനങ്ങളെ കബളിപ്പിച്ച ആള്‍ദൈവത്തിന് സംഭവിച്ചത്കൊറോണയുടെ പൊടിപോലും കാണില്ല, തടയാന്‍ 'മാന്ത്രിക കല്ല്'; ജനങ്ങളെ കബളിപ്പിച്ച ആള്‍ദൈവത്തിന് സംഭവിച്ചത്

ഡല്‍ഹിയിലേക്ക് പോകുന്നതിനിടെ വിമാനത്തില്‍ നിന്നും കണ്ടുമുട്ടിയ ഒരു കൈനോട്ടക്കാരനാണ് തന്നോട് ഇക്കാര്യം പറഞ്ഞത്. അടുത്ത തിരഞ്ഞെടുപ്പില്‍ കഠിനാധ്വാനം ചെയ്താല്‍ ഉത്തര്‍പ്രദേശില്‍ സര്‍ക്കാരുണ്ടാക്കുന്നത് താനാവുമെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ അതിനേക്കാളും ഒരു സീറ്റ് അധികം നേടി 351 സീറ്റുമായി താന്‍ അധികാരത്തിലേറാന്‍ താന്‍ തീരുമാനിച്ചതായും സംസ്ഥാനം ഇപ്പോള്‍ ഭരിക്കുന്ന ബിജെപിയെ തുരത്തുമെന്നും അഖിലേഷ് മാധ്യമങ്ങളോട് പറഞ്ഞു.

സംസ്ഥാനത്ത് ബിജെപി ഇപ്പോള്‍ ഭരിക്കുന്നത് നുണകള്‍ പറഞ്ഞ് നേടിയെടുത്ത സീറ്റുമായാണ്. സമാജ്വാദി പാര്‍ട്ടി അടുത്ത തിരഞ്ഞെടുപ്പില്‍ സത്യസന്ധമായി പ്രവര്‍ത്തിച്ച് 351 സീറ്റുമായി അധികാരത്തിലേറും. കള്ളം പറഞ്ഞ് കാവിപ്പാര്‍ട്ടിക്ക് 300 സീറ്റ് നേടാനായെങ്കില്‍ സത്യസന്ധമായി പ്രവര്‍ത്തിച്ച് നമുക്ക് 351 സീറ്റ് തീര്‍ച്ചയായും നേടാന്‍ സാധിക്കും- അഖിലേഷ് യാദവ് പറഞ്ഞു.

മധ്യപ്രദേശ് സര്‍ക്കാരിനെ രക്ഷിക്കാന്‍ ശത്രുസംഹാര പൂജ, വിശ്വാസ വോട്ടില്‍ വിജയിക്കുമെന്നും മന്ത്രി മധ്യപ്രദേശ് സര്‍ക്കാരിനെ രക്ഷിക്കാന്‍ ശത്രുസംഹാര പൂജ, വിശ്വാസ വോട്ടില്‍ വിജയിക്കുമെന്നും മന്ത്രി

2017ലെ ഉത്തര്‍പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നണി 325 സീറ്റ് നേടിയാണ് അധികാരത്തിലേറിയത്. 48.7 ശതമാനം വോട്ട് നേടിയാണ് അന്ന് ബിജെപി അധികാരത്തിലേറിയത്. 21.8 ശതമാനം വോട്ടുമായി 47 സീറ്റാണ് അന്ന് സമാജ്വാദി പാര്‍ട്ടി നേടിയത്. 19 സീറ്റായിരുന്നു ബിഎസ്പി നേടിയത്. 22.2 ശതമാനം വോട്ടായിരുന്നു ബിഎസ്പി കരസ്ഥമാക്കിയത്. യോഗി ആദിത്യനാഥ് സര്‍ക്കാര്‍ നടപ്പിലാക്കില്ലെന്ന് പറഞ്ഞ ജാതി തിരിച്ചുള്ള സെന്‍സസാണ് അഖിലേഷ് യാദവ് അധികാരത്തിലേറിയാല്‍ ഇപ്പോള്‍ നടപ്പിലാക്കുമെന്ന് പറഞ്ഞിരിക്കുന്നത്. സമൂഹത്തില്‍ പ്രശ്‌നങ്ങള്‍ രൂപപ്പെടുമെന്ന് പറഞ്ഞാണ് ബിജെപി ജാതി സെന്‍സസിനെ എതിര്‍ക്കുന്നത്.

 കൊറോണയെ പേടിച്ച് കണ്ടം വഴി ഓടി ഐസിസ് തീവ്രവാദികള്‍, രോഗം തടയാന്‍ ജിഹാദികള്‍ക്ക് നി‍ര്‍ദ്ദേശങ്ങള്‍ കൊറോണയെ പേടിച്ച് കണ്ടം വഴി ഓടി ഐസിസ് തീവ്രവാദികള്‍, രോഗം തടയാന്‍ ജിഹാദികള്‍ക്ക് നി‍ര്‍ദ്ദേശങ്ങള്‍

English summary
SP Will Win 351 Seats In 2022 UP Polls Says Akhilesh Yadav
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X