കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നൂര്‍പൂരില്‍ തകര്‍ന്നടിഞ്ഞ് ബിജെപി.... എസ്പിക്ക് 6211 വോട്ടിന്റെ ജയം!! കരുത്തുകാട്ടി പ്രതിപക്ഷ ഐക്യം

നൂര്‍പൂരില്‍ സമാജ്‌വാദി പാര്‍ട്ടിക്ക് ജയം

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ പ്രതിപക്ഷ ഐക്യത്തിന് മുന്നില്‍ തകര്‍ന്നടിഞ്ഞ് ബിജെപി. കൈരാനയില്‍ വമ്പന്‍ തിരിച്ചടിയേറ്റതിന് പിന്നാലെ നൂര്‍പൂരിലും ബിജെപി തോറ്റിരിക്കുകയാണ്. നൂര്‍പൂരില്‍ 6211 വോട്ടിനാണ് സമാജ്‌വാദി പാര്‍ട്ടിയുടെ നൈമുല്‍ ഹുസൈന്‍ ജയിച്ചിരിക്കുന്നത്. ബിജെപിയുടെ അവനി ഷായെയാണ് തകര്‍ത്തിരിക്കുന്നത്. കാറപകടത്തില്‍ കൊല്ലപ്പെട്ട ബിജെപി എംഎല്‍എ ലോകേന്ദ്ര സിംഗിന്റെ ഭാര്യയാണ് അവനി ഷാ. സഹതാപതരംഗം ഉണ്ടായില്ലെന്നാണ് ഇത് തെളിയിക്കുന്നത്. നൂര്‍പൂരില്‍ മുസ്ലീം വോട്ടര്‍മാര്‍ കൂട്ടത്തോടെ എസ്പി സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്‌തെന്നാണ് മനസിലാവുന്നത്.

1

ഇവിടെ 50 ശതമാനത്തിലധികമുള്ള വോട്ടര്‍മാര്‍ മുസ്ലീങ്ങളാണ്. അതേസമയം രാഷ്ട്രീയ ലോക്ദള്‍ ഇവിടെ എസ്പിയെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു. ബിഎസ്പിയുടെ പിന്തുണയും എസ്പിക്കുണ്ടായിരുന്നു. നേരത്തെ ലോകേന്ദ്ര സിംഗ് 2012ലും 2017ലും ഇവിടെ തകര്‍പ്പന്‍ വിജയം നേടിയിരുന്നു. ഇതാണ് ഇപ്പോള്‍ പ്രതിപക്ഷ സഖ്യം തിരിച്ച് പിടിച്ചിരിക്കുന്നത്. കേന്ദ്രമന്ത്രിമാരും സംസ്ഥാനത്തെ മന്ത്രിമാരും കൂട്ടത്തോടെ പ്രചാരണം നടത്തിയ മണ്ഡലമാണ് നൂര്‍പൂര്‍. ഇതിന് തൊട്ടടുത്തുള്ള ബാഗ്പത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിക്കുകയും സംസാരിക്കുകയും ചെയ്തിരുന്നു. എന്നിട്ടും തോറ്റത് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയുണ്ടാക്കുമെന്ന് ബിജെപി കരുതുന്നുണ്ട്.

English summary
sp won by more than 6000 votes in noorpur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X