കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബഹിരാകാശം കടുപ്പമേറിയത്... ഞങ്ങളെ പ്രോത്സാഹിപ്പതിന് നന്ദി, ട്വിറ്ററിൽ കുറിപ്പ്...

Google Oneindia Malayalam News

ദില്ലി: ഇന്ത്യൻ ബഹിരാകാശ സംഘടനയുടെ ചാന്ദ്രദൌത്യത്തെ അഭിനന്ദിച്ച് അമേരിക്കൻ ബഹിരാകാശ ഏജൻസി നാസ. ബഹിരാകാശം കടുത്തതാണ്. ചന്ദ്രന്റെ ദക്ഷിണ ധ്രൂവത്തിൽ ഇറങ്ങാനുള്ള ഇന്ത്യൻ ചാന്ദ്രദൌത്യത്തെ നാസ പുകഴ്ത്തി. സൌരയൂധത്തിലെ സാധ്യതകൾ തേടിയുള്ള ഇന്ത്യയുടെ ബഹിരാകാശ യാത്രകൾ തങ്ങളെ പ്രചോദിപ്പിക്കുന്നവെന്നും നാസ കൂട്ടിച്ചേർക്കുന്നു. ശനിയാഴ്ച വൈകിട്ടാണ് ഇന്ത്യൻ ചാന്ദ്രദൃത്യത്തെക്കറിച്ച് നാസ ട്വിറ്ററിൽ പ്രതികരിച്ചത്. വിജയകരമായി പുരോഗമിച്ചു കൊണ്ടിരുന്ന ചന്ദ്രയാൻ 2 ദൌത്യത്തിന് തിരിച്ചടിയായത് ലാൻഡറിൽ നിന്നുള്ള ബന്ധം വിഛേദിക്കപ്പെട്ടതോടെയാണ്. എന്നാൽ ചന്ദ്രയാന്റെ 90-95 ശതമാനം ലക്ഷ്യങ്ങളും പൂർത്തികരിച്ചതായി ഐഎസ്ആർഒ വ്യക്തമാക്കിയിരുന്നു.

14 ദിവസത്തിനകം അത് സംഭവിക്കും!! വിക്രം ലാൻഡറുമായുള്ള ബന്ധം പുനസ്ഥാപിക്കാൻ കഴിഞ്ഞേക്കുമെന്ന് ഐഎസ്ആർഒ 14 ദിവസത്തിനകം അത് സംഭവിക്കും!! വിക്രം ലാൻഡറുമായുള്ള ബന്ധം പുനസ്ഥാപിക്കാൻ കഴിഞ്ഞേക്കുമെന്ന് ഐഎസ്ആർഒ

കഴിഞ്ഞ ആറ് ദശാബ്ദങ്ങൾക്കിടെ നടത്തിയിട്ടുള്ള ചാന്ദ്രദൌത്യങ്ങളിൽ 60 ശതമാനം മാത്രമാണ് സമ്പൂർണമായി വിജയിച്ചിട്ടുള്ളതെന്നും നാസ ട്വീറ്റ് ചെയ്തിരുന്നു. 60 വർഷങ്ങൾക്കിടെ നടത്തിയ 109 ചാന്ദ്രദൌത്യങ്ങളിൽ 62 എണ്ണം മാത്രമാണ് വിജയിച്ചിട്ടുള്ളത്. അമേരിക്ക 1958 ആഗസ്റ്റ് 17 ന് നടത്തിയ പ്രഥമ ചാന്ദ്രദൌത്യം പരാജയപ്പെട്ടെന്നും നാസ സാക്ഷ്യപ്പെടുത്തുന്നു. 1954 ജനുവരി നാലിന് റഷ്യ നടത്തിയ ചാന്ദ്രദൌത്യമായിരുന്നു ആദ്യം വിജയംകണ്ടത്.

asa111-15

1958നും 1959നും ഇടയിൽ മാത്രം യുഎസും റഷ്യയും 14 ചാന്ദ്രപര്യവേഷണങ്ങൾ നൽകിയിരുന്നു. റഷ്യയുടെ ലൂണ1, ലൂണ 2, ലൂണ3 എന്നീ മൂന്ന് ദൌത്യങ്ങളും വിജയിച്ചിരുന്നു. അമേരിക്ക 1964ൽ വിക്ഷേപിച്ച റോഞ്ചർ മിഷൻ 7നാണ് ചന്ദ്രന്റെ ഏറ്റവുമടുത്ത് നിന്ന് ചിത്രം പകർത്തിയത2000 മുതൽ 2009 വരെയുള്ള കാലയളവിനുള്ളിൽ ലോകത്ത് ആറ് ചന്ദ്രപര്യവേണങ്ങളായിരുന്നു നടന്നത്. ഇതിന് പുറമേ 2009നും 2019നും ഇടയിൽ പത്തോളം ദൌത്യങ്ങളും നടന്നിട്ടുണ്ട്. ഇതിൽ ഇസ്രയേൽ നടത്തിയതും ഇന്ത്യ നടത്തിയതുമുൾപ്പെടെയാണ് 10 ദൌത്യങ്ങൾ.

English summary
Space is hard. You have inspired us: Nasa tweets on Isro's Chandrayaan-2
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X