ട്രെയിന്‍ യാത്രക്കാരുടെ സുരക്ഷയ്ക്ക് സ്പേസ് ടെക്നോളജി: റെയില്‍വേയെ ഉടച്ചുവാര്‍ക്കാന്‍ പിയൂഷ് ഗോയല്‍
ട്രെയിന്‍ യാത്ര സുരക്ഷിതമാക്കാന്‍ സ്പേസ് ടെക്നോളജി കൊണ്ടുവരുമെന്ന് റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍.
ദില്ലി: ട്രെയിന്‍ യാത്ര സുരക്ഷിതമാക്കാന്‍ സ്പേസ് ടെക്നോളജി കൊണ്ടുവരുമെന്ന് റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍. ഇന്ത്യന്‍ റെയില്‍വേ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് വേണ്ടി സ്പേസ് ടെക്നോളജി ഉപയോഗിക്കേണ്ടത് സര്‍ക്കാരിന്റെ വ്യാഴാഴ്ചയാണ് പിയൂഷ് ഗോയല്‍ വ്യക്തമാക്കിയത്. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവേയായിരുന്നു പിയൂഷ് ഗോയല്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ട്രെയിന്‍ യാത്രക്കാരുടെ സുരക്ഷയും സൗകര്യങ്ങളും ഉയര്‍ത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ നീക്കമെന്നും കോച്ചുകളിലും സ്റ്റേഷനുകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുമെന്നും പിയൂഷ് ഗോയല്‍ വ്യക്തമാക്കി. ഐഎസ്ആര്‍ഒ, റെയില്‍ ടെക്, ഇന്ത്യന്‍ റെയില്‍വേയ്സ് എന്നിവയുമായി ചേര്‍ന്നാണ് റെയില്‍വേ യാത്രക്കാരുടെ സുരക്ഷയ്ക്ക് സ്പേസ് ടെക്നോളജി ഏത് തരത്തിലാണ് ഉപയോഗിക്കുന്നതെന്നും സംയുക്തമായി പരിശോധിക്കും.

ഇതിനെല്ലാം പുറമേ ഗൂഗിളുമായി ചേര്‍ന്ന് രാജ്യത്തെ 400 റെയില്‍വേ സ്റ്റേഷനുകളില്‍ വൈഫൈ കണക്ഷന് ലഭ്യമാക്കാനുള്ള നീക്കവും റെയില്‍വേ നടത്തിവരുന്നുണ്ട്. ഗ്രാമീണ ഇന്ത്യയെ ബന്ധിപ്പിക്കുന്നതിനായി രാജ്യത്തെ ആയിരത്തോളം വരുന്ന റെയില്‍വേ സ്റ്റേഷനുകളെ വൈഫൈ കണക്ഷന് വഴി ബന്ധിപ്പിക്കാനും റെയില്‍ ടെക്കിനോട് പിയൂഷ് ഗോയല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഡ്യൂട്ടിയില്‍ സുതാര്യത ഉറപ്പുവരുത്തുന്നതിനായി ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍, ടിടിഇമാര്‍, എന്നിവര്‍ ഡ്യൂട്ടിസമയത്ത് കൃത്യമായി യൂണിഫോം ധരിക്കണമെന്നും ഗോയല്‍ ചൂണ്ടിക്കാണിക്കുന്നു.
-
ആരും അറിയാതെ ഇനി സ്റ്റോറികൾ കാണാം; ഇൻസ്റ്റാഗ്രാമിൽ വമ്പൻ സർപ്രൈസ് -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും












Click it and Unblock the Notifications