കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രെയിന്‍ യാത്രക്കാരുടെ സുരക്ഷയ്ക്ക് സ്പേസ് ടെക്നോളജി: റെയില്‍വേയെ ഉടച്ചുവാര്‍ക്കാന്‍ പിയൂഷ് ഗോയല്‍

ട്രെയിന്‍ യാത്ര സുരക്ഷിതമാക്കാന്‍ സ്പേസ് ടെക്നോളജി കൊണ്ടുവരുമെന്ന് റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍.

Google Oneindia Malayalam News

ദില്ലി: ട്രെയിന്‍ യാത്ര സുരക്ഷിതമാക്കാന്‍ സ്പേസ് ടെക്നോളജി കൊണ്ടുവരുമെന്ന് റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍. ഇന്ത്യന്‍ റെയില്‍വേ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് വേണ്ടി സ്പേസ് ടെക്നോളജി ഉപയോഗിക്കേണ്ടത് സര്‍ക്കാരിന്‍റെ വ്യാഴാഴ്ചയാണ് പിയൂഷ് ഗോയല്‍ വ്യക്തമാക്കിയത്. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവേയായിരുന്നു പിയൂഷ് ഗോയല്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ട്രെയിന്‍ യാത്രക്കാരുടെ സുരക്ഷയും സൗകര്യങ്ങളും ഉയര്‍ത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്‍റെ ഭാഗമായാണ നീക്കമെന്നും കോച്ചുകളിലും സ്റ്റേഷനുകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുമെന്നും പിയൂഷ് ഗോയല്‍ വ്യക്തമാക്കി. ഐഎസ്ആര്‍ഒ, റെയില്‍ ടെക്, ഇന്ത്യന്‍ റെയില്‍വേയ്സ് എന്നിവയുമായി ചേര്‍ന്നാണ് റെയില്‍വേ യാത്രക്കാരുടെ സുരക്ഷയ്ക്ക് സ്പേസ് ടെക്നോളജി ഏത് തരത്തിലാണ് ഉപയോഗിക്കുന്നതെന്നും സംയുക്തമായി പരിശോധിക്കും.

piyush-goyal

ഇതിനെല്ലാം പുറമേ ഗൂഗിളുമായി ചേര്‍ന്ന് രാജ്യത്തെ 400 റെയില്‍വേ സ്റ്റേഷനുകളില്‍ വൈഫൈ കണക്ഷന്‍ ലഭ്യമാക്കാനുള്ള നീക്കവും റെയില്‍വേ നടത്തിവരുന്നുണ്ട്. ഗ്രാമീണ ഇന്ത്യയെ ബന്ധിപ്പിക്കുന്നതിനായി രാജ്യത്തെ ആയിരത്തോളം വരുന്ന റെയില്‍വേ സ്റ്റേഷനുകളെ വൈഫൈ കണക്ഷന്‍ വഴി ബന്ധിപ്പിക്കാനും റെയില്‍ ടെക്കിനോട് പിയൂഷ് ഗോയല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഡ്യൂട്ടിയില്‍ സുതാര്യത ഉറപ്പുവരുത്തുന്നതിനായി ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍, ടിടിഇമാര്‍, എന്നിവര്‍ ഡ്യൂട്ടിസമയത്ത് കൃത്യമായി യൂണിഫോം ധരിക്കണമെന്നും ഗോയല്‍ ചൂണ്ടിക്കാണിക്കുന്നു.

English summary
Railway Minister Piyush Goyal on Thursday said passenger safety in the Indian Railways is a pressing and urgent need for the government and that the use of space technology is actively being considered for the same.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X