സ്പേഡെക്സ് ദൗത്യം; ട്രെയൽ പൂർത്തിയാക്കിയെന്ന് ഐഎസ്ആർഒ..ഡോകിങ് നീളുന്നു
സ്പേഡെക്സ് ദൗത്യം അവസാനഘട്ടത്തിലേക്ക്. ബഹിരാകാശ പേടകങ്ങൾ തമ്മിലുള്ള അകലം 15 മീറ്ററിൽ നിന്ന് മൂന്ന് മൂറ്ററിലേക്ക് എത്തിക്കാനുള്ള പരീക്ഷണ ശ്രമം വിജയിച്ചതായി ഐഎസ്ആർഒ അറിയിച്ചു. ഇതിന് ശേഷം ഉപഗ്രഹങ്ങൾ സുരക്ഷിത അകലത്തിലേക്ക് മാറ്റിയതായും ഐഎസ്ആർഒ വ്യക്താമക്കി. അതേസമയം കൂടൂതൽ പരിശോധനക്ക് ശേഷം മാത്രമോ ഡോക്കിങ് പരീക്ഷണം നടത്തുകയുള്ളൂവെന്നും ഐഎസ്ആർഒ അറിയിച്ചു.
'രണ്ട് ഉപഗ്രഹങ്ങളായ SDX01 (ചേസർ), SDX02 (ടാർഗെറ്റ്) എന്നിവ 15 മീറ്റർ അകലത്തിലായിരുന്നു. 15 മീറ്റർ വ്യത്യാസത്തിൽ അവ രണ്ടും വ്യക്തമായി കാണാൻ സാധിച്ചിട്ടുണ്ട്, ഒരു ഹാൻഡേഷേക്കൽ നിന്ന് വെറും 50 അടി അകലെ', എന്നായിരുന്നു പരീക്ഷണം തുടങ്ങും മുൻപ് ഐഎസ്ആർഒ എക്സിൽ പങ്കുവെച്ചത്. അതേസമയം രണ്ട് ഉപഗ്രഹങ്ങളേയും ഭൂമിയുടെ ഭ്രമണപഥത്തിൽ വെച്ച് കൂട്ടിയോജിപ്പിക്കുന്ന ഡോക്കിങ് പരീക്ഷണം സംബന്ധിച്ച് യാതൊരു വിവരവും ഇതുവരെ ഐഎസ്ആർഒ അറിയിച്ചിട്ടില്ല.

ഡിസംബർ 30 നാണ് സ്പേഡെക്സ് പരീക്ഷണത്തിനായി രണ്ട് ഉപഗ്രഹങ്ങളും ഐഎസ്ആർഒ വിക്ഷേപിച്ചത്. പിഎസ്എൽവി സി 60 റോക്കറ്റിലായിരുന്നു വിക്ഷേപണം. തുടർന്ന് ജനവരി 7 ന് ഡോകിങ് പരീക്ഷണം നടത്തുമെന്നായിരുന്നു ഐഎസ്ആർഒ ആദ്യം വ്യക്തമാക്കിയത്. എന്നാൽ സങ്കേതിക തടസത്തെ തുടർന്ന് ഡോകിങ് നീട്ടിയതായി അറിയിച്ചു. തുടർന്ന് ജനവരി 9 ന് ഡോകിങ് നടത്തുമെന്ന് അറിയിച്ചെങ്കിലും സാങ്കേതിക തടസം നിലനിൽക്കുന്നുണ്ടെന്ന് ഐഎസ്ആർഒ അറിയിക്കുകയായിരുന്നു. ഉപഗ്രഹങ്ങൾ തമ്മിലുള്ള അകലം കുറക്കാനുള്ള ശ്രമം നടത്തുന്നതിനിടെ രണ്ട് ഉപഗ്രഹങ്ങളും കൂടുതൽ അടുത്തേക്ക് വന്നതാണ് പ്രതിസന്ധി തീർത്തത്.
സ്പേഡ്ക്സ് വിജയകരമായി പൂർത്തിയാക്കുകയെന്നത് ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനമാണ്. ഭാരതീയ അന്തരിക്ഷ് സ്റ്റേഷൻ (ബിഎഎസ്) സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള ഇന്ത്യയുടെ ബഹിരാകാശ പദ്ധതികൾക്ക് സ്പേഡെക്സിന്റെ വിജയം ഊർജം നൽകും.ബഹിരാകാശത്ത് വെച്ച് രണ്ട് ഉപഗ്രഹങ്ങളെ കൂട്ടിയോജിപ്പിക്കാനും വേർപെടുത്താനുള്ള ഇന്ത്യയുടെ ശ്രമങ്ങൾ വിജയിച്ചാൽ ഈ നേട്ടം കൊയ്ത മൂന്ന് രാജ്യങ്ങളുടെ പട്ടികയിൽ നാലാമനായി ഇന്ത്യയും ഉൾപ്പെടും. ഇതുവരെ യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങളാണ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications