Get Updates
Get notified of breaking news, exclusive insights, and must-see stories!

സാക്കിര്‍ നായിക്കിന്റെ അജന്‍ഡ സമാധാനമല്ല, തെളിവുകള്‍ ഇതാ..

മുംബൈ: ബ്രിട്ടനും കാനഡയും മലേഷ്യയും വിലക്ക് ഏര്‍പ്പെടുത്തിയ വിവാദ മുസ്ലിം പണ്ഡിതന്‍ സാക്കിര്‍ നായിക്കാണ് ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികളുടെ ഇപ്പോഴത്തെ തലവേദന. ധാക്ക ഭീകരാക്രമണം നടത്തിയ ആറ് പേരില്‍ രണ്ട് പേര്‍ സാക്കിര്‍ നായിക്കിന്റെ മതപ്രഭാഷണങ്ങളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടിരുന്നു എന്ന കണ്ടെത്തലാണ് പ്രശ്‌നങ്ങളുടെ തുടക്കം.

സാക്കിറിന്റെ മതപ്രഭാഷണങ്ങള്‍ക്ക് വലിയ സ്വാധീമുള്ള മുംബൈ നഗരത്തില്‍ 2012 മുതല്‍ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ക്ക് മുംബൈ പോലീസ് അനുമതി നല്‍കാറില്ല. അനായാസം ഹിന്ദിയും ഇംഗ്ലീഷും സംസാരിക്കുന്ന സാക്കില്‍ നായിക്ക് മുംബൈയിലെ ഷിയ, സുന്നി പണ്ഡിതന്മാര്‍ക്കിടയില്‍ പ്രശസ്തനല്ലെങ്കിലും സ്വയം പ്രഖ്യാപിത മുസ്ലിം പണ്ഡിതനാണ്. സാക്കിര്‍ സ്ഥാപിച്ച ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ ഉയര്‍ത്തിപ്പിടിക്കുന്ന മുദ്രാവാക്യം എല്ലാ മനുഷ്യര്‍ക്കും സത്യം, നീതി, സദാചാരം, സൗഹാര്‍ദ്ദം, വിവേകം എന്നിവയെ പിന്തുണയ്ക്കുക എന്നതാണെങ്കിലും അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ ഒരുതരത്തിലും സമാധാനത്തെ പിന്തുണക്കുന്നതല്ല.

1zakirnaik

എല്ലാ മുസ്ലിംങ്ങളും ഭീകരവാദികളാവണം

എല്ലാ മുസ്ലിംങ്ങളും ഭീകരവാദികളാവണം

അല്‍ഖ്വയ്ദയുടെ സ്ഥാപകനായിരുന്ന ബിന്‍ലാദന് പിന്തുണ പ്രഖ്യാപിക്കുന്ന സാക്കിര്‍ നായിക്ക് എല്ലാ മുസ്ലിങ്ങളും ഭീകരവാദികളാവണമെന്ന് ആഹ്വാനം ചെയ്യുന്നു. സാക്കിറിന്റെ ഈ മതപ്രഭാഷണം വളച്ചൊടിച്ച വീഡിയോ ആണെന്ന ആരോപണത്തോടെയാണ് ധാക്ക ഭീകരാക്രമണത്തോടെ സാക്കിര്‍ സ്വയം പ്രതിരോധം തീര്‍ത്തത്.

ലൈംഗിക അടിമകളെക്കുറിച്ച്

ലൈംഗിക അടിമകളെക്കുറിച്ച്

ഇസ്ലാമില്‍ ലൈംഗിക അടിമകളുമായുള്ള സെക്‌സ് അനുവദിക്കുന്നു. നിങ്ങള്‍ക്ക് വിവാഹം കഴിക്കാന്‍ ഉദ്ദേശ്യമില്ലെങ്കില്‍, ഒരു ലൈംഗിക അടിമയെ വിവാഹം കഴിക്കൂ, എന്നിട്ടവള്‍ക്ക് സ്വാതന്ത്ര്യം നല്‍കൂ. ഖുര്‍ആന്‍ വചനങ്ങളെ ഉദ്ധരിച്ച് നായിക്ക് പറയുന്നു.

ഭാര്യയെ തല്ലുന്നത്

ഭാര്യയെ തല്ലുന്നത്

അള്ളാഹു പുരുഷന് ഭാര്യയെ തല്ലാനുള്ള അനുമതി നല്‍കിയിട്ടുണ്ട്. പുരുഷന്‍ കുടുംനാഥനായിരിക്കെ ഭര്‍ത്താക്കന്മാര്‍ക്ക് ഭാര്യമാരെ ചെറുതായി അടിക്കാം. അതിനുള്ള അവകാശം അവനുണ്ട്.

 മുസ്ലിം രാജ്യങ്ങളില്‍ മറ്റുള്ളവരുടെ വിശ്വാസങ്ങള്‍

മുസ്ലിം രാജ്യങ്ങളില്‍ മറ്റുള്ളവരുടെ വിശ്വാസങ്ങള്‍

ഇസ്ലാം മതത്തിന് പുറമേയുള്ള മറ്റ് മതങ്ങള്‍ പ്രചരിപ്പിക്കുന്നതും ആരാധനാലയങ്ങള്‍ നിര്‍മ്മിക്കുന്നതും നിഷേധിക്കപ്പെട്ടതാണ്.

ഇസ്ലാം വിടുന്നവരോട്

ഇസ്ലാം വിടുന്നവരോട്

ഇസ്ലാം മതം വിടുകയോ വിശ്വാസത്തില്‍ നിന്ന് വ്യതിചലിക്കുകയോ ചെയ്യുന്നവരെ ഏറ്റവും ഹീനമായ വധശിക്ഷയ്ക്ക് വിധിക്കണം.

ഭിന്നലൈംഗികത

ഭിന്നലൈംഗികത

ഭിന്നലിംഗത്തില്‍പ്പെട്ടവര്‍ പാപകരമായ മാനസിക പ്രശ്‌നം അനുഭവിക്കുന്നവരാണ് ഭിന്നലിംഗത്തില്‍പ്പെട്ടവര്‍. അതിനുള്ള കാരണം അവര്‍ അശ്ലീല ചിത്രങ്ങള്‍ കാണുന്നു. ടിവി ചാനലുകളെയും കുറ്റപ്പെടുത്തേണ്ടതുണ്ട്.

 താലിബാനെ പ്രതിരോധിക്കുന്നത്

താലിബാനെ പ്രതിരോധിക്കുന്നത്

ഒസാമ ബിലാദന്‍ സത്യത്തിന് വേണ്ടിയാണ് നിലകൊണ്ടത്. ഇസ്ലാമിന്റെ ശത്രുക്കള്‍ക്കെതിരെ പോരാടിയ അദ്ദേഹത്തിനൊപ്പം നില്‍ക്കുന്നു. ഓരോ മുസ്ലിങ്ങളും ഓരോ തീവ്രവാദികളാവണം.

മോഷണത്തിന്

മോഷണത്തിന്

മോഷ്ടിക്കുന്നവരെ കൈവെട്ടണം അതൊരു തെറ്റല്ല. അമേരിക്കയില്‍ വര്‍ദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍ തടയാന്‍ ഈ നയം പ്രാബല്യത്തില്‍ വരുത്താം.

സംഗീതം പാപമാകുന്നത്

സംഗീതം പാപമാകുന്നത്

സംഗീതം ഒരു മനുഷ്യനെ മദ്യം പോലെ വിഷലിപ്തനാക്കുന്നു. സംഗീതം ആസ്വദിക്കുന്നത് തെറ്റല്ലെന്ന് സമ്മതിക്കാത്ത മുസ്ലിം പണ്ഡിതന്മാര്‍ വിശ്വാസികളെ വഴിതെറ്റിക്കുകയാണ്.

പരിണാമത്തെക്കുറിച്ച്

പരിണാമത്തെക്കുറിച്ച്

ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം അടിസ്ഥാനരഹിതമാണ്. പരിണാമ സിദ്ധാന്തത്തെക്കുറിച്ച് മാത്രമാണ് ഡാര്‍വിന്‍ പറഞ്ഞിട്ടുള്ളത്. ഒരു പുസ്തകവും പരിണാമ സിദ്ധാന്തത്തിന്റെ സത്യത്തെക്കുറിച്ച് പറയുന്നില്ല. ഖുര്‍ആനില്‍ പോലും പരാമര്‍ശിക്കപ്പെടാത്ത കാര്യം തെറ്റാണെന്നും സാക്കിര്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നു.

 വിവാദ പ്രസംഗങ്ങള്‍

വിവാദ പ്രസംഗങ്ങള്‍

ബംഗ്ലാദേശും ഇന്ത്യയും ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ തീവ്ര മുസ്ലിം ചിന്താഗതിയുള്ളവരില്‍ ആഴത്തില്‍ വേരോടിയിട്ടുള്ളതാണ് സാക്കിറിന്റെ തീപാറുന്ന മതപ്രഭാഷണങ്ങള്‍. യൂട്യൂബിലുള്‍പ്പെടെ ഇപ്പോഴും പ്രചരിച്ചുകൊണ്ടിരിക്കുന്ന പ്രസംഗങ്ങള്‍ മുസ്ലിങ്ങള്‍ക്കിടയില്‍ ശക്തമായ സ്വാധീനമുള്ളവയാണ്.

 മറ്റ് മതങ്ങളോടുള്ള കാഴ്ചപ്പാട്

മറ്റ് മതങ്ങളോടുള്ള കാഴ്ചപ്പാട്

ഇസ്ലാമിന് പുറത്തുള്ള മതങ്ങളെ നിശിതമായി വിമര്‍ശിക്കുന്ന സാക്കിറിന്റെ വര്‍ഗ്ഗീയത നിറഞ്ഞ നിലപാടുകളാണ് ബ്രിട്ടന്‍, കാനഡ, മലേഷ്യ എന്നീ രാജ്യങ്ങള്‍ സാക്കിറിന് വിലക്കേര്‍പ്പെടുത്തിയതിന് പിന്നിലുള്ള കാരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+