കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇംഗ്ലീഷ് ഉപയോഗം കുറയ്ക്കണം; ഇന്ത്യക്കാർ മാതൃഭാഷയിൽ സംസാരിക്കണമെന്ന് ഉപരാഷ്ട്രപതി

  • By Akshay
Google Oneindia Malayalam News

ദില്ലി: ഇന്ത്യക്കാര്‍ അവരവരുടെ മാതൃഭാഷയില്‍ സംസാരിക്കണമെന്നും ഇംഗ്ലീഷ് ഉപയോഗം കുറക്കണമെന്നും ഉപരാഷ്ട്രപതി വെങ്കയ്യനായിഡു. രണ്ട് പേര്‍ക്കും തമിഴ് അറിയുമെങ്കില്‍ ഒരു തമിഴന്‍ എന്തിന് മറ്റൊരു തമിഴനോട് ഇംഗ്ലീഷ് സംസാരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ സംസ്‌കാരത്തെയും പാരമ്പര്യത്തെയുമാണ് ഇന്ത്യക്കാര്‍ ഉത്തേജിപ്പിക്കേണ്ടതെന്നും പാശ്ചാത്യ ജീവിത ശൈലിയെ അല്ലെന്നും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പറഞ്ഞു. ഇപ്പോള്‍ നമുക്ക് ഇംഗ്ലീഷിനോട് അല്‍പം കൂടുതല്‍ താല്‍പര്യമുണ്ട്. നമ്മള്‍ അമ്മയെ അമ്മ എന്നല്ല ഇപ്പോള്‍ വിളിക്കുന്നത്. മമ്മിയെന്നാണെന്നു വെങ്കയ്യനായിഡു പറഞ്ഞു.

Venkaiah Naidu

അതേസമയം രാജ്യത്തിന്റെ വികസനത്തിനായി വലിയ പങ്ക് വഹിക്കുന്നുവെന്ന് ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കുടുംബത്തിന്റെയും രാജ്യത്തിൻ‌റെയും വികസനത്തിൽ സ്ത്രീകളുടെ പങ്ക് നിർണ്ണായകമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ജനസംഖ്യയിൽ 50 ശതമാനം വരുന്ന സ്ത്രീകളെ രാഷ്ട്രീയപരമായും സാമ്പത്തികപരമായും ശക്തിപ്പെടുത്തുന്നതിന് ശ്രമങ്ങൾ നടന്നുവരികയാണെന്നും അദ്ദേഹം പറ‍ഞ്ഞു.

English summary
‘Amma’ or ‘Ammi’ comes from the heart while ‘Mommy’ comes from the lips, Vice President M Venkaiah Naidu said on Tuesday, as he urged people to speak in their mother tongue.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X