Get Updates
Get notified of breaking news, exclusive insights, and must-see stories!

യെദ്യൂരപ്പയെ സുപ്രീം കോടതി തുണയ്ക്കുമോ? തുണച്ചാലും രക്ഷയില്ല... സ്പീക്കര്‍ തെരഞ്ഞെടുപ്പ് പെടുത്തും!!

Recommended Video

cmsvideo
    Karnataka Elections 2018 : സ്പീക്കർ തെരഞ്ഞെടുപ്പ് ബിജെപിയെ തുണക്കുമോ?| Oneindia Malayalam

    ബെംഗളൂരു: കര്‍ണാടകയില്‍ രണ്ട് ദിവസമായി തുടരുന്ന രാഷ്ട്രീയ നാടകത്തിന് ഇന്ന് ക്ലൈമാക്സ് ഉണ്ടായേക്കുമെന്ന് ഉറ്റുനോക്കുകയാണ് രാജ്യം. സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയ്ക്ക് ഭരണത്തില്‍ തുടരണമെങ്കില്‍ ഇനിയും കടമ്പകള്‍ കടക്കേണ്ടതുണ്ട്. അതില്‍ ഒന്ന് സുപ്രീം കോടതി വിധിയാണ്. യെദ്യൂരപ്പ സര്‍ക്കാരിനെതിരെ കോണ്‍ഗ്രസും ജെഡിഎസും സമര്‍പ്പിച്ച ഹരജിയില്‍ ഇന്നാണ് സുപ്രീം കോടതി വിധി പറയുക.

    ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ക്ക് നല്‍കിയ പിന്തുണ കത്ത് ഇന്നാണ് സുപ്രീം കോടതിയില്‍ ഹാജരാക്കേണ്ടത്. രാവിലെ 10.30 ന് കോടതി ഇത് പരിശോധിക്കും. കോടതിയുടെ വിധി അനുകൂലമായാലും വിശ്വാസവോട്ടെടുപ്പിന് മുന്നേയുള്ള സ്പീക്കര്‍ തിരഞ്ഞെടുപ്പും യെദ്യൂരപ്പ സര്‍ക്കാരിനെ തിരിഞ്ഞ് കൊത്തും

    പ്രോടേം സ്പീക്കര്‍

    പ്രോടേം സ്പീക്കര്‍

    സ്പീക്കര്‍ ഇല്ലാത്തതിനാല്‍ നിലവില്‍ സഭയില്‍ ഭൂരിപക്ഷം തെളിയിക്കാനുള്ള വിശ്വാസ വോട്ടെടുപ്പ് നടത്തണമെങ്കില്‍ ഒരു ഇടക്കാല സ്പീക്കര്‍ (പ്രോടേം സ്പീക്കര്‍) ആവിശ്യമാണ്. നിലവില്‍ കോണ്‍ഗ്രസ് വി ദേശ്പാണ്ഡെയും ബിജെപി ഉമേഷ് കട്ടിയേയുമാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഗവര്‍ണറാണ് ഇവരെ നിയമിക്കുക.

    നിര്‍ണായകം

    നിര്‍ണായകം

    പ്രോടേം സ്പീക്കറാണ് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ സത്യപ്രതിജ്ഞ ചെയ്യിക്കുകയും സ്പീക്കര്‍ തിരഞ്ഞെടുപ്പിന് നേതൃതം നല്‍കുകയും ചെയ്യുക. ജഗദീഷ് ഷെട്ടാറിനേയോ കെജി ബൊപ്പയേയോ ആണ് ബിജെപി സ്പീക്കര്‍ സ്ഥാനത്തേക്ക് പരിഗണിക്കുക. സ്പീക്കറെ ലഭിക്കുകയെന്നത് ബിജെപിയെ സംബന്ധിച്ച് നിര്‍ണായകമാണ്. കോണ്‍ഗ്രസ്-ജെഡിഎസ് പക്ഷത്തുള്ള എംഎല്‍എമാര്‍ തങ്ങള്‍ക്ക് അനുകൂലമായി ക്രോസ് വോട്ട് ചെയ്യുമെന്ന പ്രതീക്ഷയിലാണ് ബിജെപി.

    ജയിക്കാന്‍

    ജയിക്കാന്‍

    സ്പീക്കര്‍ തിരഞ്ഞെടുപ്പുണ്ടായാല്‍ 221 അംഗങ്ങളാകും ഇത്തവണ വോട്ടെടുപ്പിന് ഉണ്ടാകുക. കോണ്‍ഗ്രസ് -ജെഡിഎസ് കക്ഷികള്‍ വിപ്പ് നല്‍കിയാല്‍ 116 എന്ന സംഖ്യ മറികടക്കാന്‍ ബിജെപിക്ക് ആകുമോയെന്നതാണ് സംശയം. അതേസമയം കോണ്‍-ജെഡിഎസ് പക്ഷത്തെ 15 എംഎല്‍എമാരെ രാജിവെപ്പിക്കാന്‍ ബിജെപിക്ക് ആയാല്‍ 104 അംഗങ്ങളെ വെച്ച് സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ജയിക്കാനാകും.

    പരുങ്ങലില്‍

    പരുങ്ങലില്‍

    അതേസമയം 116 പേരും കോണ്‍ഗ്രസ്-ജെഡിഎസ് പക്ഷത്ത് തുടര്‍ന്നാല്‍ സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ തന്നെ ബിജെപിയുടെ സ്ഥിതി പരുങ്ങലിലാവും. അങ്ങനെയെങ്കില്‍ വിശ്വാസ വോട്ടെടുപ്പ് എന്ന സാധ്യത പോലുമില്ലാതെ ബിജെപി സര്‍ക്കാര്‍ രാജിവെച്ച് ഒഴിയേണ്ടി വരും.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+