കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ഗാന്ധിക്കെതിരെ സ്പീക്കര്‍; മോദിയെ കെട്ടിപ്പിടിച്ചത് ശരിയായില്ല

  • By Desk
Google Oneindia Malayalam News

ദില്ലി: ലോക്‌സഭയില്‍ അവിശ്വാസ പ്രമേയ ചര്‍ച്ചകള്‍ പുരോഗമിച്ചുകൊണ്ടിരിക്കെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത് നാടകീയമായ നീക്കങ്ങളായിരുന്നു. മോദിക്കെതിരേയും ബിജെപി സര്‍ക്കാറിനുമെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചായിരുന്നു അവിശ്വാസപ്രമേയത്തിലുള്ള രാഹുല്‍ ഗാന്ധിയുടെ പ്രസംഗം. പ്രസംഗത്തിന് ശേഷം സീറ്റില്‍ ഇരിക്കാതെ നേര ഭരണപക്ഷ ഭാഗത്തെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കൈ കൊടുത്ത രാഹുല്‍ ശേഷം അദ്ദേഹത്തെ കെട്ടിപ്പിടിക്കുകയും ചെയ്തു.

<strong>ഇത്തവണ ചാണക്യതന്ത്രം കോണ്‍ഗ്രസ്സിന്റേത്; ബിജെപിയെ വെട്ടിലാക്കാന്‍ പുതിയ നീക്കം, ഇറങ്ങിപ്പോയേക്കും</strong>ഇത്തവണ ചാണക്യതന്ത്രം കോണ്‍ഗ്രസ്സിന്റേത്; ബിജെപിയെ വെട്ടിലാക്കാന്‍ പുതിയ നീക്കം, ഇറങ്ങിപ്പോയേക്കും

രാഹുലിന്റെ ഈ നീക്കം ഏറെ കൗതുകത്തോടെയാണ് സഭ കണ്ടത്. ഞാന്‍ ഇത്രയും നേരം നിങ്ങളെ വിമര്‍ശിച്ചു. എന്നാല്‍ വ്യക്തപരമായി നിങ്ങളോട് എനിക്ക് ദേഷ്യമില്ല. എന്റേത് കോണ്‍ഗ്രസ് സംസ്‌കാരണമാണെന്ന് പറഞ്ഞ് പ്രസംഗം അവസാനിപ്പിച്ചതിന് ശേഷമായിരുന്നു രാഹുല്‍ മോദിയുടെ അരികില്‍ എത്തി കെട്ടിപ്പിടിച്ചത്.

confidenc

രാഹുലിന്റെ നീക്കങ്ങല്‍ സഭയില്‍ അപ്പോള്‍ ചിരിപടര്‍ത്തിയെങ്കിലും വീണ്ടും സഭ സമ്മേളിച്ചപ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷന്റെ ഇടപെടലിനെതിരെ ലോക്‌സഭ സ്പീക്കര്‍ രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോള്‍. രാഹുല്‍ പ്രധാനമന്ത്രിയെ കെട്ടിപ്പിട്ടിച്ചത് ശരിയായില്ല.സഭ കീഴ് വഴക്കങ്ങളേയും പ്രധാനമന്ത്രി പദത്തേയും രാഹുല്‍ മാനിക്കണമെന്നും സ്പീക്കര്‍ പറഞ്ഞു. രാഹുലിന്റേത് ചിപ്‌കോ സമരമായിരുന്നെന്നാണ് രാജ്‌നാഥ് സിങ്ങ് പ്രതികരിച്ചത്.

English summary
Speaker objects to Rahul's hugplomacy, says respect decorum of House
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X