കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിപക്ഷ നേതാവിനെ സ്പീക്കര്‍ തീരുമാനിക്കും?

Google Oneindia Malayalam News

ദില്ലി: ഭരണമോ പോയി, പ്രതിപക്ഷ നേതാവിനെ പോലും കിട്ടില്ലേ എന്ന ആശങ്കയിലാണ് കോണ്‍ഗ്രസ് പാര്‍ട്ടി. പ്രതിപക്ഷ നേതാവാകാന്‍ ലോക്‌സഭയിലെ ആകെ അംഗങ്ങളുടെ പത്ത് ശതമാനം സീറ്റുകളെങ്കിലും പാര്‍ട്ടിക്ക് വേണം എന്നാണ് ചട്ടം. എന്നാല്‍ 545 അംഗ സഭയില്‍ കോണ്‍ഗ്രസിന് കിട്ടിയിരിക്കുന്നത് 44 സീറ്റുകള്‍. പ്രതിപക്ഷ നേതാവിനെ തീരുമാനിക്കാന്‍ വേണ്ടതിലും 11 സീറ്റുകള്‍ കുറവ്.

ഭരണപക്ഷത്തിരിക്കുന്ന ബി ജെ പിക്ക് ഒറ്റയ്ക്ക് 282 സീറ്റുകളാണ് ഉള്ളത്. കോണ്‍ഗ്രസ് പാര്‍ട്ടിയെ തിരഞ്ഞെടുപ്പില്‍ നയിച്ച രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവാകുമോ എന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉറ്റുനോക്കുന്നുണ്ട്. തിരഞ്ഞെടുപ്പില്‍ പറഞ്ഞുകേട്ട രാഹുല്‍ - മോദി യുദ്ധം പാര്‍ലമെന്റില്‍ എങ്കിലും കാണാം എന്ന പ്രതീക്ഷയിലാണവര്‍.

inc

പ്രതിപക്ഷ നോതാവിനെ തിരഞ്ഞെടുക്കാന്‍ ആവശ്യമായ അംഗബലം കോണ്‍ഗ്രസിന് ഇല്ലാത്ത സാഹചര്യത്തില്‍ പുതുതായി തിരഞ്ഞെടുക്കപ്പെടുന്ന സ്പീക്കര്‍ക്കാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള അധികാരം. ഇത് സംബന്ധിച്ച് രണ്ട് നിയമങ്ങളാണ് ഉള്ളത്. ഡയറക്ഷന്‍സ് ഓഫ് ദ സ്പീക്കര്‍ ഓഫ് ലോക്‌സഭ എന്ന പുസ്തകത്തിലും ഇതേക്കുറിച്ച് പരാമര്‍ശമുണ്ട്.

1998 ലെ നിയമപ്രകാരം 55 ല്‍ കുറയാത്ത അംഗസഖ്യയുള്ള അംഗീകൃത പാര്‍ട്ടികള്‍ക്കാണ് പ്രതിപക്ഷ നേതാവിനെ നിശ്ചയിക്കാനുള്ള അധികാരം. പ്രതിപക്ഷ നേതാവിന്റെ ശമ്പളം, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവ പരാമര്‍ശിക്കുന്നതാണ് 1977 ലെ നിയമം. സ്പീക്കറുടെ അംഗീകാരമുണ്ടെങ്കില്‍ അംഗബലം നോക്കാതെ തന്നെ സഭയിലെ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിക്ക് പ്രതിപക്ഷ നേതാവിനെ നിശ്ചയിക്കാന്‍ പറ്റിയേക്കും.

English summary
Speaker to decide on leader of opposition status to Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X