Get Updates
Get notified of breaking news, exclusive insights, and must-see stories!

'സ്പീക്കറുടെ അവകാശങ്ങളും ഇല്ലാതാക്കും'; സഭയിൽ അഖിലേഷ് യാദവ് അമിത് ഷാ വാക്ക് പോര്

സ്പീക്കറുടെ അധികാരത്തെ ചൊല്ലി ആഭ്യന്തര മന്ത്രി അമിത് ഷായും സമാജ്വാദി പാർട്ടി തലവൻ അഖിലേഷ് യാദവും തമ്മിൽ സഭയിൽ വാക്ക്പോര്. ലോക്‌സഭാ സ്പീക്കറുടെ അവകാശങ്ങളും ഇല്ലാതാകുമെന്നും പ്രതിപക്ഷം അദ്ദേഹത്തിന് വേണ്ടിയും പോരാടേണ്ടി വരുമെന്നുമുള്ള അഖിലേഷിന്റെ ആരോപണമാണ് പോരിന് കാരണമായത്. വഖബ് ബില്ല് അവതരണത്തിനിടെയാണ് ഇരുനേതാക്കളും ആരോപണ പ്രത്യാരോപണവുമായി കൊമ്പുകോർത്തത്.

'നിങ്ങളുടെ അവകാശങ്ങളും ഞങ്ങളുടെ അവകാശങ്ങളും വെട്ടിക്കുറയ്ക്കപ്പെടുന്നു, നിങ്ങൾ ജനാധിപത്യത്തിൻ്റെ വിധികർത്താവാണ്. നിങ്ങളുടെ ചില അവകാശങ്ങൾ തട്ടിയെടുക്കപ്പെടുന്നുവെന്നും ഞങ്ങൾ നിങ്ങൾക്കായി പോരാടേണ്ടിവരുന്നെന്നുമാണ് ഞാൻ കേട്ടത്', എന്നായിരുന്നു സ്പീക്കറെ കുറിച്ച് അഖിലേഷ് പറഞ്ഞത്. അതേസമയം സ്പീക്കറെ അപമാനിക്കുന്നതാണ് അഖിലേഷിന്റെ പ്രതികരണമെന്ന് അമിത് ഷാ ആരോപിച്ചു.

khileshamit2

സ്പീക്കറുടെ അവകാശം പ്രതിപക്ഷത്തിന് മാത്രം ബാധകമായ കാരമല്ല, അത് സഭ മൊത്തത്തിൽ ബാധകമായ വിഷയമാണ്.നിങ്ങളല്ല സ്പീക്കറുടെ അവകാഷസംരക്ഷകൻ', അമിത് ഷാ പറഞ്ഞു. അതേസമയം വിഷയത്തിൽ അഖിലേഷ് യാദവിന് സ്പീക്കർ ഓം ബിർല താക്കീത് നൽകി. സ്പീക്കറെ കുറിച്ച് സഭാംഗങ്ങളാരും തന്നെ പ്രതികരിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. സ്പീക്കറെ കുറിച്ച് വ്യക്തിപരമായ പരാമർശങ്ങൾ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം വഖഫ് ഭേദഗതി ബില്ലിനെതിരേയും അഖിലേഷ് യാദവ് തുറന്നടിച്ചു. ഇതിന് പിന്നിൽ രാഷ്ട്രീയമുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. 'തിരഞ്ഞെടുപ്പിന് ഒരു ജനാധിപത്യ പ്രക്രിയ ഉണ്ടെന്നിരിക്കെ ആളുകളെ നാമനിർദ്ദേശം ചെയ്യുന്നത്? സമുദായത്തിന് പുറത്തുള്ള ആരും മറ്റ് മതസംഘടനകളുടെ ഭാഗമല്ല. അമുസ്‌ലിംകളെ വഖഫ് ബോഡികളിൽ ഉൾപ്പെടുത്തുന്നത് കൊണ്ട് എന്താണ് അർത്ഥമാക്കുന്നത്.ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ശേഷം ചില കടുത്ത അനുഭാവികളെ തൃപ്തിപ്പെടുത്താനാണ് ബിജെപി ഈ നിയമം കൊണ്ടുവന്നതെന്നും യാദവ് വിമർശിച്ചു.

വഖഫ് ബോർഡിൻറെ അധികാരങ്ങൾ വെട്ടിക്കുറയ്ക്കാനുള്ള ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചതിന് പിന്നാലെ പ്രതിപക്ഷം ഒന്നടങ്കം പ്രതിഷേധമുയർത്തിയിരുന്നു. ബിൽ ഭരണഘടനയ്ക്ക് നേരെയുള്ള ആക്രമണമാണെന്നായിരുന്നു ഇന്ത്യ സഖ്യ നേതാക്കൾ തുറന്നടിച്ചത്. ക്ഷേത്ര ഭരണത്തിൽ മുസ്ലീങ്ങളെ ഉൾപ്പെടുത്താറുണ്ടോയെന്നും സഖ്യനേതാക്കൾ ചോദിച്ചു. നിയമം മുസ്ലീങ്ങളോടുള്ള അനീതിയാണെന്നായിരുന്നു സമാജ്വാദി പാർട്ടി നേതാക്കൾ പ്രതികരിച്ചത്. വലിയ തെറ്റാണ് നടക്കാൻ പോകുന്നതെന്നും ഇതിന്റെ ഫലം കാലങ്ങളോളം അനുഭവിക്കേണ്ടി വരുമെന്നും നേതാക്കൾ പറഞ്ഞു.

വഖഫ് ബോര്‍ഡുകളില്‍ 2 മുസ്‌ലിം ഇതര വിഭാഗക്കാരെയും 2 വനിതകളെയും ഉറപ്പാക്കണമെന്നാണ് ഭേദഗതിയിൽ പ്രധാനമായി പറയുന്നത്. വനിതകളെ സഹായിക്കാനാണ് ഇതെന്നും കേന്ദ്രം വാദിക്കുന്നു. അതേസമയം പ്രതിപക്ഷ പ്രതിേധത്തെ തുടർന്ന് ബിൽ സംയുക്ത പാർലമെന്ററി സമിതിക്ക് വിട്ടു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+