ജയലളിതക്ക് സന്തോഷ വാര്‍ത്ത, ജാമ്യാപേക്ഷ ഒക്ടോബര്‍ 1ന്
ബാംഗ്ലൂര്‍: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ബാംഗ്ലൂരിലെ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന ജയലളിതക്ക് സന്തോഷ വാര്‍ത്ത. ജാമ്യ ഹര്‍ജി പരിഗണിക്കുന്നതിന് അഞ്ച് ദിവസത്തെ കാലതാമസം ഇല്ല. ഒക്ടോബര്‍ ഒന്നിന് തന്നെ കോടതി ഹര്‍ജി പരിഗണിക്കും. കോടതി ഇതിനായി പ്രത്യേക സിറ്റിങ് നടത്തും.
വിധി പഠിക്കാന്‍ സമയം വേണം എന്ന പ്രോസിക്യൂഷന്റെ ആവശ്യം പരിഗണിച്ചാണ് അവധിക്കാല ബഞ്ച് ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഒക്ടോബര്‍ 6 ലേക്ക് നീട്ടിയത്. എന്നാല്‍ ജാമ്യ ഹര്‍ജി പരിഗണിക്കുന്നതിന് പ്രോസിക്യൂഷന് വിധി പഠിക്കേണ്ട കാര്യമില്ലെന്ന വാദം പിന്നീട് കോടതി അംഗീകരിക്കുകയായിരുന്നു. ചീഫ് ജസ്റ്റിസിന് പ്രത്യേക മെമ്മോറാണ്ടം നല്‍കിയതിനെ തുടര്‍ന്നാണ് തീരുമാനം.

രാജ്യത്തെ പ്രമുഖ ക്രിമിനല്‍ അഭിഭാഷകനായ രാം ജത്മലാനിയാണ് ചെവ്വാഴ്ച രാവിലെ ജയലളിതക്ക് വേണ്ടി കോടതിയില്‍ ഹാജരായത്. ഇംഗ്ലണ്ടില്‍ നിന്ന് ഈ കേസ് വാദിക്കാന്‍ വേണ്ടിയാണ് അദ്ദേഹം ബാംഗ്ലൂരില്‍ എത്തിയത്. ഇക്കാര്യം അറിയിച്ചിട്ടും കോടതി ഹര്‍ജി പരിഗണിക്കാന്‍ ആദ്യം തയ്യാറായിരുന്നില്ല.
കേസിന്റെ വാദം കേള്‍ക്കുന്നത് വേഗത്തിലാക്കണം എന്നാവശ്യപ്പെട്ടാണ് ജയലളിതയുടെ അഭിഭാഷകര്‍ ചീഫ് ജസ്റ്റിസിനെ സമീപിച്ചത. എന്തായാലും കോടതിയുടെ തീരുമാനം ജയലളിതക്കും എഐഎഡിഎംകെക്കും ആശ്വാസം നല്‍കുന്നതാണ്.
സെപ്റ്റംബര്‍ 27 മുതല്‍ ബാംഗ്ലൂരിലെ പരപ്പന അഗ്രഹാര ജയലിലാണ് ജയലളതി ഉള്ളത്. വിഐപി പരിഗണനയാണ് ജയില്‍ അധികൃതര്‍ നല്‍കുന്നത്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications