കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയിലില്‍ ആള്‍ദൈവത്തിന് രാജകീയ സൗകര്യങ്ങള്‍, വെള്ളം,കുപ്പി,സഹായി.. എല്ലാം സജ്ജം..

  • By Anoopa
Google Oneindia Malayalam News

ചണ്ഡീഗണ്ഡ്: ബലാത്സംഗക്കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ആള്‍ദൈവം റാം റഹീം സിങ്ങിന് ജയിലില്‍ രാജീയ സൗകര്യങ്ങള്‍. റോഹ്തക് ജയിലില്‍ കഴിയുന്ന റാം റഹീമിനെ പ്രത്യേക സെല്ലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. പ്രത്യേകം സഹായിയെത്തന്നെ ജയിലില്‍ ഈ സ്വയം പ്രഖ്യാപിത ആള്‍ദൈവത്തിന് ഒരുക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം റാം റഹീമിന്റെ അറസ്റ്റിനെ തുടര്‍ന്നുണ്ടായ അക്രമസംഭവങ്ങള്‍ തടയുന്നതില്‍ തങ്ങള്‍ക്ക് വീഴ്ച പറ്റിയെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഘട്ടര്‍ സമ്മതിച്ചു. അക്രമത്തിന് ഇരകളായവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്നും പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

അക്രമത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 32 ആയി. ആയിരത്തോളം ആളുകള്‍ക്ക് പരിക്കേറ്റിറ്റുണ്ട്.

കുപ്പി, വെള്ളം, സഹായി

കുപ്പി, വെള്ളം, സഹായി

റോഹ്തക് ജയിലില്‍ പ്രത്യേക സെല്ലില്‍ പാര്‍പ്പിച്ചിരിക്കുന്ന റാം റഹീമിന് കുടിക്കാന്‍ കുപ്പിവെള്ളവും പ്രത്യേക സഹായിയെയും ഏര്‍പ്പാടാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സഹായി റാം റഹീമിനെ പാര്‍പ്പിച്ചിരിക്കുന്ന സെല്ലില്‍ തന്നെയാണെന്നും എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

 എത്തിയതു നാടകീയമായി..

എത്തിയതു നാടകീയമായി..

ഹെലികോപ്റ്ററിലാണ് റാം റഹീമിനെ ജയിലില്‍ എത്തിച്ചത്. കോടതി വിധി കേള്‍ക്കാനെത്തിയതും നാടകീടയമായിട്ടായിരുന്നു. 200 കാറുകളാണ് റാം റഹീമിന് അകമ്പടി സേവിച്ചത്. ആള്‍ദൈവം സഞ്ചരിച്ചത്ബുള്ളറ്റ് പ്രൂഫ് കാറിലും.

 താത്കാലിക ജയില്‍

താത്കാലിക ജയില്‍

റാം റഹീമിനായി താത്കാലിക ജയിലാണ് പോലീസ് ആദ്യം തയ്യാറാക്കിയത്. പോലീസ് ഗസ്റ്റ് ഹൗസ് ജയില്‍ ആക്കി മാറ്റുകയായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരത്തോടു കൂടി ഇയാളെ റോഹ്തകിലുള്ള ജയിലില്‍ എത്തിച്ചു.

വെള്ള വസ്ത്രം, നീണ്ട മുടി

വെള്ള വസ്ത്രം, നീണ്ട മുടി

വെള്ള വസ്ത്രമായിരുന്ന കോടതിയിലെത്തുമ്പോള്‍ റാം റഹീമിന്റെ വേഷം. നീണ്ടു കറുത്ത മുടി അഴിച്ചിട്ടിരുന്നു. കേസില്‍ തിങ്കളാഴ്ചയാണ് ശിക്ഷ വിധിക്കുന്നത്. തിങ്കളാഴ്ചത്തെ വിധി വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ്.

രാഷ്ട്രീയക്കാരുടെ പ്രിയങ്കരന്‍

രാഷ്ട്രീയക്കാരുടെ പ്രിയങ്കരന്‍

ഹരിയാനയില്‍ ആദ്യ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തുന്നതിന് സര്‍വ്വ പിന്തുണയും ദേരാ സച്ചാ സൗദ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ബിജെപി മന്ത്രിമാര്‍ പല തവണ സിര്‍സയിലുള്ള ദേരാ സച്ചാ സൗദ ആസ്ഥാനം സന്ദര്‍ശിക്കാറുമുണ്ടായിരുന്നു.മുന്‍പ് കോണ്‍ഗ്രസിനും റാം റഹീം പിന്തുണ നല്‍കിയിരുന്നു.

മരണം 32

മരണം 32

അതേസമയം ഉത്തരേന്ത്യയില്‍ പൊട്ടിപ്പുറപ്പെട്ട അക്രമത്തില്‍ മരണസംഖ്യ 32 ആയി. കലാപം നിയന്ത്രിക്കാനാകാതിരുന്ന സര്‍ക്കാരും പ്രതിക്കൂട്ടിലാണ്. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഘട്ടര്‍ രാജി വെക്കണമെന്ന ആവശ്യമാണ് പല കോണുകളില്‍ നിന്നും ഉയര്‍ന്നു വരുന്നത്.

English summary
Special Cell, Bottled Water And Assistant For Ram Rahim In Rohtak Jail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X