കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയോധ്യ – ബാബറി ഭൂമി തര്‍ക്ക കേസ്; മധ്യസ്ഥ ശ്രമം തുടങ്ങി, മൂന്നംഗ സമിതിയിലെ അംഗങ്ങള്‍ അയോധ്യയിൽ, ലക്ഷ്യം തര്‍ക്ക മന്ദിരത്തിന് സുസ്ഥിര പരിഹാരം!

  • By Desk
Google Oneindia Malayalam News

അയോധ്യ: ദശാബ്ദങ്ങള്‍ പഴക്കമുള്ള ബാബരി മസ്ജിദ്- രാമജന്മഭൂമി തര്‍ക്ക പരിഹാരത്തിനായി സുപ്രീംകോടതി നിയമിച്ച മൂന്നംഗ സമിതിയിലെ അംഗങ്ങള്‍ അയോധ്യയിലെത്തി. മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീരാം പഞ്ചു, ആത്മീയാചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍ എന്നിവരാണ് മധ്യസ്ഥതയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന തയ്യാറെടുപ്പുകള്‍ക്ക് മേല്‍നോട്ടം വഹിക്കാനായി ഇന്നെത്തിയത്.

<strong>100 കോടിയുടെ നികുതി വെട്ടിപ്പ് മായാവതിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ആദായനികുതി വകുപ്പിന്‍റെ റെയ്ഡ്</strong>100 കോടിയുടെ നികുതി വെട്ടിപ്പ് മായാവതിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ആദായനികുതി വകുപ്പിന്‍റെ റെയ്ഡ്

അതേസമയം സമിതി തലവനും സുപ്രീംകോടതിയിലെ മുന്‍ ന്യായാധിപനുമായ എഫ്.എം. കഫീലുള്ള മാര്‍ച്ച് 15ന് അയോധ്യയില്‍ എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. മധ്യസ്ഥ അംഗങ്ങള്‍ക്ക് സഹായത്തിനായി യോഗി ആദിത്യ നാഥ് സര്‍ക്കാര്‍ ഔധ് സര്‍വകലാശാല ക്യാംപസില്‍ ഒരു മിനി സെക്രട്ടറിയേറ്റ് സ്ഥാപിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Ayodhya

സുപ്രീംകോടതിയിലെ മുന്‍ ജഡ്ജി എഫ്.എം കലിഫുള്ള അധ്യക്ഷനായ സമിതിയില്‍ ആത്മീയ ഗുരു ശ്രീ ശ്രീ രവിശങ്കറും, അറിയപ്പെടുന്ന അഭിഭാഷകനായ ശ്രീറാം പഞ്ചുവുമുള്ളതിനാല്‍ കക്ഷികളുമായി സുഗമമായ ചര്‍ച്ചകള്‍ നടത്താന്‍ സാധിക്കുമെന്നും എളുപ്പം ഒത്തുതീര്‍പ്പിന് സാധ്യമാകുമെന്നും കേസ് പരിഗണിക്കവെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് നിരീക്ഷിച്ചിരുന്നു.

ഉത്തര്‍പ്രദേശിലെ ഫൈസാബാദ് മണ്ഡലത്തില്‍ നടക്കുന്ന മധ്യസ്ഥ ശ്രമങ്ങളുടെ ഉള്ളടക്കം മാധ്യമങ്ങള്‍ക്ക് പോലും ലഭിക്കാത്ത വിധം തീര്‍ത്തും രഹസ്യ സ്വഭാവമുള്ളതാണ്. സമിതി അംഗങ്ങള്‍ നാലാഴ്ചയ്ക്കകം സ്റ്റാറ്റസ് റിപ്പോര്‍ട്ടും എട്ട് ആഴ്ചയ്ക്കകം അന്തിമ റിപ്പോര്‍ട്ടും കോടതിയില്‍ സമര്‍പ്പിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്.

നേരത്തെ, അതായത് മാര്‍ച്ച് 6 ന് നിര്‍മോഹി അഖാര ഒഴികെയുള്ള ഹിന്ദു സംഘടനകള്‍ വ്യര്‍ത്ഥമായ ഉദ്യമമാണ് കോടതി നിര്‍ദേശമെന്ന് പറഞ്ഞ് മധ്യസ്ഥ ശ്രമങ്ങള്‍ക്കെതിരെ എതിര്‍പ്പ് അറിയിച്ചിരുന്നു. അദേഹം സമയം മുസ്ലീം കക്ഷികള്‍ തീരുമാനത്തെ സ്വാഗതം ചെയ്തു. മധ്യസ്ഥരുടെ റിപ്പോര്‍ട്ട് പരിഗണിച്ച് വിധി പുറപ്പെടുവിക്കാനാണ് കോടതിയുടെ ആലോചനയെന്നും അതിനായി തര്‍ക്ക കക്ഷികള്‍ തങ്ങളുടെ തീരുമാനം മധ്യസ്ഥരുമായി തുറന്നു സംസാരിക്കണമെന്നും അഞ്ചംഗ ബെഞ്ച് നിര്‍ദേശിച്ചു.

English summary
Special Flight to Take Mediators to Ground Zero in Ayodhya Today, Mini Secretariat Comes up for Talks.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X