Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രത്യേക പദവി പ്രധാനമന്ത്രിക്ക് മാത്രം; കോണ്‍ഗ്രസിനെ അടിച്ചിരുത്തി അമിത് ഷാ പാര്‍ലമെന്റില്‍

ദില്ലി: വിവാദമായ എസ്പിജി ബില്ലില്‍ ചര്‍ച്ചയ്ക്ക് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എസ്പിജി നിയമത്തില്‍ വള്ളം ചേര്‍ത്തത് കോണ്‍ഗ്രസ് ആണെന്ന് അദ്ദേഹം ആരോപിച്ചു. 1988ല്‍ എസ്പിജി രൂപീകരിക്കുമ്പോള്‍ പ്രധാനമന്ത്രിക്കും മുന്‍ പ്രധാനമന്ത്രിക്കും സുരക്ഷ ഒരുക്കാന്‍ വേണ്ടിയാണെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് കാലാകാലങ്ങള്‍ നിയമത്തില്‍ മാറ്റംവരുത്തി. പ്രത്യേക പദവി പ്രധാനമന്ത്രിക്ക് മാത്രമാണെന്നും അമിത് ഷാ പറഞ്ഞു. പുതിയ ഭേദഗതി വഴി എസ്പിജി നിയമത്തിന്റെ തനതായ രൂപത്തിലേക്ക് തിരിച്ചുപോകുകയാണെന്നും അമിത് ഷാ ലോക്‌സഭയില്‍ പറഞ്ഞു.

Photo

കഴിഞ്ഞ തിങ്കളാഴ്ചയാണ് എസ്പിജി ഭേദഗതി ബില്ല് ലോക്‌സഭയില്‍ അവതരിപ്പിച്ചത്. എസ്പിജി സുരക്ഷ പ്രധാനമന്ത്രിക്കും അദ്ദേഹത്തോടൊപ്പം താമസിക്കുന്ന ഭാര്യ, മക്കള്‍ എന്നിവര്‍ക്കും മാത്രമാണെന്നാണ് ബില്ലിലെ ഭേദഗതി. മുന്‍ പ്രധാനമന്ത്രിയുടെ കൂടെ താമസിക്കുന്ന ഭാര്യയ്ക്കും മക്കള്‍ക്കും എസ്പിജി സുരക്ഷ ലഭിക്കും. അതു അഞ്ചുവര്‍ഷം മാത്രമായിരിക്കും. എക്കാലത്തും സുരക്ഷ ലഭിക്കുന്ന രീതി ഇനിയുണ്ടാകില്ല.

ഗാന്ധി കുടുംബത്തിന്റെ എസ്പിജി സുരക്ഷ ഒഴിവാക്കിയതില്‍ കഴിഞ്ഞദിവസങ്ങളില്‍ പാര്‍ലമെന്റില്‍ ബഹളത്തിന് ഇടയാക്കിയിരുന്നു. സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്കാണ് നേരത്തെ എസ്പിജി സുരക്ഷയുണ്ടായിരുന്നത്. കഴിഞ്ഞാഴ്ച ആഭ്യന്തര മന്ത്രാലയം ഇതില്‍ മാറ്റംവരുത്തി. സിആര്‍പിഎഫ് സുരക്ഷയാണ് ഇപ്പോള്‍ നല്‍കുന്നത്.

ഇന്ദിരാഗാന്ധിയുടെ വധത്തിന് ശേഷമാണ് എസ്പിജി രൂപീകരിച്ചത്. പ്രധാനമന്ത്രിമാരുടെ സുരക്ഷാ സംഘം എന്ന നിലയിലായിരുന്നു ഇത്. രാജീവ് ഗാന്ധി പ്രധാനമന്ത്രി അല്ലാതിരുന്ന വേളയില്‍ എസ്പിജി സുരക്ഷ നല്‍കിയിരുന്നില്ല. എന്നാല്‍ അദ്ദേഹത്തിന്റെ വധത്തിന് ശേഷം ഭാര്യ സോണിയ ഗാന്ധിക്കും മക്കള്‍ക്കും എസ്പിജി സുരക്ഷ നല്‍കുകയായിരുന്നു. അന്നത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്തായിരുന്നു തീരുമാനം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+