കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാലേഗാവ് സ്‌ഫോടനം: സാധ്വി പ്രഗ്യയുടെ ജാമ്യാപേക്ഷ തള്ളി

  • By Dhyuthi
Google Oneindia Malayalam News

മുംബൈ: 2008ലെ മാലേഗാവ് സ്‌ഫോടന കേസില്‍ സന്യാസിനി പ്രഗ്യ സിങ് ഠാക്കൂറിന്റെ ജാമ്യാപേക്ഷ മുംബൈയിലെ എന്‍ഐഎയുടെ പ്രത്യേക കോടതി തള്ളി. സ്‌ഫോടനക്കേസില്‍ കേസില്‍ പ്രഗ്യ സിങ് താക്കൂര്‍ അടക്കം അഞ്ചുപേര്‍ക്ക് പങ്കില്ലെന്ന് കാണിച്ച് കഴിഞ്ഞമാസം എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. പ്രഗ്യ സിങ് ഠാക്കൂറിന്റെ ജാമ്യാപേക്ഷയെ എതിര്‍ക്കുന്നില്ലെന്ന് എന്‍െഎഎ നേരത്തെ തന്നെ കോടതിയെ അറിയിച്ചിരുന്നു.

സാധ്വിക്ക് പുറമേ ശിവ് നാരായണ്‍ കല്‍സന്‍ഗ്ര, ശ്യാം ബവഹര്‍ലാല്‍ സാഹു, ലോകേഷ് ശര്‍മ്മ, പ്രവീണ്‍ തക്കല്‍കി, ധാന്‍ സിംഗ് ചൗധരി എന്നിവരെയും കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു. 2008 സെപ്റ്റംബര്‍ 29 ന് മഹാരാഷ്ട്രയിലെ മാലേഗാവില്‍ നടന്ന സ്‌ഫോടനത്തില്‍ ഏഴുപേരാണ് കൊല്ലപ്പെട്ടത്. ഹേമന്ത് കര്‍ക്കരെയുടെ നേതൃത്വത്തില്‍, മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ (എടിഎസ്) അന്വേഷണത്തില്‍ തീവ്ര ഹിന്ദുത്വ സംഘടനകളാണ് സ്‌ഫോടനത്തിന് പിന്നിലെന്ന് കണ്ടെത്തിയിരുന്നു.

sadhvi-pragya

ഹേമന്ത് കര്‍ക്കറെയുടെ നേതൃത്വത്തിലുള്ള എടിഎസ് സംഘം പ്രഗ്യ സിങ് ഠാക്കൂര്‍, കേണല്‍ പ്രസാദ് പുരോഹിത്, സന്യാസി ധയാനന്ദ് പാണ്ഡെ, റിട്ട. മേജര്‍ രമേശ് ഉപാധ്യായ് എന്നിവരടക്കം 14 പേരെയാണ് കേസില്‍ പ്രതിചേര്‍ത്തത്. അഭിനവ് ഭാരത് എന്ന പേരില്‍ സ്ഥാപിച്ചിട്ടുള്ള തീവ്ര ഹിന്ദുത്വ സംഘടനയാണ് സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നായിരുന്നു എടിഎസിന്റെ കണ്ടെത്തല്‍. 2011ലെ മുംബൈ ഭീകരാക്രമണത്തിനിടെ കൊല്ലപ്പെട്ട ഹേമന്ത് കര്‍ക്കറെ അന്വേഷിച്ച കേസാണ് മുംബൈ സ്‌ഫോടനത്തിന് ശേഷം എന്‍എഐയ്ക്ക് കൈമാറിയത്.

മാലേഗാവ് സ്‌ഫോടനം; ഹേമന്ദ് കര്‍ക്കരെ കണ്ടെത്തിയ തെളിവുകള്‍ തള്ളിമാലേഗാവ് സ്‌ഫോടനം; ഹേമന്ദ് കര്‍ക്കരെ കണ്ടെത്തിയ തെളിവുകള്‍ തള്ളി

English summary
Special NIA court dismissed bail plea of Sadhvi prajna on Malegav blast.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X