കശ്മീരിൽ വനിതാ പോലീസുകാരിയെ ഭീകരർ വെടിവെച്ച് കൊന്നു, ഭീകരർക്കായി തിരച്ചിൽ നടത്തി സൈന്യം
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സംഘര്‍ഷമൊഴിയുന്നില്ല. കശ്മീരിലെ ഷോപ്പിയാനില്‍ വനിതാ പോലീസ് ഓഫീസറെ തീവ്രവാദികള്‍ വെടിവെച്ച് കൊലപ്പെടുത്തി. ഷോപ്പിയാന്‍ ജില്ലയിലെ വെഹില്‍ എന്ന ഗ്രാമത്തിലാണ് സംഭവം നടന്നത്. ജമ്മു പോലീസിലെ സ്പെഷ്യല്‍ ഓഫീസര്‍ ആയ ഖുശ്ബൂ ജാനിനെ ആണ് വെടിവെച്ച് കൊലപ്പെടുത്തിയത്. ഉച്ചയ്ക്ക് 2.40ഓടെയാണ് സംഭവം.
വീടിന് സമീപത്ത് വെച്ചാണ് ഖുശ്ബുവിന് നേരെ ആക്രമണം ഉണ്ടായത്. ഒരു സംഘം ആളുകള്‍ ഖുശ്ബുവിന് നേര്‍ക്ക് വെടി ഉതിര്ക്കുകയായിരന്നു. ഗുരുതര പരിക്കേറ്റ ഖുശ്ബുവിനെ ഉടനെ തന്നെ സമീപത്തുളള ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല.

ആക്രമണം നടന്ന സ്ഥലത്ത് പോലീസ് കനത്ത സുരക്ഷയൊരുക്കിയിരിക്കുകയാണ്. ഖുശ്ബുവിനെ വെടിവെച്ച തീവ്രവാദികളെ തിരിച്ചറിയാനോ കണ്ടെത്താനെ പോലീസിന് സാധിച്ചിട്ടില്ല. ജമ്മു പോലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ഭീകരരുടെ പ്രവര്‍ത്തിയെ അപലപിച്ച ജമ്മു കശ്മീര്‍ പോലീസ് തങ്ങള്‍ ഖുശ്ബുവിന്റെ കുടുംബത്തിന്റെ ദുഖത്തില്‍ പങ്കുചേരുന്നതായും അറിയിച്ചു.
സമാനമായ ആക്രമണം ദിവസങ്ങള്‍ക്ക് മുന്‍പും കശ്മീരിലുണ്ടായിരുന്നു. മാര്‍ച്ച് പതിമൂന്നിന് പുല്‍വാമയില്‍ ഒരു സൈനികനെ തീവ്രവാദികള്‍ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. വീടിന് അടുത്ത് വെച്ചാണ് ആഷിഖ് അഹമ്മദ് എന്ന സൈനികനെ തീവ്രവാദികള്‍ വെടിവെച്ച് കൊന്നത്. അതേസമയം കുൽഗാമിൽ ഇന്നും സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. ഭീകരർക്ക് വേണ്ടി സൈന്യവും പോലീസും തിരച്ചിൽ തുടരുകയാണ്.
Jammu and Kashmir police: Separately, police has registered a case and initiated investigation in the matter https://t.co/Hf3GKTuuQw
— ANI (@ANI) March 16, 2019
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications