കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകം ക്രൈസിസില്‍!! വീണ്ടും ഡികെ ശിവകുമാര്‍, ഇത്തവണ ബ്രാഹ്മണ്ഡ ഹോമം

  • By
Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകത്തില്‍ 26 ജില്ലകളില്‍ കൊടും വരള്‍ച്ചയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വരള്‍ച്ച നേരിടാന്‍ സര്‍ക്കാര്‍ നടപടികള്‍ പര്യാപ്തമല്ലെന്ന വിമര്‍ശനം ശക്തമാണ്. വരള്‍ച്ച ആയുധമാക്കി ബിജെപിയും സര്‍ക്കാരിനതെിരെ രംഗത്തെത്തിയിട്ടുണ്ട്. വരള്‍ച്ചയെ സംബന്ധിച്ച് പഠിക്കാന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബിഎസ് യെദ്യൂരപ്പ മൂന്ന് ദിവസത്തെ പ്രത്യേക യാത്ര തന്നെ പ്ലാന്‍ ചെയ്തിരിക്കുകയാണ്.

<strong>'ഒന്നും മറക്കില്ല രാമാ'.. മകന്‍ പാലം വലിച്ചതിന് ബിജെപി എംഎല്‍എക്ക് നേതൃത്വം വക എട്ടിന്‍റെ പണി</strong>'ഒന്നും മറക്കില്ല രാമാ'.. മകന്‍ പാലം വലിച്ചതിന് ബിജെപി എംഎല്‍എക്ക് നേതൃത്വം വക എട്ടിന്‍റെ പണി

അതിനിടെ മഴപെയ്യിക്കാന്‍ പ്രത്യേക യാഗം നടത്തിയിരിക്കുകയാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് നേതാവും ജലവിഭവ മന്ത്രിയുമായ ഡികെ ശിവകുമാറിന്‍റെ നേതൃത്വത്തിലാണ് യാഗം നടത്തിയത്. വിശദാംശങ്ങള്‍ ഇങ്ങനെ

പര്യാപ്തമല്ല

പര്യാപ്തമല്ല

കുടിവെള്ളം പോലും ഇല്ലാതെ കര്‍ണാടകയിലെ വിവിധ ജില്ലകളില്‍ പ്രതിസന്ധി രൂക്ഷമാണ്. ഇരുപത് ലക്ഷം ഏക്കറിനടുത്താണ് കൃഷി നാശം സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. വരള്‍ച്ച തടയാന്‍ സര്‍ക്കാര്‍ നടപടികള്‍ പര്യാപ്തമല്ലെന്നാണ് പ്രതിപക്ഷത്തിന്‍റെ രൂക്ഷ വിമര്‍ശനം.

പ്രത്യേക പൂജ

പ്രത്യേക പൂജ

ഇതിനിടെയാണ് മഴപെയ്യിക്കാന്‍ പ്രത്യേക യാഗം കോണ്‍ഗ്രസ് നടത്തിയിരിക്കുന്നത്. ചിക്കമംഗളൂരുവിലെ ഋഷ്യശ്യംഗേശ്വര ക്ഷേത്രത്തിലാണ് പ്രത്യക പ്രജന്യ പൂജ നടത്തിയത്. ജലവിഭവ വകുപ്പ് മന്ത്രി ഡികെ ശിവകുമാറിന്‍റെ നേതൃത്വത്തിലായിരുന്നു യാഗം.

ഡികെയുടെ നേതൃത്വത്തില്‍

ഡികെയുടെ നേതൃത്വത്തില്‍

മതപുരോഹിതരുടെ സാന്നിധ്യത്തില്‍ വ്യാഴാഴ്ച പുലര്‍ച്ചയോടെയാണ് ഹോമം നടത്തിയത്. മഴ വൈകിയതോടെ സംസ്ഥാനത്തിന്‍റെ പല ജില്ലകളും വരള്‍ച്ചാ ബാധിത പ്രദേശമായി പ്രഖ്യാപിച്ചിട്ടുണ്ട്. കാവേരി, കൃഷ്ണരാജ സാഗര്‍, കബനി, ഹേമാവതി, ഹാരംഗി എന്നീ നദികളില്‍ നിന്നുള്ള ജലത്തിന്‍റെ ലൈവ് സ്റ്റോറേജ് കപ്പാസിറ്റി യഥാര്‍ത്ഥത്തില്‍ 104.55 ടിഎംസ്എഫ്ടിയാണ്. എന്നാല്‍
നിലവില്‍ 13.93 ടിഎംസിഎഫ്ടി മാത്രമാണ് റിസര്‍വോയറുകളില്‍ ഉള്ളത്.

സാധ്യമല്ല

സാധ്യമല്ല

അതേസമയം 9.19 ടിഎംസി എഫ്ടി അളവ് വെള്ളം തമിഴ്നാട്ടിലെ മേട്ടൂര്‍ ഡാമിലേക്ക് തുറന്ന് വിടണമെന്ന കാവേരി ജല നിയന്ത്രണ അതോറിറ്റിയുടെ ഉത്തരവും ഇരട്ടി പ്രഹരമായിട്ടുണ്ട്. വെള്ളം ഇല്ലാത്ത സാഹചര്യത്തില്‍ ഡാം തുറന്ന് വിടുന്നത് സാധ്യമല്ലെന്ന നിലപാടാണ് കര്‍ണാടകത്തിന്‍റേത്.

പ്രതിസന്ധിയിലൂടെ

പ്രതിസന്ധിയിലൂടെ

പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നതെന്നും മഴ പെയ്യും എന്ന് പ്രതീക്ഷിക്കുക മാത്രമേ വഴിയുള്ളൂവെന്നും ഡികെ ശിവകുമാര്‍ പ്രതികരിച്ചു. അതേസമയം വരള്‍ച്ചയെ തന്ത്രപരമായി മുതലെടുക്കാന്‍ ഒരുങ്ങുകയാണ് ബിജെപി. വരള്‍ച്ചാ ബാധിത പ്രദേശങ്ങള്‍ നേരിട്ട് സന്ദര്‍ശിച്ച് വിലയിരുത്താന്‍ സംസ്ഥാന അധ്യക്ഷന്‍ ബിഎസ് യെദ്യൂരപ്പ ജൂണ്‍ ഏഴിന് തന്‍റെ യാത്ര തിരിക്കും.

മുതലെടുക്കാന്‍ ബിജെപി

മുതലെടുക്കാന്‍ ബിജെപി

സിദ്ധരാമയ്യയുടെ ബദാമി, ഹുങ്ഗണ്ഡ് കോപ്പല്‍, ലിങ്കസുഗുര്‍, യഡ്ഗിര്‍ തുടങ്ങി നോര്‍ത്തേണ്‍ കര്‍ണാടകയില്‍ പ്രദേശങ്ങളിലാണ് യെദ്യൂരപ്പ സന്ദര്‍ശനം നടത്തുക. വെള്ളത്തിന്‍റെ ലഭ്യത, വരള്‍ച്ച എന്നിവയെ കുറിച്ച് പ്രദേശത്തെ അധികൃതരില്‍ നിന്ന് വിവരങ്ങള്‍ സ്വീകരിക്കും.ജൂണ്‍ 13,14,15 ദിവസങ്ങളില്‍ വരള്‍ച്ച തടയുന്നതില്‍ സര്‍ക്കാര്‍ വരുത്തിയ വീഴ്ചയ്ക്കെതിരെ വലിയ രീതിയില്‍ ബിജെപി എംപിമാര്‍ നഗരത്തില്‍ പ്രതിഷേധം നടത്തുമെന്നും ബിജെപി നേതൃത്വം വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ പരിപാടി

മുഖ്യമന്ത്രിയുടെ പരിപാടി

അതേസമയം മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയുടെ ഗ്രാമ വത്സവ്യ യാത്രയ്ക്ക് പകരമെന്നോണമാണ് യെദ്യൂരപ്പ ഗ്രാമപ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ജനങ്ങളുടെ പ്രശ്നങ്ങള്‍ അവരുമായി സംവദിക്കുന്ന പരിപാടിയാണ് മുഖ്യമന്ത്രിയുടെ ഗ്രാമ വാത്സവ്യ.

<strong>കോൺഗ്രസിന് മുമ്പിൽ വലിയ വെല്ലുവിളികൾ; 3 സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്, പ്രിയങ്ക എത്തുമോ?</strong>കോൺഗ്രസിന് മുമ്പിൽ വലിയ വെല്ലുവിളികൾ; 3 സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്, പ്രിയങ്ക എത്തുമോ?

<strong>ബിജെപിയെ കുറിച്ച് അമ്പരപ്പിക്കുന്ന പ്രവചനം, അധ്യാപകന് ജോലി തെറിച്ചു, തെറിപ്പിച്ചവരെ കോടതി പറപ്പിച്ചു</strong>ബിജെപിയെ കുറിച്ച് അമ്പരപ്പിക്കുന്ന പ്രവചനം, അധ്യാപകന് ജോലി തെറിച്ചു, തെറിപ്പിച്ചവരെ കോടതി പറപ്പിച്ചു

English summary
Special prayers in karnataka for draught controll
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X