കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രോഗലക്ഷണങ്ങൾ ഉള്ള വിദ്യാർത്ഥികൾക്ക് പ്രത്യേക മുറികൾ അനുവദിക്കില്ല;പുതിയ മാർഗം നിർദ്ദേശം പുറത്തിറക്കി

Google Oneindia Malayalam News

ദില്ലി; പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് പുതിയ മാർഗം നിർദ്ദേശം പുറത്തിറക്കി കേന്ദ്രസർക്കാർ. കൊവിഡ് രോഗലക്ഷണങ്ങൾ ഉള്ള വിദ്യാർത്ഥികൾക്ക് പരീക്ഷ കേന്ദ്രങ്ങളിൽ പ്രത്യേകം മുറികൾ അനുവദിക്കണമെന്നുള്ള നിർദ്ദേശം സർക്കാർ റദ്ദാക്കി. പുതിയ മാർഗ നിർദ്ദേശ പ്രകാരം രോഗലക്ഷണങ്ങൾ ഉള്ള വിദ്യാർത്ഥികളെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലേക്ക് റഫർ ചെയ്യുകയോ മറ്റ് സംവിധാനങ്ങൾ വഴി പരീക്ഷ എഴുതാൻ അവസരം നൽകുകയോ ചെയ്യാം. അല്ലേങ്കിൽ രോഗം ഭേദമായ ശേഷം പരീക്ഷ എഴുതാൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അവസരം നൽകാം.അതേസമയം രോഗലക്ഷണങ്ങൾ ഉള്ള വിദ്യാർത്ഥികളെ പരീക്ഷ എഴുതാൻ അനുവദിക്കുന്നത് സംബന്ധിച്ച് അധികൃതർക്ക് അനുമതി നൽകുകയോ നിരസിക്കുകയോ ചെയ്യാമെന്നും മാർഗനിർദ്ദേശത്തിൽ പറയുന്നു.

 sslc-155658673

കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികളും ഉദ്യോഗസ്ഥരും പരീക്ഷാ കേന്ദ്രങ്ങളില്‍ വരാന്‍ പാടില്ലെന്ന് സപ്റ്റംബർ 2 ന് പുറത്തിറക്കിയ ഉത്തരവിൽ നേരത്തേ സർക്കാർ വ്യക്തമാക്കിയിരുന്നു. അത്തരം സാഹചര്യം മൂലം പരീക്ഷ എഴുതാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്ക് മറ്റൊരു അവസരം നല്‍കാന്‍ സര്‍വ്വകലാശാലകള്‍ അടക്കമുള്ള വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ തയ്യാറാകുകയോ വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാനുള്ള പ്രത്യേക സംവിധാനങ്ങൾ തയ്യാറാക്കുകയോ ചെയ്യണമെന്നായിരുന്നു കേന്ദ്രത്തിന്റെ നിർദ്ദേശം. മുഖാവരണം, ഹാന്‍ഡ് സാനിട്ടൈസര്‍ എന്നിവ പരീക്ഷാ കേന്ദ്രങ്ങളില്‍ ഉറപ്പു വരുത്തണമെന്ന് പുതുക്കിയ മാർഗനിർദ്ദേശങ്ങളി്‍ പറയുന്നു.

പരീക്ഷാ കേന്ദ്രത്തില്‍ കയറുന്നതിന് മുന്‍പ് തന്നെ ആരോഗ്യസ്ഥിതി വ്യക്തമാക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ രേഖ ഹാജരാക്കണം. അഡ്മിറ്റ് കാര്‍ഡ് പുറത്തിറക്കുന്ന സമയത്ത് സ്വയം സാക്ഷ്യപ്പെടുത്തുന്നതിനുള്ള അപേക്ഷയും ലഭ്യമാക്കണം.പരീക്ഷാ ഹാളിനുള്ളിൽ രോഗലക്ഷണങ്ങൾ ഇല്ലാത്ത ഉദ്യോഗാർത്ഥികളേയും വിദ്യാർത്ഥികളെയും മാത്രമേ അനുവദിക്കൂ,

Recommended Video

cmsvideo
Oxford Vaccine Serum Institute Halts Coronavirus Vaccine Trials In India | Oneindia Malayslam

കണ്ടെയ്നർ സോണുകളിലെ പരീക്ഷാകേന്ദ്രങ്ങൾ പ്രവർത്തിക്കാൻ അനുവദിക്കില്ല. സ്ക്രീനിങ്ങ് സമയത്തോ പരിശോധനയ്ക്ക് ഇടയിലോ വിദ്യാർത്ഥികളിൽ രോഗലക്ഷമങ്ങൾ കണ്ടെത്തിയാൽ അവരെ ഐസോലേറ്റ് ചെയ്യനാള്ള മുറികൾ പരീക്ഷാ കേന്ദ്രങ്ങളിൽ അധികൃതർ തയ്യാറാക്കണം. ആവശ്യമെങ്കിൽ വൈദ്യോപദേശം തേടാം.

English summary
Special rooms will not be allowed for students with symptoms; revised SOP for exams
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X