Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഹാറിന് പ്രത്യേക പദവി അല്ലെങ്കിൽ പാക്കേജ്; ബജറ്റിൽ കണ്ണുനട്ട് ജെഡിയു..മറിച്ചെങ്കിൽ മുന്നണി വിടുമോ?

ഡൽഹി: കേന്ദ്ര ബജറ്റിൽ ബിഹാറിന് കേന്ദ്രസർക്കാർ കാത്തുവെച്ചിരിക്കുന്നത് എന്ത് എന്നതാണ് പ്രധാനമായും ഉറ്റുനോക്കപ്പെടുന്നത്. പ്രത്യേക പദവിയെന്ന ജെ ഡു യുവിന്റെ ആവശ്യം കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ തള്ളിയിരുന്നു. 2012 ലെ ഇന്റർ മിനിസ്റ്റീരിയൽ ഗ്രൂപ്പ് റിപ്പോർട്ട് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. എന്നിരുന്നാലും പ്രത്യേക പദവി എന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് ജെഡിയു.

ലോക്സഭ തിരഞ്ഞടുപ്പിന് പിന്നാലെ എൻ ഡി എ സർക്കാരിനെ പിന്തുണച്ചപ്പോൾ തന്നെ ബിഹാറിന് പ്രത്യേക പദവി വേണമെന്ന ആവശ്യം ജെ ഡി യു മുന്നോട്ട് വെച്ചിരുന്നു. മുന്നണിക്കൊപ്പം നിൽക്കാൻ തീരുമാനിച്ചത് തന്നെ പ്രത്യേക പദവി എന്ന ഉറപ്പിൻമേലാണെന്നും നേതാക്കൾ പറയുന്നു. ഒഡീഷ, ആന്ധ്ര പ്രദേശ്, എന്നീ സംസ്ഥാനങ്ങളും സമാനമായ ആവശ്യം ഉന്നയിക്കുന്നുണ്ട്.

budgt2-

ചില സംസ്ഥാനങ്ങൾക്ക് നേരത്തേ എൻഡിസി പ്രത്യേക പദവി നൽകിയിട്ടുണ്ട്. കടന്നുചെല്ലാൻ ബുദ്ധിമുട്ടുള്ള ഭൂപ്രദേശങ്ങൾ, കുറഞ്ഞ ജനസാന്ദ്രത, ജനസംഖ്യയുടെ കൂടുതൽ ഭാഗം ഗോത്ര വിഭാഗങ്ങൾ, അയൽ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്നതിൽ തന്ത്രപരമായ സ്ഥാനം, സാമ്പത്തികവും സാങ്കേതികവുമായി പിന്നാക്കാവസ്ഥ തുടങ്ങിയ കാര്യങ്ങളാണ് പ്രത്യേക പദവി നൽകുന്നതിൽ പരിഗണിക്കുന്നത്. നേരത്തേ ബിഹാറിന്റെ പ്രത്യേക പദവിയെന്ന ആവശ്യം പഠിച്ച മന്ത്രിതല സംഘം 2012 മാർച്ച് 30 ന് സമർപ്പിച്ച റിപ്പോർട്ടിൽ ബിഹാറിനെ പ്രത്യേക പദവിക്കായി പരിഗണിക്കാനാകില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ റിപ്പോർട്ട് പരിഗണിച്ചാണ് ഇപ്പോൾ കേന്ദ്രം ജെ ഡി യുവിന്റെ ആവശ്യം തള്ളുന്നത്. വേണമെങ്കിൽ ബജറ്റിൽ പ്രത്യേക സാമ്പത്തിക പാക്കേജ് പരിഗണിക്കാമെന്നാണ് കേന്ദ്ര ധനകാര്യ സഹമന്ത്രി അറിയിച്ചിരിക്കുന്നത്.

അതേസമയം കേന്ദ്രം നിലപാട് വ്യക്തമാക്കിയതോടെ ജെ ഡി യുവിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ആർ ജെ ഡി. നിതീഷ് തന്റെ മനസ്സാക്ഷിയും ആത്മാവും ബീഹാറിന്റെ ജനങ്ങളുടെ അഭിലാഷവും വിറ്റുവെന്നാണ് ആർ ജെ ഡി നേതാവ് ലാലു പ്രസാദ് യാദവ് കുറ്റപ്പെടുത്തിയത്. നിതീഷ് കുമാർ ഉടൻ രാജിവെയ്ക്കണമെന്നും ലാലു പ്രസാദ് ആവശ്യപ്പെട്ടു. കേന്ദ്രസർക്കാർ ജെ ഡി യുവിന്റെ ആവശ്യങ്ങൾ പരിഗണിച്ചില്ലെങ്കിൽ അത് മുന്നണിയിൽ കല്ലുകടിയുണ്ടാക്കുമെന്ന കാര്യത്തിൽ തർക്കമില്ല. നിലവിലെ സാഹചര്യത്തിൽ ജെ ഡി യുവിന്റെ പിന്തുണ എൻ ഡി എയ്ക്ക് കൂടിയേ തീരു. അതുകൊണ്ട് തന്നെ ബജറ്റിൽ എന്തായിരിക്കും ബിഹാറിനായി കേന്ദ്രം കരുതിവെച്ചിരിക്കുന്നതെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. തിരിച്ചടി ഉണ്ടായാൽ മുന്നണിക്കുള്ള പിന്തുണ ജെ ഡി യു പിൻവലിക്കുമോയെന്ന ചർച്ചകളും ഉയരുന്നുണ്ട്. എന്നാൽ മുന്നണിയിൽ തുടരാൻ തന്നെയാണ് തീരുമാനെന്ന സൂചനയാണ് നിതീഷ് കുമാർ നൽകുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+